കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹനൻ വൈദ്യർ കോവിഡ് ബാധിതനായിരുന്നു; പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും

ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇന്നലെ മോഹനൻ വൈദ്യൻ കുഴഞ്ഞുവീണ് മരിച്ചത്

Google Oneindia Malayalam News

തിരുവനന്തപുരം: ശനിയാഴ്ച മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ കോവിഡ് ബാധിതനായിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ സംസ്കരിക്കും. ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇന്നലെ മോഹനൻ വൈദ്യൻ കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.

covid 19

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

ശനിയാഴ്ച രാവിലെ മുതൽ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരികരിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

മോഹനന്‍ വൈദ്യര്‍... വിവാദങ്ങളുടെ 'വൈദ്യരായി' മാറിയ മോഹനന്‍ നായര്‍; ഒടുവിലെ വിവാദം കൊവിഡ് ചികിത്സമോഹനന്‍ വൈദ്യര്‍... വിവാദങ്ങളുടെ 'വൈദ്യരായി' മാറിയ മോഹനന്‍ നായര്‍; ഒടുവിലെ വിവാദം കൊവിഡ് ചികിത്സ

അശാസ്ത്രീയ അവകാശവാദങ്ങൾ ഉയർത്തി വിവാദങ്ങളിൽ നിറഞ്ഞു നിന്നയാളായിരുന്നു മോഹനൻ വൈദ്യർ. വ്യാജ ചികിത്സ നടത്തിയെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇയാളുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. വൈറസിനെതിരെ ആധുനിക വൈദ്യ ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ ചികിത്സയ്ക്ക് വിധേയമാകണമെന്നുമായിരുന്നു മോഹനൻ വൈദ്യർ വാദിച്ചത്.

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മോഹനൻ വൈദ്യർ മരിച്ച നിലയിൽ..വിവരങ്ങൾ

English summary
Mohanan vaidyar who found dead was tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X