കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? ലാലേട്ടന്‍ ചൂടിലാണെന്ന് തോന്നുന്നു, എന്താ കാര്യം?

  • By Neethu
Google Oneindia Malayalam News

' നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്തിനാണ് സഹിക്കുന്നത്? അല്ലെങ്കില്‍ എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?' ലാലേട്ടന്‍ ബ്ലോഗ് പേജില്‍ എഴുതിയതാണ് ഇത്.

സാധാരണകാരന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് മോഹന്‍ലാല്‍ തന്റെ ബ്ലാഗിലൂടെ ചോദിച്ചിരിക്കുന്നത്. ലാലേട്ടന്റെ സുഹൃത്തിനുണ്ടായ അനുഭവത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ബ്ലാഗ് ഉയര്‍ന്നു വന്നത്.

മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കൂ...

ലാലേട്ടന്‍ ചൂടിലാണോ?

ലാലേട്ടന്‍ ചൂടിലാണോ?


ലാലേട്ടന്‍ ചൂടില്‍ തന്നെയാണ്. സുഹൃത്തിനുണ്ടായ അനുഭവം പൊതുസമൂഹത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചാകും ലാലേട്ടന്‍ ഇത്രയ്ക്കും ചൂടായത്.

നേരുന്നു ശുഭയാത്രകള്‍

നേരുന്നു ശുഭയാത്രകള്‍


ലാലിന്റെ ബ്ലാഗിലൂടെ നേരുന്നു ശുഭയാത്രകള്‍ എന്നതിലാണ് സമൂഹം നേരിടുന്ന പൊതു പ്രശ്‌നത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.

സുഹൃത്തിന്റെ അനുഭവം

സുഹൃത്തിന്റെ അനുഭവം


കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് കുട്ടിയുടെ ചോറൂണിന് പോകുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡായിരുന്നു അത്. വഴിയില്‍ അയ്യപ്പന്‍ വിളക്ക് നടക്കുന്നതിനാല്‍ മണിക്കൂറുകളോളം വണ്ടികള്‍ തടഞ്ഞിട്ടു. രാത്രിയാണ് സുഹൃത്ത് പാലക്കാട് എത്തിയത്.

ഈ യാത്രാ ദുരിതങ്ങള്‍ നിങ്ങളറിഞ്ഞോ?

ഈ യാത്രാ ദുരിതങ്ങള്‍ നിങ്ങളറിഞ്ഞോ?

ആഘോഷങ്ങള്‍ക്ക് വേണ്ടി പൊതുനിരത്തുകള്‍ സ്തംഭിപ്പിക്കുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ നേരിടുന്നത് എന്ന് സംഘാടകര്‍ അറിയുന്നുണ്ടോ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.
സാധാരണക്കാരനെ മറക്കരുത്

സാധാരണക്കാരനെ മറക്കരുത്


ആഘോഷങ്ങള്‍ക്കിടയില്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും , അമ്പലത്തിന്റെയും പള്ളിക്കളുടേയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുത് എന്നാണ് ലാല്‍ പറയുന്നത്.

 നമ്മുടെ റോഡുകള്‍ ചെറുതാണ്

നമ്മുടെ റോഡുകള്‍ ചെറുതാണ്


അല്ലെങ്കില്‍ തന്നെ നമ്മുടെ റോഡുകള്‍ ചെറുതാണ്. കാലങ്ങളായി രാഷ്ട്രീയ സാംസ്‌കാരിക യാത്രകള്‍ റോഡിലൂടെ നടത്തുന്നത് കൂടിവരുകയാണ്. നടക്കാന്‍ പോലും സ്ഥലമില്ലാത്ത നമ്മുടെ റോഡുകളെ വെറുതെ വിട്ടൂടെ

 ഉത്തരം പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്

ഉത്തരം പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്

നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്തിനാണ് സഹിക്കുന്നത്? അല്ലെഹ്കില്‍ എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വഴി തടയുന്ന ഓരോരുത്തരും ബാധ്യസ്ഥരാണ്.

പിന്നെന്ത് സംസ്‌കാരം?

പിന്നെന്ത് സംസ്‌കാരം?


സാധാരണക്കാരന് വഴി തുറന്ന് കൊടുക്കുമ്പോള്‍ നിങ്ങള്‍ വലുതാവുകയാണ് ചെയ്യുന്നത്. അത് കേരളത്തിന്റെ വലിപ്പമാണ്. ഇല്ലെങ്കില്‍ എന്ത് സംസാകാരമാണ് നമ്മള്‍ക്കുള്ളത്.

ശുഭയാത്ര നേരുന്നു

ശുഭയാത്ര നേരുന്നു


ആരും ആരുടെയും വഴി തടയാത്ത ശുഭയാത്ര ലാലേട്ടന്‍ നേര്‍ന്നു.

English summary
mohanlal blog about rali in roads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X