കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾക്ക് നാണമില്ലെ ഇത് ചോദിക്കാൻ; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മോഹൻലാൽ

Google Oneindia Malayalam News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയും കന്യാസ്ത്രീകളുടെ സമരവുമാണിപ്പോൾ കേരളത്തിലെ പ്രധാനചർച്ചാ വിഷയം. രാഷ്ട്രീയ, സാംസ്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖരാണ് കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരവേദിയിലേക്ക് എത്തുന്നത്. സിനിമാ മേഖലയിലെ തന്നെ പല പ്രമുഖരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

സച്ചിന്റെ പ്രണയത്തണലിൽ ഭവ്യ കാൻസറിനെ തോൽപ്പിക്കുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് സച്ചിൻസച്ചിന്റെ പ്രണയത്തണലിൽ ഭവ്യ കാൻസറിനെ തോൽപ്പിക്കുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് സച്ചിൻ

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ മോഹൻ ലാലിനോട് വിഷയത്തിൽ പ്രതികരണം തേടിയത്. വലിയ വിവാദങ്ങളോട് പോലും സൗമ്യനായി പ്രതികരിക്കാറുള്ള മോഹൻലാലിന്റെ പ്രതികരണം ചുറ്റുമുള്ളവരെ ഞെട്ടിക്കുകയായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്

പ്രളയബാധിത പ്രദേശത്ത് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ കൊച്ചിയിൽ എത്തിയത്. ദുബായിൽ നിന്നും വിശ്വശാന്തി ഫൗണ്ടേഷൻ വഴി ശേഖരിച്ച സാധനങ്ങൾ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം

ദുബായിൽ നിന്നും

ദുബായിൽ നിന്നും

വിശ്വശാന്തി ഫൗണ്ടേഷനൊപ്പം വിദേശത്തുള്ള ലാൽ കെയർ ഫൗണ്ടേഷന്റെയും നേതൃത്വത്തിലും സാധനങ്ങൾ ശേഖരിച്ചിരുന്നു. വയനാട് മാനന്തവാടിയിലാണ് സംഘടനയുടെ നേതൃത്വത്തിൽ ആദ്യഘട്ട സഹായം നൽകിയത്. വെല്ലിംഗ്ടൺ ഐലൻഡിലെ കളക്ഷൻ സെൻററിൽ നേരിട്ടെത്തിയായിരുന്നു മോഹൻലാൽ ദുരിതാശ്വാസ സാമഗ്രികൾ കൈമാറിയത്.

ചോദ്യങ്ങൾ

ചോദ്യങ്ങൾ

വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് മോഹൻലാൽ വിശദീകരിച്ച ശേഷം പല പൊതുവിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ ആരായുകയായിരുന്നു. ബിജെപി പ്രവേശനം, അമ്മയിലെ വിവാദങ്ങൾ, കന്യാസ്ത്രീകളുടെ സമരം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

ക്ഷുഭിതനായി

ക്ഷുഭിതനായി

ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ചുള്ള പ്രതികരണം തേടിയപ്പോൾ മാധ്യമ പ്രവർത്തകരോട് മോഹൻ ലാൽ ക്ഷുഭിതനാവുകയായിരുന്നു. മോഹൻലാലിന്റെ പെരുമാറ്റത്തിൽ മാധ്യമപ്രവർത്തകരും അമ്പരന്നു.

നാണമില്ലേ

നാണമില്ലേ

നല്ലൊരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാനെന്ന് മാധ്യമപ്രവർത്തകരോട് മോഹൻലാൽ ചോദിച്ചു. കന്യാസ്ത്രീക്ക് എന്ത് ചെയ്യണം, വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചോദിക്കാൻ. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോൾ ഇതൊരു പൊതുവികാരമാണോയെന്നും മോഹൻലാൽ ചോദിച്ചു.

വിമൻ ഇൻ സിനിമ കളക്ടീവ്

വിമൻ ഇൻ സിനിമ കളക്ടീവ്

കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവും എത്തിയിരുന്നു. നടി റിമാ കല്ലിങ്കൽ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാണ് പിന്തുണ അറിയിച്ചത്. സംവിധായകൻ ആഷിഖ് അബുവും ഒപ്പമുണ്ടായിരുന്നു. പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയിക്കുമൊപ്പമാണ് തങ്ങളെന്നും ഡബ്ലുസിസി വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരെ പിസി ജോർജ്ജ് നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളിലും ഡബ്ലൂസിസി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പ്രമുഖർ

പ്രമുഖർ

നടി മഞ്ജു വാര്യരും ജോയ് മാത്യുവും ഉൾപ്പെടെ സിനിമാ രംഗത്തെ നിരവധി പ്രമുഖർ കന്യാസ്ത്രീക്ക് പിന്തുണ അറിയിച്ചിരുന്നു. നീതി തേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പിലൂടെ മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു. നമ്മുടെ സർക്കാർ സംവിധാനം കണ്ണുതുറക്കണമെന്നും മഞ്ജു വാര്യർ ആവശ്യപ്പെട്ടിരുന്നു.

കന്യാസ്ത്രീയുടെ പരാതിയിൽ ഒടുവിൽ വത്തിക്കാൻ ഇടപെടുന്നു; ബിഷപ്പിനെതിരെ നടപടിയെടുക്കുംകന്യാസ്ത്രീയുടെ പരാതിയിൽ ഒടുവിൽ വത്തിക്കാൻ ഇടപെടുന്നു; ബിഷപ്പിനെതിരെ നടപടിയെടുക്കും

English summary
mohanlal angry response to media on jalandhar bishop case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X