കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; 10 ചോദ്യങ്ങളുമായി മോഹന്‍ലാല്‍, ഉത്തരം നല്‍കി ഡോക്ടര്‍, ആശങ്കയല്ല, വേണ്ടത് ജാഗ്രതയാണ്

Google Oneindia Malayalam News

തിരുവനന്തപുരം: ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണ സന്ദേശവുമായി മോഹന്‍ലാല്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശ വിഭാഗം മേധാവിയുമായാ ഡോ. ഫത്വാഹുദ്ദിനോടൊപ്പമുള്ള വീഡിയോ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വൈറസ് ബാധയെ കുറിച്ചും പ്രതിരോധ നടപടികളേക്കുറിച്ചും മോഹന്‍ലാല്‍ ചോദിക്കുന്നതും അതിനുള്ള ഉത്തരങ്ങളും വിശദീകരണങ്ങളും ഡോക്ടര്‍ നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

കൊറോണോ അഥവാ കോവീഡ്-19 എന്നത് പുതിയ രോഗം ആണോ എന്നുള്ളതാണ് ഡോകടറോടുള്ള മോഹന്‍ലാലിന്‍റെ ആദ്യ ചോദ്യം. കൊവിഡ്-19 എന്ന കൊറോണ കുടുംബത്തില്‍പ്പെട്ട വൈറസ് ഉണ്ടാക്കുന്ന രോഗമാണെന്നാണ് ഈ ചോദ്യത്തിന് ഡോക്ടര്‍ നല്‍കുന്ന ഉത്തരം. സാര്‍സ് പോലുള്ള രോഗങ്ങള്‍ കൊറോണ കുടുംബത്തില്‍പ്പെട്ട വൈറസ് ആണ് ഉണ്ടാക്കിയിരുന്നതെങ്കിലും നോവല്‍ കൊറോണ വൈറസ് പുതിയ രോഗമാണ് നമ്മുടെ ശരീരത്തില്‍ പ്രകടമാക്കാന്‍ തുടങ്ങിയതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

പുനര്‍നാമകരണം

പുനര്‍നാമകരണം

രോഗ വ്യാപനത്തിലും രോഗ ലക്ഷണത്തിലും പകരുന്ന രീതിയിലും മത്രമല്ല അതിന്‍റെ ജനിതകഘടനയിലും മുമ്പ് കണ്ട് പിടിച്ചിട്ടുള്ള കൊറോണ വൈറസുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഇതിനെ നോവല്‍ കൊറോണ വൈറസ് എന്ന് ആദ്യം വിളിക്കുകയും പിന്നീട് ലോകാരോഗ്യ സംഘടന അതിനെ കോവിഡ്-19 എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തത്, ഈ വൈറസ് ഉണ്ടാക്കുന്ന രോഗം ലോകത്തിന് പുതിയതാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

ചോദ്യം: 2

ചോദ്യം: 2

മോഹന്‍ലാല്‍- ചോദ്യം: 2 -കോവിഡ് 19 എന്ന ഈ വൈറസ് പകരുന്നത് എങ്ങനെയാണ്

ഉത്തരം: സാധാരണ കോള്‍ഡ് വൈറസുകള്‍ പകരുന്ന അതേ രീതിയിലും അതേ ലക്ഷണും പ്രകടിപ്പിച്ചാണ് കോവിഡ്-19 വെറസും പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചെറുതും വലുതുമായ കണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടും. അത് നമ്മുടെ ശരീരത്തിലോ അടുത്ത് ഇടപഴകുന്ന ആളുടെ ശരീരത്തിലേക്ക് വ്യാപിക്കുന്നതിലൂടെ രോഗ ബാധ ഉണ്ടാവുന്നത്.

ചോദ്യം 3

ചോദ്യം 3

മോഹന്‍ലാല്‍- ചോദ്യം 3: ഈ വൈറസ് ബാധയുടെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ്

ഉത്തരം: പനി, ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് കോവിഡ്-19 രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. കൂട്ടത്തില്‍ മൂക്കൊലിപ്പും നല്ല തൊണ്ടവേദനയും ഉണ്ടാവും. ഇത് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുന്നതാണ്. അവസാന ഘട്ടം ആവുമ്പോഴേക്കും ശ്വാസ തടസ്സം കൂടുകയും ന്യുമോണിയ പോലുള്ള അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്.

