അമൃതാനന്ദമയി യഥാര്‍ത്ഥ മാലാഖ:മോഹന്‍ലാല്‍
ലോസ് ആഞ്ചലസ്: അമൃതാനന്ദമയി യഥാര്‍ത്ഥ മാലാഖയാണെന്ന് മോഹന്‍ലാല്‍. യുഎസിലെ ലോസ് ആഞ്ചലസില്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച ശേഷമാണ് അമ്മ മാലാഖയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. കേരളത്തില്‍ അമൃതാനന്ദമയിയ്‌ക്കെതിരായ വിവാദങ്ങള്‍ കത്തി നിന്നപ്പോഴും അവരെ പിന്തുണച്ച് രംഗത്തെത്തിയ താരമായിരുന്നു മോഹന്‍ലാല്‍.
പെരുച്ചാഴി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമേരിയ്ക്കയിലെത്തിയ ലാലും നിര്‍മാതാവും നടനുമായ വിജയ്‌ക്കൊപ്പമാണ് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ ദൃശ്യം ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമ്മിശ്രപ്രതികരണമാണ് പോസ്റ്റിന് ലഭിയ്ക്കുന്നത്.

അമ്മയുടെ യുഎസ് ടൂര്‍ പേജ് ഫേസ്ബുക്കില്‍ താന്‍ ഫോളോ ചെയ്യുന്നുണ്ടെന്നും ലാല്‍ പറയുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ഞാനും വിജയും ലോസ് ആഞ്ചല്‍സില്‍ എത്തിയത്-മോഹന്‍ലാല്‍ പറയുന്നു. വരും ദിവസങ്ങളില്‍ അമൃതാനന്ദമയിയുടെ ദര്‍ശനം നേടുന്നവര്‍ അവരിലെ യഥാര്‍ത്ഥ മാലഖയെ തിരിച്ചറിയുമെന്നും മോഹന്‍ലാല്‍.












Click it and Unblock the Notifications