കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാകുമോ? രാജഗോപാലിനെ തള്ളി പികെ കൃഷ്ണദാസ്, അഭ്യൂഹങ്ങള്‍ക്ക് വിട

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ ദിവസങ്ങളായി അഭ്യൂഹങ്ങല്‍ നിലനില്‍ക്കുന്നു. മോഹന്‍ലാലുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നുമാണ് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.

Mohan

എന്നാല്‍ ഇതിന് വിപരീതമാണ് പികെ കൃഷ്ണദാസിന്റെ പ്രതികരണം. മോഹന്‍ലാലുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയാകും, ആര്‍എസ്എസ് പിന്തുണയോടെ പൊതുസ്ഥാനാര്‍ഥി ആയേക്കും... തുടങ്ങിയ വിവരങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചത്. ഇതിനിടെയായിരുന്നു രാജഗോപാലിന്റെ പ്രതികരണം. ഇതോടെ ചര്‍ച്ച സജീവമാകുകയും ചെയ്തു.

നടനുമായി ചര്‍ച്ച നടന്നിട്ടില്ല എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന് തീരുമാനിക്കാന്‍ ആര്‍എസ്എസ് സര്‍വ്വെ നടത്തിയിരുന്നു. മോഹന്‍ലാല്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവരില്‍ ആരാകണം സ്ഥാനാര്‍ഥി എന്നാണ് സര്‍വ്വെ നടത്തിയത്.

ഗഡ്കരിയെ അഭിനന്ദിച്ച് സോണിയാ ഗാന്ധി; പാര്‍ലമെന്റില്‍ അപൂര്‍വ നിമിഷം, അംഗങ്ങള്‍ കൈയ്യടിച്ചുഗഡ്കരിയെ അഭിനന്ദിച്ച് സോണിയാ ഗാന്ധി; പാര്‍ലമെന്റില്‍ അപൂര്‍വ നിമിഷം, അംഗങ്ങള്‍ കൈയ്യടിച്ചു

എന്തുവില കൊടുത്തും തിരുവനന്തപുരം മണ്ഡലം പിടിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ശക്തനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി തീരുമാനം.

കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയായാല്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ബിജെപി ജില്ലാ കമ്മിറ്റിയിലെ പൊതുവികാരം. കുമ്മനം സ്ഥാനാര്‍ഥിയാകണമെങ്കില്‍ മിസോറാം ഗവര്‍ണര്‍ പദവി രാജിവെക്കേണ്ടിവരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെ ആകുമെന്ന ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

English summary
Mohanlal didnot meet any BJP leaders, Says PK Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X