• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹൻലാൽ ചുണ്ടനക്കി പറ്റിച്ച് പാടിയത് ചുമ്മാതല്ല.. ഓസ്ട്രേലിയൻ സ്റ്റേജ് ഷോയിൽ സംഭവിച്ചത് ഇതാണ്

  • By Desk

ലൈവെന്ന് അവകാശപ്പെട്ട് നടത്തുന്ന പല സ്റ്റേജ് പരിപാടികളും തട്ടിപ്പാണെന്ന് ആർക്കും അറിയാത്തതൊന്നുമല്ല. പല സ്റ്റേജ് ഷോകളിലും സ്കിറ്റുകളും മറ്റും ചുണ്ടനക്കി അവതരിപ്പിക്കാറുണ്ട്. പ്രൊഫഷണലായ ഗായകർ വരെ പിന്നണിയിൽ ഗാനം പ്ലേ ചെയ്ത് ചുണ്ടനക്കി അഭിനയിക്കാറുമുണ്ട്. എന്നാൽ കള്ളത്തരം പിടിക്കപ്പെടുമ്പോഴാണ് വലിയ നാണക്കേടാവുന്നത്.

ഓസ്ട്രേലിയയിൽ മോഹൻലാൽ നടി പ്രയാഗയ്ക്കൊപ്പം ചുണ്ടനക്കി അഭിനയിച്ച് പാടിയത് പിടിക്കപ്പെട്ടത് താരത്തിനും ഫാൻസിനും ഒരുപോലെ ക്ഷീണമായിരിക്കുകയാണ്. അതിനിടെയാണ് ഷോയുടെ അണിയറ പ്രവർത്തകരിൽ ഒരാളായ സിറാജ് ഖാൻ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ലാലിസത്തിന് വിശദീകരണം

ലാലിസത്തിന് വിശദീകരണം

മോഹൻലാൽ ഫാൻസ് ക്ലബ്ബ് പേജിലൂടെയാണ് സിറാജ് ഖാന്റെ വിശദീകരണം. ഈ വിശദീകരണക്കുറിപ്പിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കുറിപ്പ് വായിക്കാം: ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു. ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് മാനേജർ CPC യുടെ ഒരു മെമ്പർ കൂടിയാണ് വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു.

വെറും 5 ദിവസത്തെ പരിശീലനം

വെറും 5 ദിവസത്തെ പരിശീലനം

തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3 സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2 സ്കിറ്റും ആണ് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ്‌ മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രേക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.

ബ്രീത്തിംഗ് പ്രോബ്ലമാണത്രേ

ബ്രീത്തിംഗ് പ്രോബ്ലമാണത്രേ

തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും. വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ്‌ ഇടുന്നത്. ഓരോ 20 മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ്‌ റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്.

ഈ ചങ്കൂറ്റം ഏട്ടന് മാത്രം

ഈ ചങ്കൂറ്റം ഏട്ടന് മാത്രം

എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത് നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കാണം. 12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക്‌ ചെയ്ത ഒരു പരിജയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം. ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

ചെറിയ പിഴവുകൾ സ്വാഭാവികം

ചെറിയ പിഴവുകൾ സ്വാഭാവികം

ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത് എന്നാണ് കുറിപ്പ് അവസാനിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ന്യായീകരിക്കാൻ നാണമില്ലേ എന്നാണ് ഈ പോസ്റ്റിന് ലഭിക്കുന്ന ഭൂരിഭാഗം പ്രതികരണങ്ങളും.

ന്യായീകരിക്കാൻ നാണമില്ലേ

ന്യായീകരിക്കാൻ നാണമില്ലേ

ബ്രീത്തിംഗ് പ്രോബ്ലം കൊണ്ടാണ് എന്ന ന്യായീകരണം വിശ്വസിക്കാവുന്നതല്ല എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. ബ്രീത് പ്രോബ്ലം ഉണ്ടേൽ ആ പാട്ട് ഒഴിവാക്കണമായിരുന്നു. ഇത് മമ്മൂട്ടി ചെയ്‌താലും മോഹൻലാൽ ചെയ്താലും ആൾക്കാരെ കബളിപ്പിക്കൽ തന്നെയാണ്. ഇങ്ങേരു ലാലിസം കൊണ്ടും പഠിച്ചില്ലല്ലോ എന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. അതേസമയം പിന്തുണയുമായി കട്ട ലാലേട്ടൻ ഫാൻസും പ്രതിരോധിച്ച് രംഗത്തുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

മോഹൻലാൽ ഫാൻസ് പേജിൽ വന്ന കുറിപ്പ്

English summary
Justification for Mohanlal's 'Lalism' in Australian stage Show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more