കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ജന്‍മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍... നന്ദിയറിയിച്ച് പ്രധാനമന്ത്രി... അഭ്യൂഹം ശക്തം

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68ാമത് ജന്‍മദിനം രാജ്യമൊന്നാകെ കൊണ്ടാടുകയാണ്. നിരവധി മേഖലകളിലുള്ളവര്‍ അദ്ദേഹത്തിന് ജന്‍മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് സൂപ്പര്‍ താരങ്ങളെല്ലാം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇതിനിടയില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും മോദിക്ക് ആശംസ നേര്‍ന്നിരുന്നു. ഇതിപ്പോള്‍ വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ഇപ്പോള്‍ ബിജെപിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം മോഹന്‍ലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടിയും നല്‍കിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് ഇപ്പോഴും ഇരുവരും വ്യക്തമാക്കിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച മോഹന്‍ലാല്‍ ആരാധകര്‍ പുതിയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയ വാദങ്ങള്‍.

മോഹന്‍ലാലിന്റെ ട്വീറ്റ്

മോഹന്‍ലാലിന്റെ ട്വീറ്റ്

പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി മോഹന്‍ലാല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനുമുള്ള ഊര്‍ജത്തിനുമായി പ്രാര്‍ത്ഥിക്കുന്നതായി മോഹന്‍ലാല്‍ ട്വീറ്റില്‍ പറഞ്ഞു. ഈ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതിന് മറുപടിയുമായി അധികം വൈകാതെ തന്നെ മോദിയെത്തുകയും ചെയ്തു. നിങ്ങളുടെ ആശംസയെ അഭിനന്ദിക്കുന്നു മോഹന്‍ലാല്‍ ജി എന്നായിരുന്നു മോദിയുടെ മറുപടി.

സോഷ്യല്‍ മീഡിയക്ക് സംശയം

സോഷ്യല്‍ മീഡിയക്ക് സംശയം

ഇത് ബിജെപിയിലേക്കുള്ള മോഹന്‍ലാലിന്റെ നീക്കമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. മോഹന്‍ലാല്‍ ആരാധകരും ഇത് തന്നെയാണ് പറയുന്നത്. അതേസമയം ചാണകത്തില്‍ ചവിട്ടരുതെന്ന് ആവശ്യപ്പെടുന്നവരും നിരവധിയുണ്ട്. മോദിയുടെ മറുപടി ഇത് ഉദ്ദേശിച്ചുള്ളതാണെന്നും സൂചനയുണ്ട്. നേരത്തെ മോദിയെ മോഹന്‍ലാല്‍ ദില്ലിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

നിരവധി സെലിബ്രിറ്റികള്‍

നിരവധി സെലിബ്രിറ്റികള്‍

മോദിക്ക് ആശംസയുമായി നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. നാഗാര്‍ജുന, അഭിഷേക് ബച്ചന്‍, പരേഷ് റാവല്‍, അനില്‍ കപൂര്‍, കിരണ്‍ ഖേര്‍, അരുണ്‍ ബിജ്‌ലിയാനി, മധുര്‍ ഭണ്ഡാക്കര്‍, എന്നിവരും പ്രധാനമന്ത്രിക്ക് ആശംസയറിയിച്ചിട്ടുണ്ട്. വഴി അറിയുന്നവരും ശരിയായ വഴിയില്‍ പോകുന്നവരും മറ്റുള്ളവര്‍ക്ക് വഴി കാണിക്കുന്നവരുമാണ് യഥാര്‍ത്ഥ നേതാവെന്ന് അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയെ നയിക്കുന്ന യഥാര്‍ത്ഥ ശക്തിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതാണ്. അദ്ദേഹം തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ മോഹന്‍ലാലുമായി അടുത്ത വൃത്തങ്ങള്‍ ഇത് തള്ളിയിരുന്നു. അക്ഷയ് കുമാര്‍, വീരേന്ദര്‍ സെവാഗ്, മാധുരി ദീക്ഷിത്, തുടങ്ങി 70ഓളം താരങ്ങളെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 കേരളത്തിന് പ്രത്യേക പരിഗണന

കേരളത്തിന് പ്രത്യേക പരിഗണന

കേരളം പിടിക്കുക എന്നത് ബിജെപിയുടെ പ്രധാന അജണ്ടയായിരുന്നു. എന്നാല്‍ ഇതുവരെ ഒരു സീറ്റ് മാത്രമാണ് അവര്‍ ലഭിച്ചിട്ടുള്ളത്. ഇത്തവണ കേരളത്തില്‍ ജനപ്രീതി ഉള്ളവരെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ബിജെപിക്ക് താല്‍പര്യം. അങ്ങനെയാണ് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമെടുത്തത്. ആര്‍എസ്എസ് മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം നല്ലതാണെന്ന അഭിപ്രായത്തിലാണ്. ആര്‍എസ്എസുമായി ബന്ധമുള്ളവരുമായി മോഹന്‍ലാല്‍ അടുപ്പം പുലര്‍ത്തുന്നത് കൊണ്ടാണ് ഈ തീരുമാനം.

അഭ്യൂഹങ്ങള്‍ എന്തുകൊണ്ട്?

അഭ്യൂഹങ്ങള്‍ എന്തുകൊണ്ട്?

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന അഭ്യൂഹത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളാണ് കാരണം. ബിജെപിയുമായി അടുത്ത് നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെല്ലാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പലതവണ പുകഴ്ത്തിയിട്ടുണ്ട്. രാജ്യസ്‌നേഹത്തില്‍ ഊന്നിയുള്ളതാണ് അദ്ദേഹത്തിന്റെ ബ്ലോഗുകളെല്ലാം. നോട്ടുനിരോധനത്തെ പോലും അദ്ദേഹം പിന്തുണച്ചിരുന്നു. ഇത് വഴി ബിജെപി സംസ്ഥാന ഘടകത്തിന് പ്രിയങ്കരനായിരുന്നു മോഹന്‍ലാല്‍. കേരളത്തില്‍ മോഹന്‍ലാലിനുള്ള താരമൂല്യം വളരെ വലുതാണെന്നും ബിജെപിക്കറിയാം.

മോഹന്‍ലാലിന്റെ നിലപാടെന്ത്?

മോഹന്‍ലാലിന്റെ നിലപാടെന്ത്?

സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ മോഹന്‍ലാല്‍ തള്ളിയതാണ്. ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. താന്‍ തന്റെ ജോലി ചെയ്‌തോട്ടെയെന്നും താരം പറഞ്ഞിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ വന്നാല്‍ സന്തോഷമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രതികരണം. അത്തരമൊരു മണ്ടത്തരം മോഹന്‍ലാല്‍ കാണിക്കുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.

സിദ്ധരാമയ്യയുടെ തന്ത്രത്തില്‍ ബിജെപി ഞെട്ടുന്നു.... ശിവകുമാറുമായി ചര്‍ച്ച... നീക്കങ്ങള്‍ ഇങ്ങനെ!!സിദ്ധരാമയ്യയുടെ തന്ത്രത്തില്‍ ബിജെപി ഞെട്ടുന്നു.... ശിവകുമാറുമായി ചര്‍ച്ച... നീക്കങ്ങള്‍ ഇങ്ങനെ!!

ഗോവയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപി സർക്കാരിന് വെല്ലുവിളി, അവിശ്വാസ പ്രമേയ നീക്കംഗോവയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപി സർക്കാരിന് വെല്ലുവിളി, അവിശ്വാസ പ്രമേയ നീക്കം

English summary
mohanlal bday tweet to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X