ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ അതിരാവിലെ റോഡില്‍..!! കൂടെ 'ഇയാളും'..!! എന്താണെന്നല്ലേ..?

  • By: അനാമിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: അതിരാവിലെ റോഡിലിറങ്ങിയ അനന്തപുരിക്കാരെല്ലാം ഞെട്ടി. അവര്‍ക്കായി വലിയൊരു അത്ഭുതം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല. മലയാളികളുടെ സ്വന്തം ലാലേട്ടന്‍ തന്നെ.

Read Also: ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ആ കല്ലറ ! ചുരുള്‍ നിവര്‍ത്താത്ത രഹസ്യങ്ങള്‍..!! ലോകത്തിന് മുന്നിലേക്ക്!

Read Also: പൊതുവേദിയില്‍ സ്ത്രീകളെ അപമാനിച്ച് ലീഗ് എംഎല്‍എ..!! അപ്പോള്‍ തന്നെ ചുട്ട മറുപടിയും കിട്ടി..!!

മോഹന്‍ലാല്‍ ഒറ്റയ്ക്കായിരുന്നില്ല. കൂടെ പ്രിയപ്പെട്ട ഒരാള്‍ കൂടെ ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് നേരം വെളുക്കുന്നതിന് മുന്‍പേ നഗരമൊന്നു ചുറ്റി.

സൈക്കിളിൽ നഗരം ചുറ്റി

നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ തിരുവനന്തപുരം നഗരം ചുറ്റാനിറങ്ങിയെന്ന് കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോടികള്‍ വിലയുള്ള കാറിലല്ല, വെറും സൈക്കിളിലായിരുന്നു സൂപ്പര്‍ താരത്തിന്റെ സവാരി.

പുലർച്ചെ സവാരി

പുലര്‍ച്ചെ നാലരയോടെയാണ് താരം നഗരസവാരിക്ക് ഇറങ്ങിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ അഞ്ച് മണിവരെ മോഹന്‍ലാല്‍ സൈക്കിളില്‍ കറങ്ങി. ശേഷം കൊച്ചിയിലേക്ക് തിരിച്ചുപോയി.

ഏറെ നാളായുള്ള ആഗ്രഹം

തന്റെ പ്രിയപ്പെട്ട നഗരത്തിലൂടെ സൈക്കിളില്‍ യാത്ര ചെയ്യണം എന്നുള്ളത് താരത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവത്രേ. സെക്രട്ടറിയേറ്റ് വഴി കോഫി ഹൗസ് വരെ യാത്ര ചെയ്ത താരത്തെ അധികമാരും തിരിച്ചറിഞ്ഞില്ല എന്നതാണ് തമാശ.

റോഡിലിറങ്ങിയവർ ഞെട്ടി

സമയം അതിരാവിലെ ആയിരുന്നതിനാല്‍ റോഡില്‍ തിരക്കും കുറവായിരുന്നു. എന്നാല്‍ രാവിലെ നടക്കാന്‍ ഇറങ്ങിയവരും പത്രം-പാല്‍ വിതരണക്കാരുമെല്ലാം താരത്തെ അപ്രതീക്ഷിതമായി റോഡില്‍ കണ്ട് ഞെട്ടി. കണ്ടവരോടെല്ലാം ചിരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ യാത്ര.

സൈക്കിളും സുഹൃത്തുക്കളും

സൈക്കിള്‍ കൂടാതെ അടുത്ത സുഹൃത്തുക്കളും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലാല്‍ കുറച്ച് ദിവസമായി തിരുവനന്തപുരത്തുണ്ടായിരുന്നു.

ലാലിന്റെ പ്രിയപ്പെട്ട നഗരം

മുന്‍പെന്നോ തന്റെ ഈ ആഗ്രഹം ലാല്‍ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. സുഹൃത്തായ സനില്‍കുമാറാണ് സൂപ്പര്‍സ്റ്റാറിന്റെ ഈ ആഗ്രഹം നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. മോഹന്‍ലാലിന്റെ ജന്മനാടാണ് തിരുവനന്തപുരം.

ക്യാമറയിൽ കുടുക്കി

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറാണ് മോഹന്‍ലാല്‍ നഗരം ചുറ്റുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാലിനൊപ്പം സുഹൃത്തുക്കളായ ലിജു, സജീവ് സോമന്‍, ബിജീഷ്, മുരളി എന്നിവരും ഉണ്ടായിരുന്നു.

English summary
Actor Mohanlal's cycle ride through Thiruvananthapuram City
Please Wait while comments are loading...