കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകളില്‍ ബിജെപി ചായ്‌വ്; മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണോ? താരത്തിന്റെ കിടിലന്‍ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ബിജെപി പ്രവര്‍ത്തകനാണോ? അല്ലെങ്കില്‍ ബിജെപി അനുഭാവിയാണോ? എന്താണ് മലയാളത്തിലെ പ്രിയ നടന്റെ രാഷ്ട്രീയം... അടുത്ത കാലത്തായി സിനിമാ പ്രേമികള്‍ക്കിടയില്‍ വ്യാപകമായ ഒരു ചോദ്യമാണിത്. ഈ ചോദ്യങ്ങള്‍ ഉയരുന്നതിന് പല കാരണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോഹന്‍ലാല്‍ നേരിട്ട് കാണുന്നതും അദ്ദേഹത്തിന്റെ ബ്ലോഗില്‍ ബിജെപി അനുകൂല പരാമര്‍ശങ്ങള്‍ കടന്നുകൂടുന്നതുമെല്ലാം ചില കാരണങ്ങള്‍ മാത്രം.

ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകും എന്നുവരെ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് ഒരു ആരാധകന്‍ മോഹന്‍ലാലുമായി നടത്തിയ ലഘുസംഭാഷണത്തിന്റെ വിവരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....

ഒടുവിലെ വാര്‍ത്ത

ഒടുവിലെ വാര്‍ത്ത

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെയാകും. അദ്ദേഹത്തെ എതിരിടാന്‍ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ ബിജെപി നിര്‍ത്തുമെന്ന സൂചനകള്‍ക്കിടെയാണ് മോഹന്‍ലാലിന്റെ പേര് വച്ച് വാര്‍ത്തകള്‍ പ്രചരിച്ചത്.

വ്യക്തമായ മറുപടി ഇല്ല

വ്യക്തമായ മറുപടി ഇല്ല

എന്നാല്‍ ബിജെപി ഔദ്യോഗികമായി ഈ വിഷയത്തില്‍ പ്രതികരിച്ചില്ല. മാത്രമല്ല, മോഹന്‍ലാലും വ്യക്തമായ മറുപടി തന്നിട്ടില്ല. ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ മോഹന്‍ലാലിന്റെ പ്രതികരണം തേടിയിരുന്നു. ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

മറ്റു ചില കാരണങ്ങള്‍

മറ്റു ചില കാരണങ്ങള്‍

എന്നാല്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുമെന്നോ ഇല്ലെന്നോ മോഹന്‍ലാല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ആര്‍എസ്എസ് ബന്ധമുള്ള പ്രമുഖര്‍ അംഗങ്ങളായ ട്രസ്റ്റില്‍ മോഹന്‍ലാല്‍ മുഖ്യപദവി വഹിക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഏറെ വിവാദമായ നോട്ട് നിരോധനത്തെ അനുകൂലിച്ച അപൂര്‍വം ചില പ്രമുഖരില്‍ ഒരാളാണ് മോഹന്‍ലാല്‍.

സന്നദ്ധ സേവന രംഗം

സന്നദ്ധ സേവന രംഗം

നോട്ട് നിരോധന വിഷയത്തില്‍ വ്യാപകമായ വിമര്‍ശനം ബിജെപി നേരിടുന്ന വേളയിലായിരുന്നു അനുകൂലിച്ചുള്ള മോഹന്‍ലാലിന്റെ പ്രതികരണം. നരേന്ദ്ര മോദിയുമായി അദ്ദേഹം പല തവണ നേരിട്ട് കണ്ടിട്ടുണ്ട്. സന്നദ്ധസേവന രംഗത്ത് അദ്ദേഹം നടത്തുന്ന പുതിയ പദ്ധതിക്ക് ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ മോദിയെ അടുത്തിടെ ദില്ലിയിലെത്തി മോഹന്‍ലാല്‍ കണ്ടിരുന്നു.

അദ്ദേഹം മണ്ടനല്ല

അദ്ദേഹം മണ്ടനല്ല

ഇത്തരം സംഭവങ്ങളെല്ലാം മോഹന്‍ലാലിന് ബിജെപി ബന്ധമുണ്ട് എന്ന പ്രചാരണത്തിന് ആക്കം കൂട്ടി. മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകില്ലെന്നാണ് മറ്റു പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ മണ്ടനല്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

വൈറല്‍ കുറിപ്പ്

വൈറല്‍ കുറിപ്പ്

എന്നാല്‍ കഴിഞ്ഞദിവസം ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മോഹന്‍ലാലുമായുള്ള സംഭാഷണത്തിലും ഈ വിഷയം വന്നു. യാത്രയ്ക്കിടെ മോഹന്‍ലാലിനെയും കുടുംബത്തെയും കണ്ട കാര്യമാണ് യുവാവ് ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചത്. സിനിമാ വിശേഷം, യാത്രാ കാര്യങ്ങള്‍ എന്നിവയെല്ലാം ചോദിച്ചറിഞ്ഞ യുവാവ് രാഷ്ട്രീയത്തെ കുറിച്ചും ചോദിച്ചു.

ചോദ്യം ഇതായിരുന്നു

ചോദ്യം ഇതായിരുന്നു

എല്ലാ ചോദ്യങ്ങള്‍ക്കും ചിരിച്ചുകൊണ്ടുതന്നെയായിരുന്നു മറുപടി. പതിഞ്ഞ സ്വരത്തില്‍.... രാഷ്ട്രീയ വിഷയം ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ഗൗരവത്തില്‍ മറുപടി നല്‍കി. ലാലേട്ടന്റെ ഫേസ്ബുക്ക്, ബ്ലോഗ് പോസ്റ്റുകളിലൊക്കെ ബിജെപി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്. ലാലേട്ടന്‍ ഒരു ബിജെപി അനുഭാവിയാണോ? ഇതായിരുന്നു ചോദ്യം.

താരത്തിന്റെ മറുപടി ഇങ്ങനെ

താരത്തിന്റെ മറുപടി ഇങ്ങനെ

മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ ആയിരുന്നുവെന്ന യുവാവ് പറയുന്നു- ബിജെപി ആണെന്നും പറയാം അല്ലെന്നും പറയാം... ആയാലെന്ത്, ആയില്ലെങ്കിലെന്ത്... ഇത്രയും പറഞ്ഞ് ചെറിയ ഒരു ചിരിയോടെ മയങ്ങാനായി ഭാര്യയുടെ തോളിലേക്ക് ചാഞ്ഞുവെന്നും യുവാവ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ബംഗ്ലാദേശ് ക്രക്കറ്റ് നായകന്‍ ഇനി ജനങ്ങള്‍ക്ക് വേണ്ടി കളിക്കും; മികച്ച വിജയവുമായി പാര്‍ലമെന്റില്‍ബംഗ്ലാദേശ് ക്രക്കറ്റ് നായകന്‍ ഇനി ജനങ്ങള്‍ക്ക് വേണ്ടി കളിക്കും; മികച്ച വിജയവുമായി പാര്‍ലമെന്റില്‍

English summary
Are you BJP Member? Actor Mohanlal says... Face book Post Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X