• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

കൊച്ചി: മലയാള സിനിമാ രംഗത്ത് വീണ്ടും ആഹ്ലാദ നിമിഷങ്ങള്‍ വരുന്നു. ട്വന്റി 20 മോഡലില്‍ പുതിയ സിനിമ വരുന്നു. പ്രഖ്യാപനം താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തി. കൊച്ചിയില്‍ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനം. 10 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് അമ്മയ്ക്ക് പുതിയ മന്ദിരം കൊച്ചിയില്‍ ഒരുങ്ങിയിട്ടുള്ളത്. മന്ദിരത്തിന്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. മമ്മൂട്ടി ഉദ്ഘാടന പ്രസംഗം നടത്തി. പുതിയ സിനിമ സംബന്ധിച്ച് മോഹന്‍ലാല്‍ വിശദീകരിച്ചു...

25 വര്‍ഷം തികയുമ്പോള്‍

25 വര്‍ഷം തികയുമ്പോള്‍

അമ്മ എന്ന സംഘടന രൂപീകരിച്ചിട്ട് 25 വര്‍ഷം തികയുകയാണ്. ഈ നിമിഷത്തിലാണ് കൊച്ചിയില്‍ ആസ്ഥാന മന്ദിരം തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഓഫീസ് ഉണ്ടെങ്കിലും താരങ്ങള്‍ കൂടുതലും കൊച്ചിയിലായതിനാലും യോഗങ്ങള്‍ ഇവിടെ ചേരുന്നതിനാലുമാണ് കൊച്ചിയില്‍ ഒരു മന്ദിരം വേണമെന്ന ആലോചന തുടങ്ങിയതും ഇന്ന് ഉദ്ഘാടനം കഴിഞ്ഞതും.

എന്തിനാണ് പുതിയ സിനിമ

എന്തിനാണ് പുതിയ സിനിമ

സംഘടനയുടെ 25ാം വര്‍ഷത്തിലാണ് സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്‌നം പൂവണിയുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. പുതിയ സിനിമ ഒരുങ്ങുന്നത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും സസ്‌പെന്‍സ് ആക്കി വച്ചിരിക്കുകയാണെന്നുഅദ്ദേഹം സൂചിപ്പിച്ചു. എങ്കിലും മോഹന്‍ലാല്‍ ചില കാര്യങ്ങള്‍ പറഞ്ഞു. കൊറോണ കാരണം സിനിമാ മേഖലയ്ക്കുണ്ടായ നഷ്ടം നികത്തുകയാണ് സിനിമ നിര്‍മിക്കുന്നതിന്റെ ലക്ഷ്യം.

അന്ന് ദിലീപ്, ഇന്ന് ആശീര്‍വാദ്

അന്ന് ദിലീപ്, ഇന്ന് ആശീര്‍വാദ്

135 ഓളം താരങ്ങള്‍ പുതിയ സിനിമയില്‍ അഭിനയിക്കും. ആശീര്‍വാദ് ആണ് സിനിമ നിര്‍മിക്കുക. നേരത്തെ ട്വന്റി 20 നിര്‍മിച്ചത് ദിലീപ് ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. താരങ്ങള്‍ എല്ലാവരും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ കൗതുകം സമ്മാനിക്കുന്ന ഒന്നാകും പുതിയ സംരംഭമെന്ന് പ്രതീക്ഷിക്കാം.

ക്രൈം ത്രില്ലര്‍ ഒരുക്കുന്നത് പ്രിയദര്‍ശന്‍

ക്രൈം ത്രില്ലര്‍ ഒരുക്കുന്നത് പ്രിയദര്‍ശന്‍

പ്രിയദര്‍ശനും ടികെ രാജീവ് കുമാറും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുക. കഥ, തിരക്കഥ, സംഭാഷണം എന്നിവ ടികെ രാജീവ് ഒരുക്കി. ക്രൈം ത്രില്ലറാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതൊരു മഹത്തായ സിനിമയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പേര് നിശ്ചയിച്ചിട്ടില്ല. ഇതിന് പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുന്നു. മികച്ച പേരിന് സമ്മാനം നല്‍കാനും ആലോചിക്കുന്നുണ്ട്.

ഓഫീസിന്റെ പ്രത്യേകതകള്‍

ഓഫീസിന്റെ പ്രത്യേകതകള്‍

തികച്ചും സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് അമ്മയുടെ പുതിയ മന്ദിരം നിര്‍മിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓഫീസിലെ ലൈറ്റും എസിയുമെല്ലാം പ്രവര്‍ത്തിപ്പിക്കാം. ഇന്നലെ രാത്രി ഇരിങ്ങാലക്കുടയിലെ വീട്ടിലിരുന്ന് ഞാനാണ് ഓഫീസിലെ ലൈറ്റുകള്‍ ഓഫ് ചെയ്തതെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

പ്രത്യേക സൗകര്യങ്ങള്‍

പ്രത്യേക സൗകര്യങ്ങള്‍

കലൂര്‍ ദേശാഭിമാനി റോഡിലാണ് അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം. ഇവിടെ നേരത്തെ അഞ്ചുനില കെട്ടിടമുണ്ടായിരുന്നു. അമ്മ വാങ്ങിയ ശേഷം നവീകരിക്കുകയാണ് ചെയ്തത്. അംഗങ്ങള്‍ക്ക് ബഹളമോ ശല്യമോ ഇല്ലാതെ കഥ കേള്‍ക്കാന്‍ അഞ്ച് സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളുണ്ട്. പ്രത്യേക കാബിനുകള്‍, ചേംബറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഒരുനില.

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

ചവറയില്‍ മക്കള്‍ പോര്; ഷിബു ബേബി ജോണിനെതിരെ സുജിത്ത്, തെക്കിന്റെ വല്യേട്ടനെതിരെ ജനകീയ ഡോക്ടര്‍

English summary
Mohanlal declared Big Budget Malayalam Movie like Twenty 20 on the occasion of New Office inauguration in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X