കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളല്ല മോഹൻലാൽ, സിനിമയിലെ ദിവസക്കൂലിക്കാർക്ക് കൈത്താങ്ങ്, സംഭാവനയായി വൻ തുക!

Google Oneindia Malayalam News

കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോള്‍ ചെയ്യപ്പെടുകയാണ് മോഹന്‍ലാല്‍. അതിനിടെ ഉത്തരവാദിത്തപരമായി പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി കയ്യടികളും സ്വന്തമാക്കി. സിനിമാ രംഗത്ത് ഈ കൊറോണക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ദിവസവേതനക്കാരുടെ ജീവിതമാണ്.

Recommended Video

cmsvideo
Mohanlal helps film workers

സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വെച്ചതോടെ ദിവസക്കൂലിക്കാര്‍ പെട്ടുപോയിരിക്കുകയാണ്. ഇവരെ സഹായിക്കാന്‍ രംഗത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. വലിയൊരു തുക ലാല്‍ സംഭാവനയായും നല്‍കിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

ദിവസക്കൂലിക്കാർക്ക് വേണ്ടി

ദിവസക്കൂലിക്കാർക്ക് വേണ്ടി

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയാണ് ആദ്യമായി ദിവസ വേതനക്കാരുടെ വിഷയം ചര്‍ച്ച ചെയ്തത്. ചിത്രീകരണം മുടങ്ങിയാല്‍ തൊഴിലില്ലതായിപ്പോകുന്ന ദിവസ വേതനക്കാരെ എങ്ങനെ സഹായിക്കാനാവും എന്നതായിരുന്നു ചര്‍ച്ച. ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ദിവസ വേതനക്കാരുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാവും.

സഹായിക്കാൻ മോഹൻലാൽ

സഹായിക്കാൻ മോഹൻലാൽ

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഫെഫ്ക ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. അതിനിടെ ദിവസ വേതനക്കാരെ എങ്ങനെ സഹായിക്കാം എന്ന് മോഹന്‍ലാല്‍ അന്വേഷിച്ചിരുന്നു എന്ന് ഫെഫ്ക വൃത്തങ്ങള്‍ പറയുന്നു. ഫെഫ്ക വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുന്നതിനും മുന്‍പാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് അന്വേഷിച്ചത്.

പത്ത് ലക്ഷം രൂപ

പത്ത് ലക്ഷം രൂപ

താന്‍ പണം സംഭാവനയായി നല്‍കാം എന്ന് മോഹന്‍ലാല്‍ ഫെഫ്ക ഭാരവാഹികളെ അറിയിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപയാണ് മോഹന്‍ലാല്‍ ഫെഫ്കയ്ക്ക് സംഭാവന നല്‍കുക. മോഹന്‍ലാലില്‍ നിന്നും ഫെഫ്ക പണം സ്വീകരിച്ചിട്ടില്ല. നാളെ ചേരുന്ന ഫെഫ്കയുടെ അടിയന്തര ജനറല്‍ കൗണ്‍സിലിന്റെ വെര്‍ച്യല്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

300 കോടിക്ക് മുകളിൽ നഷ്ടം

300 കോടിക്ക് മുകളിൽ നഷ്ടം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മലയാളം സിനിമാ വ്യവസായം സ്തംഭിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ മരക്കാര്‍ അടക്കമുളള സിനിമകള്‍ പ്രതിസന്ധിയിലാണ്. 300 കോടിക്ക് മുകളിലാണ് കൊവിഡ് കാരണം മലയാള സിനിമയ്ക്ക് നഷ്ടം പ്രതീക്ഷിക്കുന്നത്. അയ്യായിരത്തിലധികം വരുന്ന ദിവസ വേതനക്കാര്‍ക്കാണ് 2 മാസത്തോളം തൊഴിലില്ലാതാവുന്നത്.

സഹായിക്കാൻ അല്ലു അർജുനും

സഹായിക്കാൻ അല്ലു അർജുനും

മോഹന്‍ലാലിനെ കൂടാതെ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനും ഫെഫ്കയെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ പ്രളയകാലത്തടക്കം കേരളത്തെ സഹായിച്ച താരമാണ് അല്ലു അര്‍ജുന്‍. അല്ലുവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന് ഫെഫ്കയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇനിയും കൂടുതല്‍ പേര്‍ മുന്നോട്ട് വരും എന്നാണ് ഫെഫ്കയുടെ പ്രതീക്ഷ.

കൈ കോർത്ത് തമിഴകം

കൈ കോർത്ത് തമിഴകം

തമിഴ് സിനിമാ രംഗത്ത് നിന്നും സൂപ്പര്‍താരങ്ങള്‍ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ ദിവസവേതനക്കാരെ സഹായിക്കാന്‍ താരങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 50 ലക്ഷം രൂപയാണ് രജനീകാന്ത് സംഭാവനയായി നല്‍കിയത്. സൂര്യയും കാര്‍ത്തികും പത്ത് ലക്ഷം രൂപയും ശിവകാര്‍ത്തികേയന്‍ പത്ത് ലക്ഷവും നല്‍കി. പ്രകാശ് രാജിന്റെ സംഭാവന 150 അരിച്ചാക്കുകള്‍ ആണ്.

കോർപറേറ്റുകൾക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവ് പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയിൽ ആലോചിച്ചിട്ടാണ്? കുറിപ്പ്കോർപറേറ്റുകൾക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവ് പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയിൽ ആലോചിച്ചിട്ടാണ്? കുറിപ്പ്

കൊടുങ്കാറ്റ് പോലെ പടർന്ന് കൊവിഡ്! ലോകമെമ്പാടും കൂട്ടമരണങ്ങൾ! ഇതുവരെ 18,000ന് മേലെ, രോഗികൾ 4 ലക്ഷം! കൊടുങ്കാറ്റ് പോലെ പടർന്ന് കൊവിഡ്! ലോകമെമ്പാടും കൂട്ടമരണങ്ങൾ! ഇതുവരെ 18,000ന് മേലെ, രോഗികൾ 4 ലക്ഷം!

English summary
Mohanlal donates 10 lakhs to help daily wage workers in Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X