കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാൽ വിരുദ്ധർക്ക് തിരിച്ചടി.. ലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനം.. പങ്കെടുക്കുമെന്ന് താരം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിന്റെ പേരില്‍ മോഹന്‍ലാലിനെതിരെ സിനിമയ്ക്ക് അകത്തും പുറത്തും ഒരു വിഭാഗം നടത്തിയ നീക്കം ദയനീയമായി പൊളിഞ്ഞു. മോഹന്‍ലാല്‍ തന്നെയാവും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിലെ മുഖ്യാതിഥി.

നിരവധി വിവാദങ്ങളും എതിര്‍പ്പുകളുമാണ് മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഉയര്‍ന്നത്. എന്നാല്‍ സിനിമാ സംഘടനകളടക്കം ഭൂരിപക്ഷം പേരും മോഹന്‍ലാലിനൊപ്പം നിന്നതോടെ പ്രതിഷേധക്കാരുടെ പത്തിമടങ്ങി. മാത്രമല്ല സര്‍ക്കാരും മോഹന്‍ലാലിനൊപ്പമാണ്.

107 പേരുടെ പരാതി

107 പേരുടെ പരാതി

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കും അവാര്‍ഡ് ജേതാക്കള്‍ക്കും മുകളില്‍ സൂപ്പര്‍താരങ്ങളെ മുഖ്യാതിഥികളാക്കുന്ന പതിവിനെതിരെയാണ് ഡോ. ബിജുവടക്കമുള്ളവര്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കിയത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള 107 പേര്‍ ഒപ്പിട്ടതാണ് പരാതി. എന്നാല്‍ ഈ നീക്കം കൃത്യമായും മോഹന്‍ലാലിനെ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടു.

ആസൂത്രിത ആക്രമണം

ആസൂത്രിത ആക്രമണം

ഇതോടെ ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നു. മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിക്കുന്നതിന് മുന്‍പേ തന്നെ എതിര്‍പ്പ് ഉയര്‍ന്നത് ആസൂത്രിത നീക്കമാണെന്നും ഒരു സംവിധായകനും നടിയും നടത്തിയ ഗൂഢാലോചനയാണെന്നും വാര്‍ത്തകള്‍ വന്നു. ഡോ. ബിജുവിന് സൈബര്‍ ആക്രമണം മൂലം ഫേസ്ബുക്ക് പേജ് വരെ ഡിലീറ്റ് ചെയ്യേണ്ടതായി വന്നു.

സർക്കാർ തീരുമാനം

സർക്കാർ തീരുമാനം

മോഹന്‍ലാലിന്റെ പേരിലുള്ള വിവാദത്തില്‍ സര്‍ക്കാരിനും സാംസ്‌ക്കാരിക മന്ത്രി എകെ ബാലനും കടുത്ത അതൃപ്തിയുണ്ടായിരുന്നു. അതിനിടെ അമ്മ, ഫെഫ്ക, ഫിയോക് എന്നീ സംഘടനകള്‍ ഒരുമിച്ച് സര്‍ക്കാരിന് കത്തുമെഴുതി. മോഹന്‍ലാലിന് എതിരായ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു കത്തിലെ ആരോപണം. പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്.

മുഖ്യാതിഥി ലാൽ തന്നെ

മുഖ്യാതിഥി ലാൽ തന്നെ

പുരസ്‌ക്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ തന്നെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രി പിണറായി വിജയനും എകെ ബാലനും മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി താരത്തെ ക്ഷണിച്ചത്. ഔദ്യോഗിക ക്ഷണക്കത്ത് ഉടനെ തന്നെ ലാലിന് കൈമാറും

അമ്മയുമായി ആലോചന

അമ്മയുമായി ആലോചന

അമ്മ എന്ന സംഘടനയ്ക്കും ചലച്ചിത്ര മേഖലയ്ക്കും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച മോഹന്‍ലാല്‍ ചടങ്ങിന് എത്തുമെന്ന് മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അമ്മ ഭാരവാഹികളുമായി ഇക്കാര്യം മോഹന്‍ലാല്‍ ചര്‍ച്ച നടത്തി. മറ്റ് സംഘടനാ ഭാരവാഹികള്‍ അമ്മ നേതൃത്വവുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.

ചടങ്ങിന് ശോഭ കുറയില്ല

ചടങ്ങിന് ശോഭ കുറയില്ല

മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കണം എന്ന് തന്നെയാണ് സംഘടനകളുടെ പൊതുവിലുള്ള അഭിപ്രായം. ഓഗസ്റ്റ് 8ന് തിരുവനന്തപുരത്ത് വെ്ച്ചാണ് പുരസ്‌ക്കാര വിതരണച്ചടങ്ങ് നടക്കുക. മോഹന്‍ലാല്‍ പങ്കെടുക്കുന്നത് കൊണ്ട് ചടങ്ങിന്റെ ശോഭ കുറയില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്നാവശ്യപ്പെട്ട് ആരും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
പിന്തുണ നൽകി ഇന്ദ്രൻസും | Oneindia Malayalam
ഇനി വിവാദം വേണ്ട

ഇനി വിവാദം വേണ്ട

ഇക്കാര്യത്തില്‍ ഇനി ഒരു വിവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഒടിയന്‍ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളില്‍ ആയതിനാല്‍ അത്തവണ മോഹന്‍ലാലിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അടുത്ത വര്‍ഷം പങ്കെടുക്കാം എന്നായിരുന്നു അന്ന് ലാല്‍ നല്‍കിയ ഉറപ്പ്.

വിവാദത്തിന് പിന്നാലെ തീരുമാനം

വിവാദത്തിന് പിന്നാലെ തീരുമാനം

എഎംഎംഎ പ്രസിഡണ്ടായതിന് പിന്നാലെ സാംസ്‌ക്കാരിക മന്ത്രിയുമായി കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം മന്ത്രി മോഹന്‍ലാലിനോട് ഓര്‍മ്മപ്പെടുത്തിയത്. എന്നാലന്ന് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലായിരുന്നു. വിവാദമായതിന് പിന്നാലെയാണ് ലാലിനെ തന്നെ പങ്കെടുപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചത്.

ശബരിമല വിവാദം കത്തുന്നു.. 30ന് ഹർത്താലിന് ആഹ്വാനം ചെയ്ത് ഹൈന്ദവ സംഘടനകൾശബരിമല വിവാദം കത്തുന്നു.. 30ന് ഹർത്താലിന് ആഹ്വാനം ചെയ്ത് ഹൈന്ദവ സംഘടനകൾ

English summary
Despite of disagreements, Mohanlal will the chief guest of Kerala State Film Award Distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X