Get Updates
Get notified of breaking news, exclusive insights, and must-see stories!

അബിയുടെ മരണം തന്റെ തലയിലിടാൻ ചരട് വലിച്ചു.. ഷിംന അസീസിനെതിരെ മോഹനൻ വൈദ്യർ!

കോഴിക്കോട്: പ്രമുഖ നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യർ നേരത്തെ തന്നെ വിവാദനായകനാണ്. വ്യാജ ചികിത്സയാണ് എന്ന ആരോപണം പലരും മോഹനന്‍ വൈദ്യര്‍ക്ക് നേരെ ഉയര്‍ത്തിയിരുന്നു. നടന്മാരായ ജിഷ്ണുവിന്റെയും അബിയുടേയും മരണ ശേഷമാണ് വ്യാജ വൈദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.

അബിയുടെ മരണത്തിന് കാരണം മോഹനന്‍ വൈദ്യരാണ് എന്നതടക്കം അക്കാലത്ത് സോഷ്യല്‍ മീഡിയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ അബി തന്റെയടുത്ത് ചികിത്സ തേടി വന്നിട്ടില്ല എന്ന് വ്യക്തമാക്കി മോഹനന്‍ രംഗത്ത് വന്നു. വിനീത് എന്ന ചെറുപ്പക്കാരന്റെ മരണവുമായി ബന്ധപ്പെട്ടും മോഹനന്‍ വൈദ്യര്‍ വിവാദത്തിലായിരിക്കുകയാണ്.

മോഹനന്‍ വൈദ്യര്‍ക്കെതിരെ

മോഹനന്‍ വൈദ്യര്‍ക്കെതിരെ

ഇന്‍ഫോ ക്ലിനിക്കിന്റെ ഡോ. ഷിംന അസീസാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്. വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാൻ മോഹനന്റെ അടുത്ത് പോയതാണ്.

വ്യാജ ചികിത്സ മൂലം മരണം

വ്യാജ ചികിത്സ മൂലം മരണം

ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂർണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്. ഓച്ചിറയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജവൈദ്യന്‍റെ ചികിത്സാകേന്ദ്രത്തില്‍ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാര്‍ച്ച് 4 ന് വിനീത് 'മരണ'പ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല.

ഒരു വിവാദവും ഇല്ല

ഒരു വിവാദവും ഇല്ല

വിനീതിന്‍റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാന്‍ പോലും വിമുഖത കാണിച്ചു. നാട്ടുകാര്‍ പ്രശ്നമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ (മാര്‍ച്ച് 5-ന്) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു. ഒരു വിവാദവും ഇല്ല. കൈയ്യേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാർത്തയുമില്ല.27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്.

ഇതൊരു കൊലപാതകം

ഇതൊരു കൊലപാതകം

വിനീതിന് ആദരാഞ്ജലികള്‍. ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായത്. ഈ കൊലപാതകത്തിൽ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാൻസറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാൻ വ്യാജ വൈദ്യന്റെ അടുത്ത് പോകാൻ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്.

വിനീതിന് ആദരാഞ്ജലികള്‍

വിനീതിന് ആദരാഞ്ജലികള്‍

അത്തരം സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവർ. മോഹനനെയും വടക്കൻചേരിയേയും പിന്തുണയ്ക്കുന്ന ഏവർക്കും ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. അവർക്കാർക്കും കൈ കഴുകാൻ സാധിക്കില്ല. ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവർ ഉറക്കത്തിലായിരിക്കണം. വ്യസനത്തോടെ വിനീതിന് ആദരാഞ്ജലികൾ.

മറുപടിയുമായി മോഹനൻ വൈദ്യർ

മറുപടിയുമായി മോഹനൻ വൈദ്യർ

ഷിംന അസീസിന്റെ ആരോപണത്തിന് മറുപടിയുമായി മോഹനൻ വൈദ്യർ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയിലാണ് പ്രതികരണം. ഡോ ഷിംന അസീസ് ഇത്രയും നികൃഷ്ടമായി താഴ്ന്ന് പോയതില്‍ സങ്കടമുണ്ട് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഇങ്ങനെ ഒരാളെ തേജോവധം ചെയ്യുന്നതില്‍ എന്ത് പ്രതിഫലമാണ് കിട്ടുന്നതെന്ന് മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നു. ഓച്ചിറയിലെ ആശുപത്രിയെക്കുറിച്ചോ വിനീതിനെക്കുറിച്ചോ എന്തെങ്കിലും അറിയാമോ.

