'മോഹന്‍ലാല്‍ കോണ്ഗ്രസിനുവേണ്ടിയായിരുന്നെങ്കില് സലിംകുമാറിന് പ്രശ്നമുണ്ടാകില്ല'
കൊച്ചി: നടന് മോഹന്‍ലാല്‍ കോണ്ഗ്രസിനുവേണ്ടിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നത് എങ്കില്‍ സലിംകുമാറിന് പ്രശ്നമുണ്ടാകില്ലായിരുന്നെന്ന് സംവിധായകന് വിനയന്. മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതില് പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വിനയന്.
മോഹന്‍ലാലിനെതിരെ ജഗദീഷ് ബ്ലാക്ക് മെയില്‍ ആരോപണം ഉന്നയിച്ചതും ശരിയായില്ലെന്ന് വിനയന് പറഞ്ഞു. ആനക്കൊമ്പ് കേസിലും സോളാര്‍ കേസിലും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മോഹന്‍ലാലിനെ കൊണ്ടു പോയതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് വിനയന് പറയുന്നു.

മോഹന്‍ലാലിനും രാഷ്ട്രീയമുണ്ടാകാം. അദ്ദേഹത്തിന് ആരുടെ പ്രചരണത്തിന് പോകണമെന്ന് വ്യക്തിപരമായ തീരുമാനമെടുക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ രീതിയല്ല. അമ്മയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ആള്‍ക്കെതിരെയാണ് ട്രഷറര്‍ ആയിരുന്നയാള് ആരോപണം ഉന്നയിക്കുന്നതെന്നും വിനയന് ഓര്‍മിപ്പിച്ചു.
അതേസമയം അമ്മ ചില മാഫിയകള്‍ക്ക് വേണ്ടി നിലനില്‍ക്കുന്നതായുള്ള മുന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വിനയന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോഹന്‍ലാല്‍ എത്തിയത് അമ്മയില്‍ ഏറെ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഭൂരിഭാഗം നടന്മാരും ഗണേഷിന് വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ ജഗദീഷിനായി പ്രമുഖ നടന്മാര് ആരും വോട്ടുപിടിക്കാനെത്തിയില്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications