കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും പട്ടിണി കിടക്കരുത്: കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി മോഹന്‍ലാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണവൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടിക്കണക്കിന് ദിവസ വേതനക്കാരുടെ വരുമാനമാണ് നിലച്ചത്. സിനിമാ മേഖലയിലും ഇത്തരത്തില്‍ ധാരളം തൊഴിലാളികള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര മേഖലയിലെ ദുരിതമനുഭവിക്കുന്ന മുഴുവൻ ദിവസവേതന തൊഴിലാളികൾക്കും ദുരിതാശ്വാസ സഹായം ' കരുതൽ നിധി' എന്ന് പേരിട്ട ധനസമാഹരണ ഉദ്യമം ഫെഫ്കയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

നിരവധി താരങ്ങളാണ് ഈ കരുതില്‍ നിധിയിലേക്ക് ചെറുതും വലുതുമായ തുക സംഭാവന ചെയ്തിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെ വകയായി 10 ലക്ഷം രൂപ ലഭിച്ചുവെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിക്കുന്നത്. സഹായഹസ്തത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംഘടന മോഹന്‍ലാലിന് ഏഴുതിയ കത്തും ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. കത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

10 ലക്ഷം രൂപ

10 ലക്ഷം രൂപ

എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ ,

തൊഴിൽ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ്‌ സാങ്കേതികപ്രവർത്തകരും യാതനയിലാണെന്നറിഞ്ഞപ്പോൾ, ഞങ്ങൾ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങൾ രൂപപ്പെടുത്തുന്ന 'കരുതൽ നിധിയിലേക്ക്‌' 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി.

പിന്തുടർന്നത്‌

പിന്തുടർന്നത്‌

താങ്കൾ തുടങ്ങിവെച്ച മാതൃകയാണ്‌ മറ്റുള്ളവർ. അവർ എണ്ണത്തിൽ അധികമില്ല, പിന്തുടർന്നത്‌. ഈ സഹജീവി സ്നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്‌, ഒരു മഹാനടൻ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീർക്കുന്നത്‌.

മഹാമാരിക്കെതിരെ

മഹാമാരിക്കെതിരെ

ഒരോതവണ നമ്മൾ ഫോണിൽ സംസാരിക്കുമ്പോഴും, സന്ദേശങ്ങൾ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാൻ കഴിയും എന്ന് മാത്രമാണ്‌ താങ്കൾ ചോദിക്കാറുള്ളത്‌. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട്‌ കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളിൽ, സമൂഹത്തിലെ മറ്റ്‌ വിഭാഗങ്ങളോടും താങ്കൾ പങ്ക് വെയ്ക്കുന്നത്‌ കണ്ടു.

ഏറ്റവും വിലയുള്ള താരം

ഏറ്റവും വിലയുള്ള താരം

സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനിൽക്കുമ്പോൾ പോലും, സിനിമാ ലൊക്കേഷനുകളിൽ, താങ്കൾ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾ മുതൽ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലർത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമർശിക്കാറുള്ളതാണ്‌.

നന്ദിയും സ്നേഹവും

നന്ദിയും സ്നേഹവും

താങ്കൾ പുലർത്തി വരുന്ന ആ മൂല്യങ്ങളുടെ തുടർച്ച തന്നെയാണ്‌, ഇപ്പോൾ, ഈ വിഷമസന്ധിയിൽ, താങ്കൾ നൽകിയ സഹായവും. താങ്കളോട്‌, അളവറ്റ നന്ദിയും സ്നേഹവും. കൂടെ നിന്നതിന്‌, കൈ പിടിച്ചതിന്‌.
സ്നേഹത്തോടെ,

ഉണ്ണിക്കൃഷ്ണൻ ബി
( ജനറൽ സെക്രറ്ററി: ഫെഫ്ക)

നേരത്തെ

നേരത്തെ

അതേസമയം ചലച്ചിത്ര മേഖലയിലെ മുഴുവൻ ദിവസവേതന തൊഴിലാളികൾക്കും ദുരിതാശ്വാസ സഹായം നൽകാൻ സഹായിക്കണമെന്ന ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷന്റെ ( AIFEC ) അഭ്യർത്ഥന അംഗീകരിച്ചതായി സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണനെ , കല്യാൺ ജ്വല്ലേഴ്‌സിന്റെ ചെയർമാൻ ശ്രീ.കല്യാണരാമനും, ബ്രാൻഡ് അംബാസിഡർ ശ്രീ അമിതാഭ് ബച്ചനും നേരത്തെ അറിയിച്ചിരുന്നു.

Recommended Video

cmsvideo
പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | Oneindia Malayalam
ചലച്ചിത്ര ചരിത്രത്തിൽ

ചലച്ചിത്ര ചരിത്രത്തിൽ

ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായാണ് ദേശീയ തലത്തിൽ ഇത്തരമൊരു തൊഴിലാളി ക്ഷേമ സംരംഭം നടപ്പിലാകുന്നത്. ഹിന്ദി , മറാത്തി , തെലുങ്ക് , തമിഴ് , മലയാളം , കന്നട , ബംഗാളി തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷാ ചിത്രങ്ങളിലേയും ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ അംഗങ്ങളായ , മലയാളത്തിലെ ഫെഫ്ക അടക്കമുള്ള പ്രാദേശിക ചലച്ചിത്ര ട്രേഡ് യൂണിയനുകളുടെ കോൺഫെഡറേഷനാണ് ഐഫെക്ക് .

 ബെവ്കോയും ബാറും ഒന്നരാടം ദിവസങ്ങളില്‍ തുറക്കണമെന്ന് ടിജി മോഹന്‍ദാസ്; മദ്യ നിരധനക്കാര്‍ ക്ഷമിക്കണം ബെവ്കോയും ബാറും ഒന്നരാടം ദിവസങ്ങളില്‍ തുറക്കണമെന്ന് ടിജി മോഹന്‍ദാസ്; മദ്യ നിരധനക്കാര്‍ ക്ഷമിക്കണം

 പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല

English summary
Mohanlal donates Rs 10 lakh to reserve FEFKA fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X