മോദിയെ ഇടിക്കാൻ മോഹൻലാലും ഇറങ്ങിയോ? ഗണപതിയുടെ ചിത്രമിട്ടത് പാളി, ഇത് പഞ്ച് മോദി ചലഞ്ചോ?
ദിലീപ് കേസുമായി ബന്ധപ്പെട്ടും താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ടും അടുത്തിടെ വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. പിന്നാലെ ലാല്‍ ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം കൂടി പരന്നതോടെ വിവാദം കത്തി.
ഏറ്റവും ഒടുവിലായി മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ പഞ്ച് മോദി ചലഞ്ച് സംസ്ഥാനത്ത് തരംഗമായ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ ഈ ചിത്രം പ്രസക്തമാകുന്നത്.

പഞ്ച് മോദി ചലഞ്ച്
രാജ്യത്തെ ഇന്ധന വില വര്‍ധനവിന് എതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്ക് എഐഎസ്എഫ് തുടക്കം കുറിച്ച പഞ്ച് മോദി ചലഞ്ച് സംസ്ഥാനത്ത് തരംഗമായിരിക്കുകയാണ്. പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിന് പകരം മോദിയുടെ ചിത്രമുള്ള ഇടിബാഗില്‍ ഇടിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

എതിർപ്പുമായി ബിജെപി
എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിക്കെതിരെ സംഘപരിവാറുകാര്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ അപമാനിച്ചു എന്നാരോപിച്ച് യുവമോര്‍ച്ച പോലീസിന് പരാതിയും നല്‍കി. ഇതോടെ എറണാകുളത്ത് മാത്രമുണ്ടായിരുന്ന പരിപാടി വ്യാപിപ്പിക്കാനും എഐഎസ്എഫ് രംഗത്തിറങ്ങി. പലയിടത്തും അത് ആര്‍എസ്എസുകാരുമായുള്ള ഏറ്റുമുട്ടലിലുമെത്തി.

ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പഞ്ച് മോദി ചലഞ്ച് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. ട്രോളുകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് മോഹന്‍ലാല്‍ ഒരു ചിത്രം പേജില്‍ പോസ്റ്റ് ചെയ്തത്. വിനായക ചതുര്‍ത്ഥി ദിനമായിരുന്നതിനാല്‍ ഗണപതിയുടെ ചിത്രമാണ് ലാല്‍ പോസ്റ്റ് ചെയ്തിരുന്നത്.

ബോക്സർ ഗണപതി
സാധാരണ കാണുന്ന ഗണപതിയല്ല, കുറച്ച് വ്യത്യസ്തമായൊരു പ്രതിമയുടെ ചിത്രമാണത്. ട്രൗസറും ബനിയനും ധരിച്ച് കയ്യില്‍ ബോക്‌സിംഗ് ഉറകളിട്ട് പഞ്ച് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന രൂപത്തിലാണ് ഗണപതി പ്രതിമ. പ്രതിമയ്ക്ക് സമീപം അതേ പോലെ തിരിച്ച് പഞ്ച് ചെയ്യാന്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ കൂടി അടങ്ങിയതാണ് ചിത്രം.

ലാലേട്ടനും ഇടിയേറ്റെടുത്തോ
ലാലിന്റെ സംഘപരിവാറുമായുള്ള അടുപ്പം വെച്ച് നോക്കിയാല്‍ മോദിയെ ഇടിക്കാനുള്ള ചലഞ്ചുമായി ഈ ചിത്രത്തിന് ബന്ധമുണ്ടാകാന്‍ സാധ്യതയേ ഇല്ല. എന്നാല്‍ ലാലിന്റെ ചിത്രം വന്ന ടെമിംഗ് കുറച്ച് പാളിപ്പോയി. പഞ്ച് മോദി ചലഞ്ച് മോഹന്‍ലാലും ഗണപതിയും വരെ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ഇതുപോലെ മോദിക്കും നാല് കൊടുക്കണം എട്ടാ എന്നാണ് ചിത്രത്തിന് ചിലര്‍ നല്‍കിയിരിക്കുന്ന കമന്റ്.
Recommended Video


ഇത് അപമാനിക്കൽ അല്ലേ
അതിനിടെ ചിലര്‍ നിക്കറും ബനിയനുമിട്ട ഗണപതിയുടെ ചിത്രമിട്ടതിനേയും ചോദ്യം ചെയ്യുന്നുണ്ട്. ഈ ചിത്രം ദൈവങ്ങളെ അപമാനിക്കുന്നതല്ല എന്നാണ് ചോദ്യം. മോഹന്‍ലാല്‍ ആയത് കൊണ്ട് എന്തും ആകാമെന്നോണോ, മമ്മൂട്ടിയോ മറ്റ് മതക്കാരായ ആരെങ്കിലുമാണ് ഇത്തരമൊരു ചിത്രമിട്ടത് എങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications