മോഹന്‍ലാല്‍ 'നായര്‍', രാധാകൃഷ്ണന് 'നായര്‍'... പെരുന്നയില്‍ ഹാജര്‍
കോട്ടയം: അഭിപ്രായം പറയുന്നതില്‍ മോഹന്‍ലാല്‍ കാണിക്കുന്ന ധീരത നേരത്തേയും ശ്രദ്ധ നേടിയിട്ടുണ്ട്. അതിപ്പോള്‍ അമൃതാനന്ദമയിയെക്കുറിച്ചാണെങ്കിലും ചുംബന സമരത്തെക്കുറിച്ചാണെങ്കിലും മോഹന്‍ലാല്‍ പറയും.
എന്നാല്‍ ഇപ്പോള്‍ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തിയില്‍ സമുദായാംഗമായി പങ്കെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടൊപ്പം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ കെ രാധാകൃഷ്ണനും ഉണ്ടായിരുന്നു.

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പക്ഷേ കയ്യടി മുഴുവന്‍ മോഹന്‍ലാലിനും ഡോ രാധാകൃഷ്ണനും ആയിരുന്നു.

മന്നത്ത് പത്മനാഭന് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം നായന്മാരുടേതായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പത്ത് മിനിട്ട് നീണ്ടതായിരുന്നു ലാലിന്റെ പ്രസംഗം. എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗം വായിക്കുകയായിരുന്നു.
എന്‍എസ്എസിന്റെ സ്ഥാപനമായ തിരുവനന്തപുരം എംജി കോളേജിലാണ് താന്‍ പഠിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എംജി കോളേജിന്റെ തുടക്കവും അതുമായി ബന്ധപ്പെട്ട് മന്നത്തിന്റെ പരാമര്‍ശങ്ങളും ലാലിന്റെ പ്രസംഗത്തില്‍ കടന്നുവന്നു.
എന്‍എസ്എസിന്റെ പരാതികള്‍ പരിഹരിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications