കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ 'രാജാവിന്റെ മകന്‍' എന്ന് ആദ്യം വിളിച്ചയാള്‍; തമ്പി കണ്ണന്താനത്തെ അനുസ്മരിച്ച് മോഹന്‍ലാല്‍

Google Oneindia Malayalam News

കൊച്ചി: മലയാള കലാരംഗത്തിന് തീരാനഷ്ടങ്ങളുടെ ദിനമാണ് ഇന്ന്. കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ മരണപ്പെട്ടു എന്ന വാര്‍ത്തകേട്ടാണ് മലയാളികള്‍ ഇന്നുണര്‍ന്നത്. ബാലഭാസ്‌കറിന്റെ വിയോഗം വരുത്തിവെച്ച വേദനയില്‍ നില്‍ക്കുമ്പോഴാണ് സംവിധായകനായ തമ്പി കണ്ണന്താനം മരണപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

<strong>പ്രിയതമനും മകളും; ഈ വേര്‍പാടുകള്‍ ലക്ഷ്മി അറിയുന്ന നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ പേടിതോന്നുന്നു</strong>പ്രിയതമനും മകളും; ഈ വേര്‍പാടുകള്‍ ലക്ഷ്മി അറിയുന്ന നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ പേടിതോന്നുന്നു

രാജാവിന്റെ മകന്‍, ഇന്ദ്രജാലം, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംവിധായകന്‍. നിരവധി സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം നടത്തി. എന്നെ രാജാവിന്റെ മകന്‍ എന്ന് ആദ്യം വിളിച്ചയാളെന്നായിരുന്നു മോഹന്‍ലാലിന്റെ അനുസ്മരണം..

'രാജാവിന്റെ മകന്‍ ' എന്ന് ആദ്യം വിളിച്ചയാള്‍

'രാജാവിന്റെ മകന്‍ ' എന്ന് ആദ്യം വിളിച്ചയാള്‍

എന്നെ 'രാജാവിന്റെ മകന്‍ ' എന്ന് ആദ്യം വിളിച്ചയാള്‍.... എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍..... പ്രിയപ്പെട്ട തമ്പി കണ്ണന്താനം..... കണ്ണീരോടെ വിട എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

എക്കാലത്തേയും വലിയ ഹിറ്റ്

എക്കാലത്തേയും വലിയ ഹിറ്റ്

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലായിരുന്ന രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് തമ്പി കണ്ണന്താനത്തിന്റെയും എക്കാലത്തേയും വലിയ ഹിറ്റായി വിലിയിരുത്തുന്നതും. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ആലോചനകളും അദ്ദേഹത്തിനുണ്ടായിരുന്നു.

അനുസ്മരണം

മോഹന്‍ലാലിന്‍റെ അനുസ്മരണം

മമ്മൂട്ടി

അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയ സുഹൃത്തിന്
ആദരാഞ്ജലികള്‍ എന്നായിരുന്നു മമ്മൂട്ടിയുടെ അനുസ്മരണം

മജ്ജുവാര്യര്‍

മജ്ജുവാര്യര്‍

മലയാള സിനിമയിലെ വാണിജ്യ വിജയങ്ങളുടെ ചരിത്രത്തിലെ മാന്ത്രിക സംവിധായകനാണ് കടന്നു പോകുന്നത്. സിനിമയെന്ന രാജാവിന്റെ സമര്‍ഥനായ മകന്‍. കാലം മായ്ക്കാത്ത സിനിമാപ്പേരുകളിലൂടെയും ഡയലോഗുകളിലൂടെയും എന്തിന് ഒരു ഫോണ്‍ നമ്പരിലൂടെ വരെ ചരിത്രമെഴുതിയ പ്രതിഭ. വിട .... തമ്പി കണ്ണന്താനം എന്ന ഐന്ദ്രജാലികന്....

ഫേസ്ബുക്ക് പോസ്റ്റ്

മജ്ജു വാര്യര്‍

ലാല്‍ജോസ്

പ്രിയപ്പെട്ട തമ്പിച്ചായന് വിട

'പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ''പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ'

English summary
mohanlal and others about thambi kannanmthanam demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X