Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏട്ടൻ ഫാൻസിനോട് കളിച്ചാൽ ബിജെപികേരളത്തിൽ ഒരു ഓർമ്മ മാത്രമായി മാറും, പൊങ്കാലയുമായി ലാൽ ഫാൻസ്

കൈ വെയ്ക്കുന്നതെല്ലാം എട്ട് നിലയില്‍ പൊട്ടുന്ന ദയനീയാവസ്ഥയില്‍ ആണിപ്പോള്‍ കേരളത്തിലെ ബിജെപി. ഇപ്പോ കേരളം പിടിക്കും എന്ന മട്ടില്‍ തുടങ്ങിയ ശബരിമല സമരം എവിടെക്കൊണ്ട് ചെന്ന് അവസാനിപ്പിക്കും എന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ഒരു നാടകം കളിച്ച് നോക്കിയെങ്കിലും ഒത്തില്ല.

അയ്യപ്പ ഭക്തനായ ശിവദാസന്റെ അപകടമരണത്തെ ബലിദാനമാക്കാനൊരു ശ്രമം നടത്തിയെങ്കിലും അതും പാളിപ്പോയി. സമരം പൊളിഞ്ഞ് പാളീസായിപ്പോയിരിക്കുമ്പോഴാണ് സമരപ്പന്തലില്‍ തീകൊളുത്തി ആത്മഹത്യ. ശബരിമല തന്നെ വിഷയമെന്ന് പ്രഖ്യാപിച്ച് ബിജെപി ഹര്‍ത്താലും പ്രഖ്യാപിച്ചു. അതും ഒടിയന്റെ റിലീസ് ദിവസം. മോഹന്‍ലാല്‍ ഫാന്‍സ് വെറുതേ ഇരിക്കുമോ.. അപ്പോള്‍ തുടങ്ങിയതാണ് ബിജെപി കേരളം പേജിലെ പൊങ്കാല.

ഹർത്താലിനെതിരെ ജനരോഷം

ഹർത്താലിനെതിരെ ജനരോഷം

ഒന്നര വര്‍ഷത്തോളം നീണ്ട ആരാധകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ഒടിയന്‍ ഇന്ന് റിലീസായത്. വ്യാഴാഴ്ച വൈകിട്ട് വേണുഗോപാലന്‍ നായര്‍ മരിച്ചതോടെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തൊട്ട് പിന്നാലെ ജീവിതം മടുത്തിട്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്ന വേണുഗോപാലന്‍ നായരുടെ മൊഴിയും പുറത്ത് വന്നു. ഇതോടെ ഹര്‍ത്താലിനെതിരെ വലിയ ജനരോഷം സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന് തുടങ്ങി.

ഒറ്റ വികാരം മാത്രം ... ലാലേട്ടൻ

ഒടിയന്‍ റിലീസ് മാറ്റി വെയ്ക്കുമോ എന്ന ആശങ്ക ഉയര്‍ന്നതോടെ ഫാന്‍സ് ബിജെപിക്ക് പൊങ്കാല തുടങ്ങി. ബിജെപി കേരളം എന്ന ഔദ്യോഗിക പേജിലാണ് തെറിവിളി മുഴുവന്‍. ചില കമന്റുകള്‍ നോക്കാം: അയ്യപ്പനോട് കളിച്ചതിന്റെ ക്ഷീണം മാറിയിട്ട് പോരേ അശോകാ..? വെറുതേ ഒടിയനോട് കളിക്കാൻ നിക്കല്ലേ!മതമില്ല രാഷ്ട്രീയമില്ല ഒറ്റ വികാരം മാത്രം ... ലാലേട്ടൻ

അയ്യപ്പനാണേ ഞാൻ ആത്മത്യ ചെയ്യും

*ചാണക പാർട്ടിയെക്കാൾ വലുതാണു ലാലേട്ടന്റെ ഒടിയൻ..Boycott Harthal

*ഒടിയന്റെ ഷോ ഹർത്താൽ മൂലം കാണാൻ തടസമുണ്ടായാൽ ഇരുപത്തിയഞ്ചു വർഷത്തെ സംഘപ്രവർത്തനം ഞാൻ നിറുത്തും....വാക്ക്....

*ഞാനൊരു ബിജെപിക്കാരനാണ്. ഒരു അയ്യപ്പ ഭക്തനും ഒപ്പം ലാലേട്ടൻ ഫാനുമാണ്.ഹർത്താൽ കാരണം ഒടിയൻ കാണാൻ പറ്റാണ്ടായാൽ അയ്യപ്പനാണേ ഞാൻ ആത്മത്യ ചെയ്യും. അപ്പോൾ നിങ്ങൾ മറ്റന്നാളും ഹർത്താൽ നടത്തണം. ഇല്ലെങ്കിൽ എന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കില്ല. എന്ന് ഒരു നിയുക്ത ബലിദാനി.

നിങ്ങളുടെ ഒടുക്കത്തെ കളി

*നിന്റെയൊക്കെ തലയിൽ തേങ്ങ വീഴുമെടാ.. കാത്തുകാത്തിരുന്നതാ ... ഒടിയന്റെ റിലീസിന് എന്തേലും സംഭവിച്ചാൽ .... അത് നിങ്ങളുടെ ഒടുക്കത്തെ കളിയായിരിക്കും ഹംക്കോളേ ...

*ഏട്ടൻ ഫാൻസിനോട് കളിച്ചാൽ BJP കേരളത്തിൽ ഒരു ഓർമ്മ മാത്രമായി മാറും .... ഹർത്താൽ ബഹിഷ്ക്കരിക്കുക.

*നീയൊക്കെ നടത്തുന്ന ഹർത്താൽ തിയറ്ററിന്റെ പരിസരത്തു എങ്ങാണം ചെന്നാൽ ഏട്ടൻ ഫാൻസ്‌ തല്ലുന്നതിനു മുൻപേ ഇക്കാ ഫാന്സുകാര് തല്ലും നിന്നെയൊക്കെ.

ഫാന്‍സിന്‍റെ ശക്തി അറിയും

*ഇക്കാ ഫാനാണ് ഇക്കാര്യത്തിൽ ലാലേട്ടനൊപ്പം....ലാലേട്ടനെ തകർക്കാനുള്ള തരം താണ കളി ഇതിലൊന്നും തകരില്ല തളരില്ല ലാലേട്ടൻ

*നാളത്തെ അനാവശ്യമായ BJP ഹർത്താൽ ഒടിയൻ ഫാൻസ് വിചാരിച്ചാൽ പൊളിഞ്ഞു കിട്ടും.. ഇല്ലേ ഗുയ്സ്.. ഹര്‍ത്താല് കൊര്‍ത്താല് എന്ന് പറഞ്ഞ് ഏട്ടന്‍റെ ഒടിയന്‍ റി്ലീസെങ്ങാനും തടയാന്‍ നിന്നാലുണ്ടോ സംഘികളേ ഏട്ടന്‍ ഫാന്‍സിന്‍റെ ശക്തി എന്താണെന്ന് നിങ്ങളറിയുംന്ന്..

പൊന്നുമോനേ ചാണകാ.. നീ തീർന്ന്

*നാളെ 'ഒടിയൻ' കളിക്കുന്ന ഏതെങ്കിലും തീയറ്റർ അടപ്പിക്കാൻ കാവിക്കോണകവുമായി സംഘികൾ വന്നാൽ., പൊന്നുമോനേ ചാണകാ.. നീ തീർന്ന്.

*ഞാൻ ഒരു ബിജെപീക്കാരൻ ആണു. .നാളെ ഹർത്താൽ നടന്ന് ഒടിയന്റെ ഷോയ്ക്ക്‌ വല്ലതും സംഭവിച്ചാൽ എന്റെ ജീവിതത്തിൽ ഞാൻ ബീജെപിക്ക്‌ വോട്ട്‌ ചെയ്യില്ല. .

*ശബരിമല അയ്യപ്പനാണെ സത്യം. എല്ലാ ലാലേട്ടൻ ഫാൻസ്‌ ആയ സംഘമിത്രങ്ങളും ഇത്‌ കോപി ചെയ്ത്‌ ഇവിടെ കമന്റ്‌ ഇട്‌. .നമ്മുടെ ശക്തി കാണിച്ച്‌ കൊടുക്ക്‌

ഉള്ള വോട്ടും പോയിക്കിട്ടും

*ജീവിതം മടുത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് മരണമൊഴി നല്‍കിയിട്ടും നാളെ ആരെ ബുദ്ധിമുട്ടിക്കാനാണ് ബിജെപിക്കാര ഹര്‍ത്താല്. നാളെ ലാലേട്ടന്റെ ഒടിയന്‍ റിലീസിന് എന്തെങ്കിലും സംഭവിച്ചാല്‍ നീയൊക്കെ വിവരം അറിയും.

*ഹർത്താൽ ആണ് മാങ്ങാത്തൊലി ആണെന്ന് പറഞ്ഞത് ഒടിയൻ കാണാൻ പോവുന്ന പിള്ളേരെ തൊട്ടാൽ ബിജെപി ഒരു ഓർമ മാത്രം ആയിമാറും കേരളത്തിൽ

*നിന്റെയൊക്കെ ഉള്ള വോട്ടും പോയി കിട്ടാൻ ഉള്ള പരുപാടി ആണ് ഇത്...നോക്കിക്കോ ഈ ഹർത്താൽ ഒടിയനെ ഏതെങ്കിലും രീതിയിൽ ബാധിച്ചാൽ പിന്നെ തീർന്നു കേരളത്തിലെ ബി ജെ പി

ഫേസ്ബുക്ക് പോസ്റ്റ്

ഹർത്താൽ വിവരം പ്രഖ്യാപിക്കുന്ന പോസ്റ്റിന് താഴെയാണ് ഫാൻസ് പൊങ്കാല

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+