Get Updates
Get notified of breaking news, exclusive insights, and must-see stories!

10 ആനക്കൊമ്പുകളും 13 ആനക്കൊമ്പ് വിഗ്രഹങ്ങളും കൈവശമുണ്ടെന്ന് മോഹന്‍ലാല്‍; വനംവകുപ്പില്‍ അപേക്ഷ

തന്റെ കൈവശമുള്ളത് 10 ആനക്കൊമ്പുകളും 13 ആനക്കൊമ്പ് വിഗ്രഹങ്ങളും ആണ് എന്ന് നടന്‍ മോഹന്‍ലാല്‍. വനംവകുപ്പിന് സറണ്ടര്‍ ചെയ്യുന്നതിനായി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വനം വകുപ്പിന്റെ പൊതുമാപ്പ് പദ്ധതി പ്രകാരമാണ് പ്രഖ്യാപനം നടത്തിയത് എന്ന് കൊച്ചിയിലെ മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

ഡോളര്‍ വരവ് കൂടുന്നു, രൂപയ്ക്ക് കരുത്ത്; സ്വര്‍ണത്തിന് പണിയാകുമോ? പുതിയ പദ്ധതി വില കുറയ്ക്കും?
ഡോളര്‍ വരവ് കൂടുന്നു, രൂപയ്ക്ക് കരുത്ത്; സ്വര്‍ണത്തിന് പണിയാകുമോ? പുതിയ പദ്ധതി വില കുറയ്ക്കും?

നിയമനടപടി ഒഴിവാക്കാന്‍ വ്യക്തികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്ത വന്യജീവി വസ്തുക്കള്‍ പ്രഖ്യാപിക്കാനുള്ള അവസരമുണ്ട്. 2025-ല്‍ ഹൈക്കോടതി മോഹന്‍ലാലിന്റെ പക്കലുള്ള ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് താരം ഇവ സറണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതാദ്യമായാണ് തന്റെ കൈവശം 10 ആനക്കൊമ്പുകളും 13 ആനക്കൊമ്പ് വിഗ്രഹങ്ങളുമുണ്ടെന്ന് മോഹന്‍ലാല്‍ സമ്മതിക്കുന്നത്.

Mohanlal

നേരത്തെ പ്രഖ്യാപിച്ചത് തന്റെ കൈവശം രണ്ട് ആനക്കൊമ്പുകളാണ് ഉള്ളത് എന്നായിരുന്നു. പ്രഖ്യാപിച്ച ആനക്കൊമ്പ് വിഗ്രഹങ്ങളില്‍ ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, തിരുപ്പതി ബാലാജി എന്നിവരുടെ വിഗ്രഹങ്ങളുടെ ആകെ ഭാരം ഏകദേശം 46 കിലോഗ്രാം ആണ്. തന്റെ കൈവശമുള്ള ആനക്കൊമ്പുകളില്‍ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ചതോ സമ്മാനമായി ലഭിച്ചതോ ആണെന്ന് മോഹന്‍ലാല്‍ അവകാശപ്പെട്ടു.

ഈ രാശിക്കാരാണോ? ജൂലൈ 24 കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് സുവര്‍ണകാലം
ഈ രാശിക്കാരാണോ? ജൂലൈ 24 കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് സുവര്‍ണകാലം

അവയുടെ ആധികാരികത പരിശോധിക്കാന്‍ വനം വകുപ്പ് ഇനി ഡിഎന്‍എ പരിശോധനകള്‍ നടത്തും. 2011-ല്‍ ഒരു പതിവ് ആദായനികുതി റെയ്ഡിനിടെയാണ് മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് കര്‍ശനമായി നിരോധിക്കുന്ന 1972-ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരമാണ് ഇവ പിടിച്ചെടുത്തിരുന്നു.

പിന്നാലെ കേസും രജിസ്റ്റര്‍ ചെയ്തു. സ്വാഭാവിക കാരണങ്ങളാല്‍ ചെരിഞ്ഞ ആനയുടെ കൊമ്പുകളാണ് ഇത് എന്ന് മോഹന്‍ലാല്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവയുടെ ഓര്‍മയ്ക്കായാണ് ഇത് സൂക്ഷിച്ചത് എന്നും ഇത്തരത്തില്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ആനക്കൊമ്പുകള്‍ വെളിപ്പെടുത്താന്‍ അനുമതി നല്‍കി.

ഒരു വര്‍ഷം മുമ്പ് സ്വര്‍ണം വാങ്ങിയവരും വിറ്റഴിക്കല്‍ തുടങ്ങി; ഇപ്പോള്‍ വിറ്റാലും ലാഭം 30000 രൂപ!
ഒരു വര്‍ഷം മുമ്പ് സ്വര്‍ണം വാങ്ങിയവരും വിറ്റഴിക്കല്‍ തുടങ്ങി; ഇപ്പോള്‍ വിറ്റാലും ലാഭം 30000 രൂപ!

പിന്നാലെ 2016 ല്‍ അദ്ദേഹത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ കേസ് അവസാനിച്ചതായിരുന്നു. എന്നാല്‍ 2011-ല്‍ പെരുമ്പാവൂര്‍ കോടതിയിലെത്തിയ ഈ കേസ് വീണ്ടും തുറന്നു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അദ്ദേഹത്തിന് ലഭിച്ച ഇടക്കാല സ്റ്റേ ഉത്തരവ് 2025 വരെ നിലനിന്നു. കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകള്‍ നിയമപരമായി നേടിയതാണെന്ന് ചൂണ്ടിക്കാട്ടി, കേസ് പിന്‍വലിക്കണമെന്ന് 2016-ലും 2019-ലും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ 2023-ല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. ആനക്കൊമ്പുകള്‍ കൈവശം വെക്കാന്‍ അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയില്ലെന്ന് 2025 ഒക്ടോബറില്‍ ഹൈക്കോടതി വിധിച്ചു. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മുന്‍ വന്യജീവി വാര്‍ഡന്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഈ വിധി വന്നത്. ഇതോടെയാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സറണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം, നടനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+