കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപും തള്ളിപ്പറഞ്ഞു; മടുത്തു, മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും | Oneindia Malayalam

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവം മുതല്‍ താരസംഘടനയായ എഎംഎംഎയില്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ കേസില്‍ ആരോപണം ഉന്നയിക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാത്തതിലാണ് എഎംഎംഎ ഏറെ പഴികേട്ടത്. പിന്നീട് കേസ് എടുത്തപ്പോഴാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത്.

<strong>തന്ത്രിയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം; എറണാകുളം സംഭവം ഓര്‍മിപ്പിച്ച് പിണറായി</strong>തന്ത്രിയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം; എറണാകുളം സംഭവം ഓര്‍മിപ്പിച്ച് പിണറായി

പിന്നീട് കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഘടനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടുകയായിരുന്നു. അപ്പോഴേക്കും പുതിയ ഭാരവാഹികളും ചുമതലയേറ്റിരുന്നു. പിന്നീടുള്ള ഓരോ ദിനങ്ങളും വിവാദങ്ങളുടേത് ആയപ്പോള്‍ പുതിയ ഭാഹവാഹികളായ മോഹന്‍ലാലും ഇടവേള ബാബുവും സ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ദിലീപ് വിഷയത്തില്‍

ദിലീപ് വിഷയത്തില്‍

ദിലീപ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലായിരുന്നു. ചിലര്‍ മോഹന്‍ലാലിനെതിരെ വ്യക്തിപരമായി ഗൂഡാലോചന നടത്തുന്നു എന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിരുന്നു.

മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെ അല്ല

മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെ അല്ല

എന്നാല്‍ മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെ അല്ല, എഎംഎംഎയുടെ പ്രസിഡന്റായ മോഹന്‍ലാലിനെതിരെ ആണ് തങ്ങളുടെ വിമര്‍ശനം എന്നാണ് മറുപക്ഷത്തിന്റെ വാദം. ഏതായാലും താന്‍ അനാവശ്യമായി വിമര്‍ശനം ഏല്‍ക്കുന്നു എന്ന കാര്യം മോഹന്‍ലാലും തുറന്നു പറഞ്ഞിട്ടുണ്ട്.

വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു

വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു

സംഘടനയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ്ങിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതായി മോഹന്‍ലാല്‍ പരാതിപ്പെട്ടിരുന്നു.

സംഘടനയുടെ പ്രസിഡന്റ് സ്ഥാനം

സംഘടനയുടെ പ്രസിഡന്റ് സ്ഥാനം

ഈ സാഹചര്യത്തിലാണ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനം ഇടവേള ബാബുവും ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വിവാദങ്ങളില്‍ മനം മടുത്താണ് രാജിയുടെ തയ്യാറെടുപ്പ് എന്നത് തന്നെയാണ് സൂചന.

രാജിവെക്കാന്‍ ആവശ്യപ്പെട്ടു

രാജിവെക്കാന്‍ ആവശ്യപ്പെട്ടു

തന്റെ രാജിക്കത്ത് ദിലീപ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതാണ് ഏറ്റവും ഒടുവില്‍ വിവാദമായായിരിക്കുന്നത്. ദിലീപിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മോഹന്‍ലാല്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

വാദം തള്ളി ദിലീപ്

വാദം തള്ളി ദിലീപ്

ഇതുപ്രകാരം ദിലീപ് രാജിവയ്ക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം തള്ളി ദിലീപ് രംഗത്ത് എത്തിയത് മോഹന്‍ലാലിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അമ്മ ആവശ്യപ്പെട്ടത് പ്രകാരമല്ല താന്‍ രാജിവച്ചതെന്നായിരുന്നു ദിലീപ് വ്യക്തമാക്കിയത്.

വിവാദങ്ങള്‍ അവസാനിപ്പിക്കുക

വിവാദങ്ങള്‍ അവസാനിപ്പിക്കുക

വിവാദങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജിവച്ചത്. മനസറിയാത്ത കാര്യത്തിനാണ് ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടക്കുയാണ്. തന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നമുണ്ടാകരുത് എന്നതിനാല്‍ താന്‍ സ്വമേധയാ രാജിവെക്കുകയാണ് എന്നായിരുന്നു ദിലീപ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മോഹന്‍ലാലിന് വലിയ തിരിച്ചടി

മോഹന്‍ലാലിന് വലിയ തിരിച്ചടി

ദിലീപിന്റെ ഈ പ്രതികരണം മോഹന്‍ലാലിന് വലിയ തിരിച്ചടിയായി. വിഷയത്തില്‍ ഇത്രയേറെ പഴികേട്ടിട്ടും ദിലീപ് തന്നെ തള്ളിപ്പറഞ്ഞത് മോഹന്‍ലാലിനേയും ഇടവേള ബാബുവിനേയും ചൊടിപ്പിച്ചതായാണ് സൂചന.

പോംവഴികള്‍ ഇല്ല

പോംവഴികള്‍ ഇല്ല

ഈ സാഹചര്യത്തില്‍ രാജിയല്ലാതെ പോംവഴികള്‍ ഇല്ല എന്നാണ് ഇപ്പോഴത്തെ ഭാരവാഹികളില്‍ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ദിലീപ് അനുകൂലികളും ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

ഇന്നസെന്റിന്റെ പിന്‍ഗാമി

ഇന്നസെന്റിന്റെ പിന്‍ഗാമി

ദിലീപ് വിഷയം കത്തിപ്പടര്‍ന്ന് നില്‍ക്കേയാണ് ഇന്നസെന്റിന്റെ പിന്‍ഗാമിയായി മോഹന്‍ലാല്‍ പ്രസിഡന്റാവുന്നത്. അന്നുമുതല്‍ വിവാദങ്ങള്‍ ഏറേയും മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയായി. സംഘടനയിലെ പ്രശ്‌നങ്ങല്‍ അനുദിനം വര്‍ധിക്കുകയാല്ലാതെ പ്രശ്‌ന പരിഹാരത്തിനായി യാതൊന്നും ചെയ്യാന്‍ പുതിയ നേതൃത്വത്തിന് ആയില്ല.

പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ല

പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ല

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ലെന്ന് ആഗസ്റ്റ് ഏഴാം തിയ്യതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലും മോഹന്‍ലാല്‍ പറഞ്ഞുവെച്ചത് ഇതിന്റെ തുടര്‍ച്ചായിരുന്നു.

ഇടവേള ബാബുവിനും

ഇടവേള ബാബുവിനും

മോഹന്‍ലാല്‍ മാത്രമല്ല സെക്രട്ടറി ഇടവേള ബാബുവിനും സ്ഥാനം മടുത്തിരിക്കുകയാണ്. 18 വര്‍ഷത്തോളമായി അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് ഇടവേള ബാബു.

ഒതുക്കാന്‍ ശ്രമിച്ചു

ഒതുക്കാന്‍ ശ്രമിച്ചു

മീടു വെളിപ്പെടുത്തല്‍ നടത്തിയ ശ്രീ ദേവികയുടെ കത്തില്‍ തന്റെ പരാതി അന്നത്തെ സെക്രട്ടറി ഒതുക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശമുണ്ടായിരുന്നു. എതായാലും നവംബര്‍ 24 ചേരുന്ന എക്‌സിക്യൂവ് യോഗത്തിന് ശേഷം കാര്യങ്ങള്‍ മാധ്യങ്ങളോട് വ്യക്തമാക്കാമെന്നാണ് ഭാരവാഹികളുടെ നിലപാട്.

English summary
mohanlal and edavela babu may resign their posts in a.m.m.a
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X