Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാര പോലീസിനെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്

തിരുവനന്തപുരം: 'പരസ്പരം ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍മുന്നില്‍ വച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരു അവകാശവും ഇല്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്. അതാണ് മര്യാദ, മാന്യത'

സദാചാര പോലീസിനെതിരെ ഒട്ടുമിക്കവരും പ്രതികരിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായവും പറയാത്തതെന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. മേല്‍പ്പറഞ്ഞ വാക്കുകള്‍ ഇത്തരത്തില്‍ ഉള്ള ഒരു പ്രതികരണമാണ്. മറ്റാരുമല്ല... സൂപ്പര്‍ താരം മോഹന്‍ലാല്‍ എഴുതിയ വാക്കുകളാണത്. സദാചാരവാദത്തെക്കുറിച്ചും, ചുംബന സമരത്തെക്കുറിച്ചും തന്റെ ശക്തമായ അഭിപ്രായം ബ്ലോഗിലൂടെയാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. അതും അസാമാന്യമായ ധീരതയോടെ...

മോഹന്‍ലാലിന്റെ ബ്‌ളോഗ് ഇവിടെ വായിക്കാം

സദാചാരത്തിന്റെ പുകയും പൂക്കളും എന്ന പേരിലാണ് ബ്ലോഗ്. കോഴിക്കോട് ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് അനാശാസ്യത്തിന്റെ പേരില്‍ അടിച്ച തകര്‍ത്തതാണല്ലോ ഒടുവില്‍ ചുംബനസമരത്തിലേക്കെത്തിയത്. ഈ സമയം താന്‍ ബാംഗ്ലൂരിലായിരുന്നു എന്നാണ് ലാല്‍ പറയുന്നത്. ബാംഗ്ലൂരിനെ പ്രണയിക്കുന്നവരുടെ സ്വര്‍ഗ്ഗം എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

lal-blog

ആദ്യ ഒരു പേജിലൂടെ തന്നെ സദാചാര പോലീസുകാര്‍ക്കെതിരാണെന്ന് ലാല്‍ ശക്തിയുക്തം തെളിയിക്കുന്നു. ബാംഗ്ലൂരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വതന്ത്രമായാണ് ഇടപെടുന്നതെന്നും അവിടത്തെ റസ്റ്റോറന്റുകളിലും പബ്ബുകളിലും പാര്‍ക്കുകളിലും എല്ലാം പ്രണയത്തിന്റെ ഭംഗി കാണാം... അത് കണ്ട് ആസ്വദിക്കുന്നത് ഒരു ആനന്ദമാണെന്ന് ലാല്‍ പറയുന്നു. എന്നാല്‍ അസൂയയും അസഹിഷ്ണുതയും പാടില്ലെന്നും ലാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്ത്രീക്കും പുരുഷനും ഇടയില്‍ സൗഹൃദം, നിഷ്‌കളങ്കമായ സ്‌നേഹം, ബഹുമാനം, മാതൃ-പുത്ര ഭാവം, ശരീര ബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. ഈ തലങ്ങളൊന്നും മലയാളിക്ക് അറിയുകയേ ഇല്ലെന്ന് ലാല്‍ പരിഹസിക്കുന്നു. അതുപോലെ തന്നെ സുന്ദരമായ സെക്‌സിനെക്കുറിച്ചും മലയാളിക്ക് അറിയില്ലെന്നും ലാല്‍ എഴുതുന്നു.

വിചിത്രമായ ഒരു ലൈംഗിക അവസ്ഥയിലാണ് മലയാളികള്‍ എത്തി നില്‍ക്കുന്നതെന്നും ലാല്‍ വിമര്‍ശിക്കുന്നു. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്ന് വയസ്സുകാരിയേയും അമ്മയോളം പ്രായമുള്ളവരേയും പീഡിപ്പിക്കുന്നതാണ് മലയാളിയുടെ സെക്‌സ് എന്ന് ലാല്‍ പരിതപിക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+