Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ സ്കിറ്റില്‍ സ്ത്രീവിരുദ്ധത ഇല്ലെന്ന് ലാലേട്ടന്‍! കണ്ടം കാണിച്ച് കൊടുത്ത് സോഷ്യല്‍ മീഡിയ

മലയാളത്തിലെ പ്രമുഖ നടിക്ക് നേരെ നടന്ന ആക്രമണം മുതല്‍ താരസംഘടനയായ എഎംഎംഎ വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ഇരയ്ക്കൊപ്പം നില്‍ക്കാതെ കുറ്റാരോപിതനായ നടന്‍ ദിലീപിനൊപ്പമായിരുന്നു എഎംഎംഎ തുടക്കം മുതലേ നിലകൊണ്ടത്. അമ്മയുടെ നടപടി പിന്നീട് നടിമാരുടെ സംഘടനായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചു. എഎംഎംഎയുടെ പുതിയ പ്രസിഡന്‍റായി മോഹന്‍ലാല്‍ എത്തിയ പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള നടപടി കൈക്കൊണ്ടതോടെ നാല് നായികമാര്‍ രാജിവെച്ചു.

തുടര്‍ന്ന് നടന്ന വിവാദങ്ങളില്‍ ഡബ്ല്യുസിസി അമ്മയെ ചോദ്യം ചെയ്ത കാര്യമായി മഴമില്‍ മനോരമ ഷോയില്‍ അവതരിപ്പിച്ച സ്കിറ്റ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ അപമാനിക്കുന്നതാണ് സ്ക്കിറ്റ് എന്നായിരുന്നു സംഘടന വ്യക്തമാക്കിയത്. എന്നാല്‍ മഴവില്‍ മനോരമയില്‍ വന്ന സ്കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ മാത്രമാണെന്നാണ് അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ പ്രതികരണം. ദിലീപിനെ തിരിച്ചെടുത്ത വിവാദത്തിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

വിവാദ സ്കിറ്റ്

വിവാദ സ്കിറ്റ്

പച്ചയ്ക്ക് സ്ത്രീവിരുദ്ധത പറയുന്ന അമ്മയുടെ സ്കിറ്റില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വനിതാ സംഘടനയുടെ നിലപാടുകളെ അമ്മ എന്ന താരസംഘടന എങ്ങനെ നോക്കി കാണുന്നു എന്നതിന്‍റെ തെളിവാണ് സ്കിറ്റ് എന്നായിരുന്നു ഡബ്ല്യുസിസിയുടെ വിമര്‍ശനം.

സൂപ്പര്‍ താരങ്ങള്‍

സൂപ്പര്‍ താരങ്ങള്‍

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വരെ സ്കിറ്റ് ഭാഗമായത് അമ്പരപ്പിത്തെന്നും അമ്മ ഷോയില്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് എത്തിയ വനിതാ സംഘടനയിലെ അംഗങ്ങളായ പാര്‍വ്വതിയെയും പദ്മപ്രിയയേയും വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമായിരുന്നു സ്കിറ്റ് എന്നും ഡബ്ല്യുസിസി ആരോപിച്ചിരുന്നു.

തള്ളി മോഹന്‍ലാല്‍

തള്ളി മോഹന്‍ലാല്‍

എന്നാല്‍ സ്കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ മാത്രമായിരുന്നെന്നെന്നും വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലേങ്കില്‍ സ്കിറ്റ് ഡബ്ല്യുസിസിക്ക് എതിരാണെന്ന് തോന്നില്ലായിരുന്നെന്നും മോഹന്‍ ലാല്‍ പറഞ്ഞു. സ്ക്രിപ്റ്റ് സ്ത്രീ വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് നിങ്ങള്‍ സ്കിറ്റ് കണ്ടിരുന്നോ എന്നായിരുന്നു അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ മറുചോദ്യം.

സ്ത്രീവിരുദ്ധം

സ്ത്രീവിരുദ്ധം

സ്കിറ്റ് ഒരിക്കലും സ്ത്രീവിരുദ്ധമോ വനിതാ സംഘടനയ്ക്ക് എതിരുള്ളതോ ആയിരുന്നില്ല. ഡബ്ല്യുസിസി അംഗങ്ങള്‍ കൂടി ചേര്‍ന്നാണ് സ്കിറ്റ് ഒരുക്കിയത്. സ്ത്രീവിരുദ്ധനായ ഒരാളെ തല്ലി ഓടിക്കുന്നതായിരുന്നു സ്കിറ്റിന്‍റെ പ്രമേയം.

നല്ലതോ മോശമോ

നല്ലതോ മോശമോ

സ്കിറ്റ് നല്ലതോ മോശമോ എന്നത് മറ്റൊരു തലമാണ്. 488 പേരുള്ള അമ്മയെന്ന സംഘടനയില്‍ 248 പേര്‍ സ്ത്രീകളാണ്. സംഘടന ഒരിക്കലും സ്ത്രീ വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പക്ഷെ

പക്ഷെ

അതേസമയം ദിലീപിനെ തിരിച്ചെടുത്ത നടപടി കൂട്ടായ തിരുമാനമാണെന്നും ഒരാള്‍പോലും തിരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ദിലീപ് ഇപ്പോഴും പുറത്ത് തന്നെയാണ്.

നടിക്കൊപ്പം

നടിക്കൊപ്പം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ ദിലീപ് കുറ്റക്കാരാനാണെന്ന് തെളിയുംവരെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+