Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റിന് വേണ്ടി മോഹന്‍ലാലും ഇറങ്ങി

ചാലക്കുടി: മമ്മൂട്ടിയ്ക്ക് പിന്നാലെ ഇതാ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചാലക്കുടിയില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിനിറങ്ങി.

മുരിങ്ങൂരില്‍ സംഘടിപ്പിച്ചപരിപാടിയിലാണ് മോഹന്‍ലാല്‍ ഇന്നസെന്റിന് വേണ്ടി വോട്ട് തേടിയത്. സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്നും അമ്മയുടെ പ്രസിഡന്റിനെ വിജയ്പ്പിക്കേണ്ടത് ആവശ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കിഴക്കമ്പലം ചേലക്കാട് വച്ചായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്നസെന്റിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുത്തത്. വെറുത് വന്ന് മടങ്ങുകയായിരുന്നില്ല, ഇന്നസെന്റിനൊപ്പം പ്രചാരണ വാഹനത്തില്‍ കയറി അല്‍പദൂരം സഞ്ചരിക്കുകയും ചെയ്തു. വിലയേറിയ വോട്ടു നല്‍കി ഇന്നസെന്റിനെ വിജയ്പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നേരത്തെ ദേവന്‍, മധു, കവിയൂര്‍ പൊന്നമ്മ, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍ തുടങ്ങിയ താരങ്ങളും ഇന്നസെന്റിന് വേണ്ടി വെള്ളിത്തിരയില്‍ നിന്ന് ഇറങ്ങി വന്നിട്ടുണ്ട്. കൂടുതല്‍ താരങ്ങളെ ഇനിയും പ്രതീക്ഷിക്കാം.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

മുരിങ്ങൂരില്‍ സംഘടിപ്പിച്ചപരിപാടിയിലാണ് മോഹന്‍ലാല്‍ ഇന്നസെന്റിന് വേണ്ടി വോട്ട് തേടിയത്. സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്നും അമ്മയുടെ പ്രസിഡന്റിനെ വിജയ്പ്പിക്കേണ്ടത് ആവശ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടി

മമ്മൂട്ടി

കിഴക്കമ്പലം ചേലക്കാട് വച്ചായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്നസെന്റിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുത്തത്. വെറുത് വന്ന് മടങ്ങുകയായിരുന്നില്ല, ഇന്നസെന്റിനൊപ്പം പ്രചാരണ വാഹനത്തില്‍ കയറി അല്‍പദൂരം സഞ്ചരിക്കുകയും ചെയ്തു. മമ്മൂട്ടിയാണ് ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.

മധു

മധു

അങ്കമാലിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലാണ് മധു ഇന്നസെന്റിന് വേണ്ടി വോട്ടു ചോദിച്ചത്.

 കവിയൂര്‍ പൊന്നമ്മ

കവിയൂര്‍ പൊന്നമ്മ

വലിയ ഭൂരിപക്ഷത്തോടെ ഇന്നസെന്റിനെ വിജയ്പ്പിക്കണമെന്ന് കവിയൂര്‍ പൊന്നമ്മയും അഭ്യര്‍ത്ഥിച്ചു.

ദേവന്‍

ദേവന്‍

നടന്‍ ദേവനും ഇന്നസെന്റിന് വേണ്ടി പ്രചാരണ പരിപാടിയുമായി രംഗത്തുണ്ടായിരുന്നു.

കലാഭവന്‍ മണി

കലാഭവന്‍ മണി

കലാഭവന്‍ മണിയാണ് ഇന്നസെന്റിന് വേണ്ടി പിന്തുണയുമായി വന്ന മറ്റൊരു താരം.

ജനാര്‍ദ്ദനന്‍

ജനാര്‍ദ്ദനന്‍

ഇന്നസെന്റിന് കുടം നിറയെ വോട്ട് നല്‍കണമെന്നായിരുന്നു നടന്‍ ജനാര്‍ദ്ദനന്റെ അഭ്യര്‍ത്ഥന

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+