കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കൈവിടാതെ എഎംഎംഎ; നടിമാര്‍ കാത്തിരിക്കണം; ഇപ്പോള്‍ നടപടിയെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍

Google Oneindia Malayalam News

കൊച്ചി: യുവനടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിപട്ടകയിലുള്ള നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടിയുള്‍പ്പടേയുള്ള നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്തുപോവുകയും ചെയ്തു.

<strong>രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടു; കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് വ്യക്തമാക്കി സംസ്ഥാന വനംവകുപ്പ് മന്ത്രി</strong>രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടു; കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് വ്യക്തമാക്കി സംസ്ഥാന വനംവകുപ്പ് മന്ത്രി

സംഭവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡ്ബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ അമ്മയ്ക്ക് കത്ത് നല്‍കുകയും വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കത്തില്‍ തീരുമാനം എടുക്കാന്‍ നടിമാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് കഴിഞ്ഞ ദിവസം താരസംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

തീരുമാനം എടുക്കാനാകില്ല

തീരുമാനം എടുക്കാനാകില്ല

നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവര്‍ നല്‍കിയ കത്തില്‍ അമ്മ എക്‌സിക്യൂട്ടീവിന് തീരുമാനം എടുക്കാനാകില്ലെന്നാണ് സംഘടനാ പ്രസിഡന്റായ മോഹന്‍ലാല്‍ പറഞ്ഞത്.

നിയമോപോദേശം

നിയമോപോദേശം

കത്തില്‍ തീരുമാനം എടുക്കുന്നതില്‍ ജനറല്‍ ബോഡിവരെ കാത്തിരിക്കണം. എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാനാകില്ലെന്ന് നിയമോപോദേശം ലഭിച്ചു. ഇക്കാര്യം കത്ത് നല്‍കിയ നടിമാരെ അറിയിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടം മുതല്‍

ആദ്യഘട്ടം മുതല്‍

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടന ആദ്യഘട്ടം മുതല്‍ തന്നെ കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനൊപ്പം നില്‍ക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

സംരക്ഷിച്ചു നിര്‍ത്താന്‍

സംരക്ഷിച്ചു നിര്‍ത്താന്‍

ഇപ്പോള്‍ നടിമാര്‍ നല്‍കിയ കത്തില്‍ തീരുമാനം നീട്ടിക്കൊണ്ടുപോവുന്നത് ദിലീപിനെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്.

ചര്‍ച്ച

ചര്‍ച്ച

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയായ ഡ്ബ്ല്യൂസിസിയും തമ്മില്‍ നേരത്തേയും ചര്‍ച്ച നടന്നിരുന്നു. സംഘടനയ്ക്ക് മുന്നില്‍ നടിമാര്‍ മറ്റു ചില നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു.

രേവതി

രേവതി

എന്നാല്‍ സംഘടനയുടെ ഭാഗത്ത് നിന്നും കൃത്യമായ വിശദീകരണങ്ങളോ നടപടിയോ ഉണ്ടാകാത്തതിനാല്‍ നടിമാര്‍ മൂന്നാമതും കത്ത് നല്‍കുകയായിരുന്നു. തങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം വീണ്ടും കത്ത് നല്‍കിയത്.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

ചൊവ്വാഴ്ച്ചയ്ക്കുള്ളില്‍ സംഘടനയുടെ അന്തിമ തീരുമാനം അറിയിക്കണമെന്നും രേവതി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെടുന്നത് വരെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നാണ് നടിമാര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശം.

രാജിവെച്ചുപോയ നടിമാര്‍

രാജിവെച്ചുപോയ നടിമാര്‍

നേരത്തെ ഓഗസ്റ്റ് 7 ന് നടിമാരുമായി താരസംഘടന ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് അന്ന് നടിമാരും വ്യക്തമാക്കിയിരുന്നു. അമ്മയില്‍ നിന്ന് രാജിവെച്ചുപോയ നടിമാര്‍ തിരിച്ചുവരുന്ന കാര്യങ്ങളടക്കം അന്ന് ചര്‍ച്ചാ വിഷയമായിരുന്നു.

കഴിഞ്ഞ ജനറല്‍ ബോഡി

കഴിഞ്ഞ ജനറല്‍ ബോഡി

അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ദിലീപിനെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത്. തീരുമാനത്തെ തുടര്‍ന്ന് അക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവർ രാജിവെച്ച് പുറത്തുപോയതാണ് പ്രശ്‌നങ്ങല്‍ സങ്കീര്‍ണമാക്കിയത്.

English summary
mohanlal amma dileep revathy parvathy padmapriya amma executive meeting dileep issu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X