Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹനൻ വൈദ്യർ കോവിഡ് ബാധിതനായിരുന്നു; പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും

ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇന്നലെ മോഹനൻ വൈദ്യൻ കുഴഞ്ഞുവീണ് മരിച്ചത്

തിരുവനന്തപുരം: ശനിയാഴ്ച മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ കോവിഡ് ബാധിതനായിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ സംസ്കരിക്കും. ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇന്നലെ മോഹനൻ വൈദ്യൻ കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.

covid 19

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

ശനിയാഴ്ച രാവിലെ മുതൽ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരികരിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

അശാസ്ത്രീയ അവകാശവാദങ്ങൾ ഉയർത്തി വിവാദങ്ങളിൽ നിറഞ്ഞു നിന്നയാളായിരുന്നു മോഹനൻ വൈദ്യർ. വ്യാജ ചികിത്സ നടത്തിയെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇയാളുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. വൈറസിനെതിരെ ആധുനിക വൈദ്യ ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ ചികിത്സയ്ക്ക് വിധേയമാകണമെന്നുമായിരുന്നു മോഹനൻ വൈദ്യർ വാദിച്ചത്.

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+