കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹനന്‍ വൈദ്യരെ ബന്ധു വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

Google Oneindia Malayalam News

തിരുവനന്തപുരം; മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധു വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

രാവിലെ മുതൽ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരികരിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

mohanan vaidya

അശാസ്ത്രീയ അവകാശവാദങ്ങൾ ഉയർത്തി വിവാദങ്ങളിൽ നിറഞ്ഞു നിന്നയാളായിരുന്നു മോഹനൻ വൈദ്യർ. വ്യാജ ചികിത്സ നടത്തിയെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇയാളുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു.

വൈറസിനെതിരെ ആധുനിക വൈദ്യ ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ ചികിത്സയ്ക്ക് വിധേയമാകണമെന്നുമായിരുന്നു മോഹനൻ വൈദ്യർ വാദിച്ചത്.നിപ്പാ വൈറസിനെ വെല്ലുവിളിച്ച് വവ്വാല്‍ കടിച്ചതെന്ന് പറയുന്ന മാങ്ങ കഴിച്ചും മഞ്ഞപ്പിത്തം ബാധിച്ച വ്യക്തിയുടെ രക്തം കുടിച്ച സംഭവവുമെല്ലാം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കൊവിഡ് 19 രോഗബാധയ്ക്ക് വ്യാജചികിത്സ നടത്തിയ സംഭവത്തിലും മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് 19 രോഗം അടക്കം ഏതു രോഗവും ചികിത്സിച്ച ഭേദമാക്കാമെന്നായിരുന്നു മോഹൻ വൈദ്യരുടെ വാഗ്ദാനം.

ഹോട്ട് ചിത്രങ്ങളുമായി സമീയ ബന്‍ഗെര; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്‌

കോൺഗ്രസിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇതല്ല, ആവേശമല്ല,വിവേകമാണ് നല്ല നേതൃത്വത്തിന് ആവശ്യം;അൻവർകോൺഗ്രസിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇതല്ല, ആവേശമല്ല,വിവേകമാണ് നല്ല നേതൃത്വത്തിന് ആവശ്യം;അൻവർ

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച മുതൽ;ബാച്ച് നമ്പരും തീയതിയും ചേര്‍ക്കുംപ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച മുതൽ;ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും

Recommended Video

cmsvideo
മോഹനൻ വൈദ്യർ മരിച്ച നിലയിൽ..വിവരങ്ങൾ

English summary
Mohanan Vaidyar Found Dead in Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X