ചോദ്യം 4

ചോദ്യം 4

മോഹന്‍ലാല്‍- ചോദ്യം 4: ഈ അസുഖം പൂര്‍ണ്ണമായും മാറുന്നതാണോ, എത്ര ശതമാനം രോഗ ബാധിതര്‍ക്ക് ജീവഹാനി സംഭവിക്കാം.

ഉത്തരം; 90 ശതമാനം ആള്‍ക്കാര്‍ക്കും ഈ അസുഖം സ്വയംപ്രതിരോധ ശേഷിയാല്‍ കുറഞ്ഞ് പോകും എന്നുള്ളത് ആശ്വാസകരമാണ്. കൂടുതല്‍ ആള്‍ക്കാരിലേക്ക് കുറഞ്ഞ സമയം കൊണ്ട് പകരും എന്നതാണ് ഇതിന്‍റെ ഏറ്റവും ദോഷമായ ഘടകം. മരണ നിരക്ക് എന്നത് വളരെ കുറവാണ്. 5 ശതമാനത്തില്‍ താഴെ ആള് മാത്രമാണ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്. അതുകൊണ്ടാണ് ഭയപ്പെടേണ്ടതില്ലെന്നും രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചാലും മതിയെന്ന് പറയുന്നത്.

ചോദ്യം 5

ചോദ്യം 5

മോഹന്‍ലാല്‍- ചോദ്യം 5: ഈ രോഗ വ്യാപനം തടയാന്‍ എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്.

ഉത്തരം: വ്യക്തി ശുചിത്വം പാലിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം, ആവശ്യമില്ലാതെ പ്രതലങ്ങളില്‍ തൊടാതിരിക്കുക, സോപ്പും സാനിറ്ററൈസും ഉപയോഗിച്ച് കൈ കഴുകുക. തുമ്മലോ ചുമയോ വരികയാണെങ്കില്‍ കൈ കൊണ്ട് നേരെ മൂക്കും മുഖവും പൊത്താതെ തോളിന്‍റെ വശത്തോട്ടോ, കൈമുട്ടുകള്‍ മടക്കി മുഖത്തിന് നേരെ വെച്ചോ ചുമയ്ക്കുക. കൈവശം തുവാല ഉണ്ടെങ്കില്‍ അതും ഉപയോഗിക്കാം. സ്രവങ്ങളിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്.

ചോദ്യം 6:

ചോദ്യം 6:

മോഹന്‍ലാല്‍- ചോദ്യം 6: ഈ വൈറസ് ബാധക്ക് എന്തെങ്കിലും ചികിത്സ ഉണ്ടോ

ഉത്തരം: വൈറസിനെ നേരിട്ട് കൊല്ലുന്ന മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പ്രധാനമായും ഈ അസുഖം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നടത്തുന്നത്. അതോടൊപ്പം തന്നെ രോഗിക്ക് നല്ല ആഹാരം, വിശ്രമം എന്നതുമാണ് പ്രധാനം.

ചോദ്യം 7

ചോദ്യം 7

മോഹന്‍ലാല്‍- ചോദ്യം 7: ഈ അസുഖം തടയാന്‍ വാക്സിന്‍ വികസിപ്പിച്ചെടാക്കാന്‍ സാധ്യതയുണ്ടോ

ഉത്തരം: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്‍മാര്‍ പുതിയ വാക്സിന്‍ കണ്ടെത്താനുള്ള അതീവ പരിശ്രമത്തിലാണ്. അമേരിക്കയിലും ഹോംങ്കോഗിലും റിസര്‍ച്ചുകള്‍ നടക്കുന്നു. ഒന്നരവര്‍ഷത്തിനകം കൊറോണ വൈറസിന് വാക്സിന്‍ കണ്ട് പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചോദ്യം 8

ചോദ്യം 8

മോഹന്‍ലാല്‍- ചോദ്യം 8: വിദേശത്ത് നിന്ന് എത്തുന്ന മലയാളികള്‍ എടുക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെയാണ്.

ഉത്തരം: അത്യാവശ്യമില്ലെങ്കില്‍ ഈ സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കുക്ക. യാത്ര പുറപ്പെടുന്നതിന് മുമ്പ് ജലദോഷമോ, മറ്റ് ശാരീര അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും യാത്ര മാറ്റി വെക്കുക. വിമാനത്തിലും വിമാനത്താവളങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക.

ചോദ്യം 9

ചോദ്യം 9

മോഹന്‍ലാല്‍- ചോദ്യം 9: വിമാനത്താവളങ്ങളില്‍ എന്തൊക്കെ മുന്‍കരുതലാണ് ഒരുക്കിയിരിക്കുന്നത്.

ഉത്തരം: യുദ്ധകാലടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചത്. നിരവധി ആശുപത്രികള്‍ രോഗികളെ സ്വീകരിക്കുന്നതിന് വേണ്ടി സജ്ജമാക്കി. ഇന്ത്യക്ക് തന്നെ മാതൃകയാവുന്ന പ്രതിരോധ നടപടികളാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നിരവധി വിദേശികള്‍ വന്നിട്ടും മറ്റ് രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചത് പോലെ ഇവിടെ പിടിക്കാത്തത്. വിമാനത്തില്‍ കയറുന്നത് മുതല്‍ ബോധവത്കരണം നല്‍കുന്നുണ്ട്.

ശാസ്ത്രീയമായ നടപടികള്‍

ശാസ്ത്രീയമായ നടപടികള്‍

യാത്രാവിവരങ്ങള്‍, അസുഖങ്ങള്‍, മേല്‍വിലാസം എന്നിവ രേഖപ്പെടുത്താന്‍ രണ്ട് ഫോമുകള്‍ നല്‍കുന്നുണ്ട്. പുറത്ത് ഇറങ്ങുന്നതിന് മുമ്പ് തന്നെ 3 ഘട്ടങ്ങളിലായി അവര്‍ ആരോഗ്യ പരിശോധനക്കും വിധേയമാകണം. രോഗലക്ഷണങ്ങള്‍ പ്രകടപ്പിക്കുന്നവരെ അവിടുന്ന് തന്നെ ഐസലേറ്റ് ചെയ്ത് മാസ്ക് കൊടുത്ത് പ്രത്യേകം സജ്ജമാക്കിയ ആംമ്പുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കുന്നു. ഇത്തരത്തില്‍ ശാസ്ത്രീയമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്,

Recommended Video

cmsvideo
3 things to do to prevent corona virus | Oneindia Malayalam
ചോദ്യം 10

ചോദ്യം 10

മോഹന്‍ലാല്‍- ചോദ്യം 10: രോഗ ബാധിതനല്ലാത്ത ഒരു വ്യക്തി കൊറോണ ബാധിതനുമായി ഇടപഴകാന്‍ ഇടയായാല്‍ എന്തൊക്കെ ചെയ്യണം.

ഉത്തരം: ആദ്യം ചെയ്യേണ്ടത് ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ല്‍ വിളിക്കുകയും അവിടുത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ഒരു ബന്ധം വന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഹോം കോറന്‍റൈനിലേക്ക് പോവണം. അതായത് വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടണം. മറ്റ് കുടുംബാംഗങ്ങളുമായി 2 മീറ്റര്‍ അകലം പാലിക്കുക. ശരീരം ശുചിയായി സൂക്ഷിക്കു. പിന്നീട് ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ വീണ്ടും ദിശ ഹൈല്‍പ് നമ്പറില്‍ ബന്ധപ്പെട്ട് അവരുടെ നടപടികളോട് സഹകരിക്കുക. 28 ദിവസമാണ് ഹോം കോറന്‍റൈനില്‍ കഴിയേണ്ടത്.

കരിങ്കൊടി, കരിഓയില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ഭോപ്പാലില്‍ വന്‍ പ്രതിഷേധം, വഞ്ചകനെന്ന വിളിയുംകരിങ്കൊടി, കരിഓയില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ഭോപ്പാലില്‍ വന്‍ പ്രതിഷേധം, വഞ്ചകനെന്ന വിളിയും

 കൊറോണ: അമേരിക്കയിലും സ്പെയ്നിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ധനസഹായം പ്രഖ്യാപിച്ച് ട്രംപ് കൊറോണ: അമേരിക്കയിലും സ്പെയ്നിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ധനസഹായം പ്രഖ്യാപിച്ച് ട്രംപ്

English summary
Mohanlal about corona awareness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X