കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ അങ്ങനെ 'വീണ്ടാമതും' ഡോക്ടർ ആയി!!! അതും പിടി ഉഷയ്‌ക്കൊപ്പം... ആരാധകര്‍ 'അതിര്' കടന്നു...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അങ്ങനെ മോഹന്‍ലാല്‍ വീണ്ടും 'ഡോക്ടര്‍' ആയി. സിനിമയില്‍ അല്ല, ജീവിതത്തില്‍ തന്നെ. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം മോഹന്‍ലാലിന് സമ്മാനിച്ചു.

'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്!!!'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്!!!

മോഹന്‍ലാലിനെ കൂടാതെ കായിക താരവും പരിശീലകയും ആയ പിടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വച്ച നടന്ന പരിപാടിയില്‍ ആയിരുന്നു ബിരുദം സമ്മാനിച്ചത്.

പഞ്ചസാര ഒഴിവാക്കിയാല്‍ ക്യാന്‍സര്‍ വരില്ല, ചെറുനാരങ്ങ പിഴിഞ്ഞ് കുടിച്ചാല്‍ കീമോ വേണ്ട!!! പൊളിച്ചടുക്കി ഡോ ഷിംന, കേസ് വേറെപഞ്ചസാര ഒഴിവാക്കിയാല്‍ ക്യാന്‍സര്‍ വരില്ല, ചെറുനാരങ്ങ പിഴിഞ്ഞ് കുടിച്ചാല്‍ കീമോ വേണ്ട!!! പൊളിച്ചടുക്കി ഡോ ഷിംന, കേസ് വേറെ

ഇത് രണ്ടാം തവണയാണ് മോഹന്‍ലാലിന് ഡി ലിറ്റ് ബിരുദം ലഭിക്കുന്നത്. നേരത്തേ കാലടി സംസ്‌കൃത സര്‍വ്വകലാശാലയും മോഹന്‍ലാലിനെ ഡി ലിറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

വീണ്ടും ഡോക്ടര്‍

വീണ്ടും ഡോക്ടര്‍

സിനിമ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് മോഹന്‍ലാലിന് ഡി ലിറ്റ് ബിരുദം ലഭിക്കുന്നത്.

ആദ്യം സംസ്‌കൃത സർവ്വകലാശാല

ആദ്യം സംസ്‌കൃത സർവ്വകലാശാല

നേരത്തേ കാലടി സംസ്‌കൃത സര്‍വ്വകലാശാലയും മോഹന്‍ലാലിനെ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. 2010 ആയിരുന്നു അത്.

ഗവര്‍ണര്‍ സമ്മാനിച്ചു

ഗവര്‍ണര്‍ സമ്മാനിച്ചു

ഗവര്‍ണറും സര്‍വ്വകലാശാല ചാന്‍സലും ആയ ജസ്റ്റിസ് പി സദാശിവം ആണ് മോഹന്‍ലാലിന് ഡി ലിറ്റ് ബിരുദം സമ്മാനിച്ചത്. മോഹന്‍ലാല്‍ മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ കുറിച്ച് ഗവര്‍ണര്‍ പ്രസംഗത്തില്‍ പ്രതിപാദിച്ചു.

സിനിമ കൂട്ടായ്മക്ക്

സിനിമ കൂട്ടായ്മക്ക്

തനിക്കൊപ്പം എല്ലാക്കാലത്തും നിന്ന സിനിമ കൂട്ടായ്മയ്ക്ക് കൂടി ലഭിച്ച ആദരമാണ് ഈ ഡി ലിറ്റ് ബിരുദം എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ചായിരുന്നു ബിരുദ് ദാന പരിപാടി സംഘടിപ്പിച്ചത്.

ഒറ്റക്കല്ല

ഒറ്റക്കല്ല

മോഹന്‍ലാല്‍ ഒറ്റയ്ക്കായിരുന്നില്ല കാലിക്കറ്റഅ സര്‍വ്വകലാശാലയുടെ ആദരം ഏറ്റുവാങ്ങാന്‍ എത്തിയത്. ഭാര്യ സുചിത്രയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

ആരാധകര്‍ അതിരുവിട്ടു...

ആരാധകര്‍ അതിരുവിട്ടു...

മോഹന്‍ലാല്‍ എത്തുന്നതിനെ തുടര്‍ന്ന കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ പ്രിയതാരം എത്തിയപ്പോള്‍ പോലീസ് ഒരുക്കിയ സുരക്ഷ വേലിയെല്ലാം ആരാധകര്‍ മറികടന്നു.

പിടി ഉഷയ്ക്കും

പിടി ഉഷയ്ക്കും

കായിക മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പിടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം സമ്മാനിച്ചു. വറ്#ത്തമ്മ തരുന്ന ആദരം എന്നായിരുന്നു പിടി ഉഷ പ്രതികരിച്ചത്.

പ്രമുഖര്‍ പങ്കെടുത്തു

പ്രമുഖര്‍ പങ്കെടുത്തു

ഗവര്‍ണര്‍ പി സദാശിവം ആയിരുന്നു ബിരുദ ദാനം നടത്തിയത്. അദ്ദേഹത്തെ കൂടാതെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥി, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വിസികെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.

English summary
Mohanlal and PT Usha conferred with honorary D Lit from Calicut University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X