എന്താണ് നിങ്ങളുടെ ഉദ്ദേശം

എന്താണ് നിങ്ങളുടെ ഉദ്ദേശം

എന്ത് തോന്ന്യവാസവും വിളിച്ച് പറയാനുള്ള ലൈസന്‍സാണോ ഡോക്ടര്‍ പട്ടമെന്നും മോഹനന്‍ ചോദിക്കുന്നു.ആരെക്കുറിച്ചും എന്തും പറയാമെന്നാണോ, എന്താണ് നിങ്ങളുടെ ഉദ്ദേശമെന്നും മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നു. ഒരു ഡൂക്കിലി ഓണ്‍ലൈന്‍ പത്രമുണ്ടെങ്കില്‍ എന്തും പറയാമെന്നാണോ. നീയാണോ ഈ പത്രം ഓടിക്കുന്നത് എന്നും മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നു. ഓച്ചിറ ആശുപത്രിയുമായി തനിക്ക് ഒരു ബന്ധവും ഇല്ല.

തനിക്കെന്തെങ്കിലും കുഴപ്പമുണ്ടായോ

തനിക്കെന്തെങ്കിലും കുഴപ്പമുണ്ടായോ

പാരിപ്പള്ളിയിലെ ആശുപത്രിയിലേക്ക് ആഴ്ചയിലൊരു ദിവസം കണ്‍സല്‍ട്ടിംഗിന് വിളിച്ച് കൊണ്ടുപോയത് അവിടുത്തെ ഡോക്ടര്‍മാരാണ്. അവിടെ രണ്ട് റെയ്ഡ് നടത്തിച്ചു. എന്നിട്ട് തനിക്കെന്തെങ്കിലും കുഴപ്പമുണ്ടായോ എന്നും മോഹനന്‍ വൈദ്യന്‍ വെല്ലുവിളിക്കുന്നു. വിനീതിനെ ചികിത്സിച്ചത് അംഗീകാരമുള്ള ഡോക്ടറാണെന്നും വീഡിയോയില്‍ പറയുന്നു.

ഷിംന അസീസിനെ വെറുതെ വിടില്ല

ഷിംന അസീസിനെ വെറുതെ വിടില്ല

എംഎല്‍എയുടെ കത്തുമായാണ് വിനീത് തന്നെ കാണാനെത്തിയത്. എന്നാല്‍ പരിശോധിച്ച് കഴിഞ്ഞ് ഇത് തന്നെക്കൊണ്ട് പറ്റുന്നതല്ലെന്ന് പറഞ്ഞ് ഒരു മരുന്ന് പോലും കൊടുക്കാതെ പറഞ്ഞയയ്ക്കുകയാണുണ്ടായത്. മണിക്കൂറുകള്‍ക്കകം വിനീത് മരിക്കുകയാണ് ഉണ്ടായത്. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചതിന് ഷിംന അസീസിനെ വെറുതെ വിടില്ലെന്നും മോഹനന്‍ വൈദ്യര്‍ ഭീഷണി മുഴക്കുന്നു.

വ്യാജ വാർത്ത ഉണ്ടാക്കി വിൽക്കരുത്

വ്യാജ വാർത്ത ഉണ്ടാക്കി വിൽക്കരുത്

എന്താണ് നിങ്ങൾക്ക് ഒരു മരണത്തെ വിറ്റ് വ്യാജ വാർത്ത ഉണ്ടാക്കിയിട്ട് കിട്ടുന്നത് ? നിങ്ങൾ ഒരു ഡോക്ട്ടർ ആണ്. ഇതുപോലെ പച്ച നുണ പൊതു സംമൂഹത്തോടു വിളിച്ചു പറയുമ്പോൾ ഞാൻ പ്രതികരിക്കില്ല എന്ന് കരുതിയെങ്കിൽ തെറ്റി.മരിച്ച യുവാവിന്റെ ബന്ധുക്കള് വരെ പറയും സത്യം. ആ പാവത്തിന്റെ മരണത്തെ വ്യാജ വാർത്ത ഉണ്ടാക്കി വിൽക്കരുത് ഡോക്ട്ടർ. നിങ്ങൾ കോമഡി കലാകാരനായ ശ്രീ അബിയുടെ മരണവും എന്റെ നേർക്കു എത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ് എന്നും മോഹനൻ പറയുന്നു.

ഫേസ്ബുക്ക് ലൈവ്

മോഹനൻ വൈദ്യരുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+