'മോഹൻലാൽ മാത്രമല്ല ജയസൂര്യയും പറഞ്ഞില്ലേ, മമ്മൂട്ടിയെ ആക്രമിച്ചില്ലേ..മുകേഷിന് പിന്തുണ'; രാഹുൽ ഈശ്വർ
പീഡന പരാതിയിൽ നടനും എം എൽ എയുമായ മുകേഷിനെ താൻ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഈശ്വർ. പീഡനത്തിന് ഇരയാക്കിയ ഒരാളോട് ആരെങ്കിലും പണം ചോദിക്കുമോയെന്നും വർഷങ്ങളോളം ബന്ധം തുടരുമോയെന്നും രാഹുൽ ചോദിച്ചു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടനും എം എൽ എയുമായ മുകേഷിനെതിരെ ഉയർന്ന പീഡന പരാതിയിൽ നൂറ് ശതമാനം ഞാൻ മുകേഷിനെയാണ് പിന്തുണയ്ക്കുന്നത് .മുകേഷിനെതിരെ ആരോപണം മാത്രമല്ലേ വന്നിട്ടുള്ളൂ. പീഡനത്തിന് ഇരയാക്കിയ ആൾക്ക് ഏതെങ്കിലും ഒരു ഉമ്മ അയക്കുമോ? സ്മൈലിയും ഉമ്മയും അയച്ച് പൈസ ചോദിക്കുന്നത് ഒക്കെ എന്ത് തരം പീഡനമാണ്. ഇവർ എത്രപേർക്ക് എതിരെ പീഡന പരാതി ഉയർത്തി. ഈ പരാതിക്കാരിക്കെതിരെ പോക്സോ കേസ് വന്നു, ഏതെങ്കിലും പോലീസുകാർ മൈന്റ് ചെയ്തോ? ആ പരാതിക്കെതിരെ പോക്സോ കേസ് ഉന്നയിച്ച പെൺകുട്ടിയുടെ പേര് ചാനൽ ചർച്ചയിൽ പറഞ്ഞു. അവർക്കെതിരെ ആർക്കെങ്കിലും പരാതിയുണ്ടോ കേസ് ഉണ്ടോ?

ഭരണപക്ഷത്തെ എംഎൽഎയായ മുകേഷിനും പ്രതിപക്ഷത്തെ എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കും നീതി കിട്ടുന്നില്ല. ഒരാളുടെ തോളിൽ തട്ടിയതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേട്ടയാടുന്നു, നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. സി പി എമ്മും കോൺഗ്രസും ബി ജെ പിയും ഒരുമിച്ച് നിന്ന് ഈ തീവ്ര ഫെമിനിസത്തിനെതിരെ പോരാടണം.
മുകേഷ് കോടതിയിൽ നൽകിയ തെളിവുകളിൽ നിന്നും മനസിലായത് ആ പരാതിക്കാരി അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും കാശ് വാങ്ങാൻ ശ്രമിക്കുന്നുവെന്നാണ്. പീഡിപ്പിച്ചൊരാളോട് പണം ചോദിക്കുമോ? ആദ്യം ഒരു ലക്ഷം ചോദിച്ചു, 40,000 ചോദിച്ചു, 20,000 ചോദിച്ചു, ഇതൊക്കെ എന്താണ്?
പീഡിപ്പിച്ച ഒരാൾക്ക് മാസങ്ങളോളം ഉമ്മയും സ്മൈലിയും അയക്കുകയും കാശ് ചോദിക്കുകയും ചെയ്യുന്ന സംഭവത്തിൽ പീഡനം നടന്നെന്നാണോ പറയുക? ബലാൽത്സത്തിൽ ബലാൽ എന്ന് പറയുന്നില്ലേ? ഇതാണ് ഈ നാട്ടിലെ പ്രശ്നം', രാഹുൽ ഈശ്വർ പറഞ്ഞു.
ഹണി റോസ്-ബോബി ചെമ്മണ്ണൂർ കേസിനെ കുറിച്ചും രാഹുൽ ഈശ്വർ സംസാരിച്ചു. സിനിമയിൽ മോഹൻലാൽ അടക്കം നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾ രാഹുൽ ചൂണ്ടിക്കാട്ടി. 'ഞാൻ മോഹൻലാലിന്റെ ഫാൻ അല്ല, അദ്ദേഹത്തിന്റെ ഭക്തനാണ് എന്ന് പറയുന്നയാളാണ്. മോഹൻലാൽ മോൺസ്റ്റർ സിനിമയിലും ജയസൂര്യ ട്രിവാൻഡ്രം ലോഡ്ജിലും ദ്വയർത്ഥ പ്രയോഗം നടത്തുന്നുണ്ട്. അതിന്റെ പേരിൽ ഒരാളെ ജയിലിൽ പിടിച്ചിടാൻ സാധിക്കുമോ? പറയുന്നുണ്ട്.
മമ്മൂക്ക എന്ന നടനെ കസബ എന്ന സിനിമയിലെ രംഗത്തിന്റെ പേരിൽ എന്തുമാത്രം ആക്രമിച്ചു. മമ്മൂട്ടി സ്ത്രീ വിരുദ്ധനാണെന്ന് പറഞ്ഞ് പാർവതി തിരുവോത്ത് അടക്കം എത്ര ശക്തമായാണ് സംസാരിച്ചത്. ഇരട്ടത്താപ്പ് ഫെമിനിസ്റ്റുകളുടെ കൂടെ പിറപ്പാണ്. ഡബിൾ സ്റ്റാന്റെടുക്കാൻ അവർക്ക് യാതൊരു മടിയും കാണില്ല. ഗീതു മോഹൻദാസിന്റെ ഏറ്റവും പുതിയ സിനിമയായ ടോക്സികിൽ എന്താണ് ചെയ്തത്. കപട പുരോഗമനവാദം വേണ്ടെന്നേ പറയാനുള്ളൂ.
ബോബി ചെമ്മണ്ണൂർ പറഞ്ഞ വാക്കുകൾ ശരിയല്ല. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ വക്കീൽ കോടതിയിൽ ക്ഷമ പറഞ്ഞു. കഴിഞ്ഞില്ലേ, അല്ലാതെ അദ്ദേഹത്തെ മൂന്ന് വർഷം ജയിലിൽ പിടിച്ചിടണോ?', രാഹുൽ ചോദിച്ചു.
-
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications