കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിന് വേണ്ടി തെരുവിൽ കൊലവിളിയുമായി ഉറഞ്ഞ് തുള്ളി ഫാൻസ്! ലാലേട്ടനെ തൊട്ടാൽ തല വെട്ടും

Google Oneindia Malayalam News

കൊച്ചി: അമ്മ പ്രസിഡണ്ടായി നടന്‍ മോഹന്‍ലാല്‍ സ്ഥാനമേറ്റതിന് തൊട്ട് പിന്നാലെയാണ് ക്രിമിനല്‍ കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. മോഹന്‍ലാലിന് എതിരെ അക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നു. ഇതുവരെ വിവാദത്തില്‍ പ്രതികരിക്കാത്തതും വിമര്‍ശനങ്ങളുടെ ആക്കം കൂട്ടുന്നു.

മോഹന്‍ലാലിന് എതിരായ പ്രതിഷേധം തെരുവിലേക്ക് എത്തിച്ചിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എഐവൈഎഫും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ മോഹന്‍ലാലിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കെതിരെ തെറിവിളിയും കൊലവിളിയുമായി തെരുവില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്.

മോഹൻലാലിന് എതിരെ പ്രതിഷേധം

മോഹൻലാലിന് എതിരെ പ്രതിഷേധം

ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ സിപിഐ യുവജന സംഘടന എഐവൈഎഫ് കൊച്ചിയില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. മോഹന്‍ലാലിന്റെ സിനിമ ചിത്രീകരണം എറണാകുളത്ത് എവിടെ നടന്നാലും അത് തടയുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും രംഗത്ത് എത്തി.

കോലം കത്തിച്ചു

കോലം കത്തിച്ചു

മഹിളാ കോണ്‍ഗ്രസുകാരും മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് വീട് ഉപരോധിക്കുകയും ഗേറ്റിന് മുന്നില്‍ റീത്ത് വെയ്ക്കുകയും ചെയ്തു. ഇതോടെയാണ് മറുപടിയെന്നോണം മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയത്. പ്രതിഷേധം എന്ന പേരില്‍ കൊച്ചിയിലും ആലപ്പുഴയിലും ഇക്കൂട്ടര്‍ അഴിഞ്ഞാടി.

കൊലവിളിച്ച് ഫാൻസ്

കൊലവിളിച്ച് ഫാൻസ്

നൂറു കണക്കിന് ആളുകളെ പങ്കെടുപ്പിച്ച്, ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടായിരുന്നു പ്രകടനം. എഐവൈഎഫിനും മഹിളാ കോണ്‍ഗ്രസിനുമെതിരെ കൊലവിളി മുദ്രാവാക്യങ്ങളും തെറിവിളികളുമായിട്ടായിരുന്നു പ്രകടനം. മോഹന്‍ലാല്‍ നെഞ്ചിനകത്തെ റോസാപ്പൂ ആണെന്നും തൊട്ട് കളിച്ചാല്‍ തല വെട്ടുമെന്നുമാണ് എഐവൈഎഫിനോടുള്ള ഫാന്‍സിന്റെ വെല്ലുവിളി.

കത്തിച്ച് കളയും

കത്തിച്ച് കളയും

എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് ആര്‍ സജിലാലിന് ഫോണിലും ഫാന്‍സിന്റെ വധഭീഷണിയെത്തി. മോഹന്‍ലാലിന്റെ കോലം കത്തിച്ചത് എന്തിനാണെന്ന് ചോദിച്ചതിനൊപ്പം അസഭ്യം പറയുകയും കത്തിച്ച് കളയുമെന്ന് ഭീഷണി മുഴക്കുകയുമാണ് ചെയ്തത്. സജിലാല്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഫാന്‍സ് അസോസിയേഷന്‍ എന്നപേരിലുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്ക് താരങ്ങളുടെ മൗനാനുവാദമുണ്ടെന്ന് എഐവൈഎഫ് ആരോപിക്കുന്നു.

ഒറ്റപ്പെടുത്തി ആക്രമിക്കുന്നു

ഒറ്റപ്പെടുത്തി ആക്രമിക്കുന്നു

സോഷ്യൽ മീഡിയയിലും മോഹൻലാലിന് വേണ്ടി ഫാൻസ് ഉറഞ്ഞ് തുള്ളുകയാണ്. മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നാണ് ആക്ഷേപം. മോഹൻലാൽ ഫാൻസ് പേജുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചില പോസ്റ്റുകൾ വായിക്കാം: ചില പാർട്ടി പ്രവർത്തകർ ഈ മനുഷ്യന്റെ കോലം കത്തിച്ചത് കണ്ടു. അതെ പറ്റി പറയാനാണ് വന്നത്. ഇപ്പോഴും നടിയുടെ പക്ഷത്ത് നിൽക്കുന്ന ഒരാളാണ് ഞാൻ. അവൾക്ക് നീതി ലഭിക്കണം. കോലം കത്തിച്ചവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു വർഷം മുമ്പ് ദിലീപ് എന്നാ നടന്റെ പേര് ആദ്യമായി ഈ കേസിൽ വന്നപ്പോൾ അന്ന് 'അമ്മ സംഘടനയുടെ ഒരു മീറ്റിംഗ് ഉണ്ടാരുന്നു..

അന്നാരും കോലം കത്തിച്ചില്ല

അന്നാരും കോലം കത്തിച്ചില്ല

അന്ന് പത്രക്കാരുടെ ചില ചോദ്യങ്ങൾക്ക് ദിലീപിനെ സപ്പോർട്ട് ചെയ്ത രണ്ട് നടന്മാർ ഇപ്പോൾ ഇടത് MLA സ്ഥാനം വഹിക്കുന്ന രണ്ട് പേർ) മാധ്യമം പ്രവർത്തകർക്ക് നേരെ തിരിഞ്ഞ് അവർക്ക് നേരെ ആക്രോശിച്ച് മറുപടികൾ പറഞ്ഞിരുന്നു. അന്ന് അവരുടെ കോലം കത്തിക്കാൻ നിങ്ങളുടെ കൈ പൊങ്ങാഞ്ഞത് എന്താ?? ഇതൊക്കെ പോട്ടെ ഇപ്പോ നടക്കുന്ന ഒരു ഇഷ്യൂ ഉണ്ട്. പള്ളിയിൽ അച്ചന്മാരുടെ പീഡനകഥ, ആ അച്ചന്മാരുടെ കോലം കത്തിച്ച് രോഷം കാണിക്കാൻ ഈ പറയുന്ന പാർട്ടികാരെയൊന്നും കാണുന്നില്ലല്ലോ ? അതെന്താ പീഡിപ്പിക്കപ്പെട്ടത് ഒരു സാ ധാരണകാരി ആയോണ്ട് അതൊന്നും വേണ്ടായെന്നുണ്ടോ

സ്വന്തം പാർട്ടിയെ നന്നാക്കൂ

സ്വന്തം പാർട്ടിയെ നന്നാക്കൂ

നടിക്കും ആ സാധാരണകാരിക്കുമൊക്കെ നീതി ലഭിക്കണം.. അതൊന്നും നിങ്ങളെക്കൊണ്ട് പറ്റില്ല. നിങ്ങൾകൊണ്ട് ചെയ്യാൻ പറ്റുന്നത് ഇതൊക്കെയാണ് പിന്നെ വല്ലവരുടെയും പറമ്പിൽകൊണ്ടു പോയി കൊടി കുത്താനും. പണ്ട് ഒരു പാവം മനുഷ്യൻ ഒരു സ്ഥാപനം തുടങ്ങിയപ്പോ അയാളുടെ സ്ഥാപനത്തിന് മുമ്പിൽ കൊണ്ടുപോയി കൊടി കെട്ടിയ ടീമസാണ്. ആ പാവം അതിനു ഫ്രണ്ടിൽ ആത്മഹത്യയും ചെയ്തു. സ്വന്തം പാർട്ടിക്കാരെയൊക്കെ ആദ്യം നന്നാക്കിയിട്ട് പോരെ വല്ലവന്റെയും കാര്യത്തിൽ ഇടപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചോ

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചോ

മോഹൻലാൽ ഫാൻസ് ക്ലബ്ബ് പേജിൽ വന്ന മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: മധു എന്ന ആദിവാസി യുവാവിനെ പട്ടിയെ പോലെ തല്ലി കൊന്നു.. അതിൽ സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നു.. ഇവന്മാര് ആരുടെയെങ്കിലും കോലം കത്തിച്ചോ? കേരളത്തിലെ മന്ത്രിമാർ അടക്കം സോളാർ കേസിലെ സരിതയെ പീഡിപ്പിച്ചു.. അന്നത്തെ മുഖ്യമന്ത്രിയുടെ കോലം ഇവനൊക്കെ കത്തിച്ചോ?

നാട്ടിലെ പ്രശ്നങ്ങളിൽ അനക്കമില്ല

നാട്ടിലെ പ്രശ്നങ്ങളിൽ അനക്കമില്ല

ഒരു കുടുംബത്തിന്റെ താങ്ങായ ഒരു പാവപെട്ട ചെറുപ്പക്കാരനെ പോലീസ് സ്റ്റേഷനിൽ ഇട്ട് അടിച്ചു കൊന്നു.. കത്തിച്ചോടാ നീയൊക്കെ ആരുടെയെങ്കിലും കോലം? ഇവിടെ പെട്രോളിന് വില കൂടുന്നു ഗ്യാസിന് വില കൂടുന്നു അരിക്കും മണ്ണെണ്ണക്കും വിലകൂടുന്നു.. ആരുടെയെങ്കിലും കോലം കത്തിച്ചോ? ഇത്രയധികം ആഭ്യന്തര പ്രശ്നങ്ങൾ ഇവിടെ നടന്നിട്ടും അനങ്ങാതിരുന്ന ഊളകൾ ഇന്ന് ഒരു സിനിമാസംഘടനയിലേക്ക് ഒരു നടനെ തിരിച്ചെടുത്തതിന് മലയാള സിനിമക്ക് ഒരുപാട് പുരസ്‌ക്കാരങ്ങൾ സമ്മാനിച്ച മഹാനടനെതിരെ കോലം കത്തിക്കുന്നു!!

നിലപാട് വ്യക്തിപരമല്ല

നിലപാട് വ്യക്തിപരമല്ല

താരസംഘടനയുടെ നിലപാടുകൾ ഒരു വ്യക്തിയുടെ താല്പര്യമല്ല.. ദിലീപ് എന്ന നടനെ അമ്മയിലേക്ക് തിരിച്ചെടുത്തത് മോഹൻലാൽ അല്ല! സംഘടന ജനറൽ ബോഡി യോഗം ചേർന്ന് എടുത്ത തീരുമാനമാണെന്ന് മനസിലാക്കാനുള്ള ബുദ്ധിപോലും ഇവർക്കില്ല.. ഇതല്ല ഇതിനപ്പുറം കണ്ടിട്ടുണ്ട് ഈ മനുഷ്യൻ... കത്തിജ്വലിക്കുന്ന സൂര്യനെ തീപ്പെട്ടി കൊള്ളി കാണിച്ചു പേടിപ്പിക്കാൻ നോക്കല്ലേടാ മക്കളെ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. മോഹൻലാൽ ഫാൻസിനൊപ്പം ദിലീപ്, മമ്മൂട്ടി ആരാധകരും വെല്ലുവിളിയുമായി രംഗത്തുണ്ട്.

അമ്മയിലെ വിവാദം

അമ്മയിലെ വിവാദം

മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഇപ്പോൾ സോഷ്യൽ മീഡിയയിലും ചാനെൽ ചർച്ചകളിലും ആഘോഷമാക്കുന്നത് 'അമ്മ- ദിലീപ് സംബന്ധിച്ച ഇഷ്യൂ ആണല്ലോ. ഒപ്പം WCC എന്ന സംഘടനയും അതിൽ ഉൾപ്പെട്ട രാജി വെച്ചവരും വെക്കാത്തവരുമായ കുറെ നടികളും. നടി ആക്രമിക്കപ്പെട്ട കേസിൽ "കുറ്റാരോപിതനായ" ദിലീപിനെ 'അമ്മ തിരിച്ചെടുത്തു എന്നതാണ് ഇപ്പോൾ വിവാദം... നിയമപരമായി ദിലീപിനെ പുറത്താക്കിയിട്ടില്ല എന്നും അതുകൊണ്ടു പുറത്താക്കിയ നടപടിക്ക് നിയമ സാധുത ഇല്ലാത്തതു കൊണ്ട് ദിലീപ് ഇപ്പോഴും ടെക്നിക്കലി അമ്മയുടെ മെമ്പർ ആണെന്നും അതുകൊണ്ടു തന്നെ തിരിച്ചെടുത്തു എന്ന വാദത്തിനു പ്രസക്തിയില്ല എന്നും അമ്മ ഭാരവാഹികൾ പറയുന്നു എന്നുമാണ് റിപ്പോർട്ടുകൾ...

രണ്ട് ഭാഗത്തും തെറ്റും ശരിയുമുണ്ട്

രണ്ട് ഭാഗത്തും തെറ്റും ശരിയുമുണ്ട്

എതിർക്കുന്നവരുടെ ഭാഗത്തും അനുകൂലിക്കുന്നവരുടെ ഭാഗത്തും ശെരിയും തെറ്റുകളുമുണ്ട്.. പക്ഷെ ഇവിടെ പറയാൻ പോകുന്നത് ഇവിടെ മോഹൻലാൽ എന്ന ആളിനെ മാത്രം ലക്‌ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങളെ കുറിച്ചാണ്... മോഹൻലാൽ എന്ത് തെറ്റാണു ചെയ്തത്... ഇന്നസെന്റ് , മമ്മൂട്ടി എന്നിവർ പ്രസിഡന്റ്, ജനറൽ സെക്രെട്ടറി എന്ന പദങ്ങൾ ഒഴിഞ്ഞതിനു ശേഷം മോഹൻലാൽ പ്രസിഡന്റ് ആകണം എന്ന നിർദേശം വെച്ചപ്പോൾ അത് സ്വീകരിച്ചതാണോ..?

മോഹൻലാൽ അങ്ങനെ പറയില്ല

മോഹൻലാൽ അങ്ങനെ പറയില്ല

പ്രസിഡന്റ് ആയ ആദ്യ യോഗത്തിൽ തന്നെ അപ്രതീക്ഷിതമായി ഊർമിള ഉണ്ണി എന്ന വനിതാ മെമ്പർ ദിലീപ് വിഷയം കൊണ്ടിട്ടപ്പോൾ ചാടി കേറി അതിന്റെ നിയമ വശം പോലും പരിശോധിക്കാതെ ദിലീപിന്റെ കാര്യം ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ല എന്ന് പറയാത്തതാണോ.? മോഹൻലാലിനെ നാല് പതിറ്റാണ്ട് ആയി മലയാളികൾക്കും അറിയാം കൂടെ ജോലി ചെയ്യുന്നവർക്കും അറിയാം.. അങ്ങനെ ചാടി കേറി ധാർഷ്ട്യത്തോടെ സ്വന്തം അഭിപ്രായം എവിടെയെങ്കിലും പറയുന്ന ആളാണ് അദ്ദേഹം എന്ന് തോന്നിയിട്ടുണ്ടോ..?

കോലം കത്തിക്കേണ്ടത് അവരുടേത്

കോലം കത്തിക്കേണ്ടത് അവരുടേത്

അപ്പോൾ ഈ അവസരത്തിൽ മാത്രം അദ്ദേഹം അത് ചെയ്യണമായിരുന്നു എന്ന് പറയുന്നതിൽ എന്താണർത്ഥം..? ഈ തീരുമാനത്തിന്റെ പേരിൽ മോഹൻലാലിൻറെ കോലം കത്തിക്കുമ്പോൾ, അദ്ദേഹത്തെ അവഹേളിക്കുമ്പോൾ വിമർശിക്കുമ്പോൾ എല്ലാവരും മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്.. ഈ വിഷയം അമ്മയിൽ എടുത്തിട്ടതും, അതിൽ തീരുമാനം കൈക്കൊണ്ടതും മോഹൻലാൽ ഒറ്റക്കല്ല എന്നത്.. മമ്മൂട്ടി, സിദ്ദിഖ്, ഇടവേള ബാബു മുതൽ ജനപ്രതിനിധികൾ കൂടെ ആയ മുകേഷ്, കെ ബി ഗണേഷ് കുമാർ, ഇന്നസെന്റ് എന്നിവർ ചേർന്ന് കൂടെയാണ്... എന്ത് കൊണ്ട് ഈ രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേതാക്കന്മാർ എടുത്ത ഈ നടപടിയെ അപലപിച്ചു അവരുടെ കോലം കത്തിക്കുന്നില്ല..

മോഹൻലാൽ എന്ന പേരിന് റീച്ച്

മോഹൻലാൽ എന്ന പേരിന് റീച്ച്

മമ്മൂട്ടി പാർട്ടി അനുഭാവിയും പാർട്ടി ചാനലിന്റെ ചെയർമാനും ആയതു കൊണ്ട് അദ്ദേഹത്തിനും കുഴപ്പമില്ല.. സിദ്ദിഖിന് ഇവരുടെ താരമൂല്യവും ഇല്ല.. ഇടവേള ബാബു എന്ന് പറഞ്ഞാൽ പുള്ളിയുടെ വീട്ടുകാർക്ക് മാത്രം ഇപ്പോൾ അറിയൂ എന്ന അവസ്ഥയുമാണ്.... എന്തുകൊണ്ട് മോഹൻലാൽ മാത്രം... മാങ്ങയുള്ള മാവിലെ കല്ലെറിയു എന്ന് പറയുന്നത് പോലെയാണ്.. മോഹൻലാൽ എന്ന വാക്ക് നേടി തരുന്ന വാർത്ത പ്രാധാന്യവും ഈ ചാനലുകളിലെ അന്തിചർച്ചകൾക്കു പോലും കൊടുക്കുന്ന റീച്ചും വളരെ വലുതാണ്..

എല്ലാവരും കൈ കഴുകി

എല്ലാവരും കൈ കഴുകി

മാത്രമല്ല അദ്ദേഹത്തെ മറയാക്കി ഇവർക്ക് വേണ്ടപ്പെട്ട പലരെയും സംരക്ഷിക്കാനുള്ള തിടുക്കവും... ജനപ്രതിനിധികളായ നടൻമാർ പ്രതിക്കൂട്ടിലായാൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാവുമല്ലോ... മാത്രമല്ല മോഹൻലാൽ എന്ന പേര് വന്നാൽ പിന്നെ ബാക്കിയെല്ലാം അതിൽ മുങ്ങി പോവുകയും ചെയ്തുകൊള്ളും.. അടിപൊളി... ദിലീപിനെ 'അമ്മ പുറത്താക്കി എന്ന തീരുമാനം വാർത്ത മാധ്യമങ്ങളോട് അന്ന് പറഞ്ഞത് മമ്മൂട്ടി. അതിനു വേണ്ടി അന്ന് വാദിച്ചത് പ്രിത്വി രാജ് എന്നും വാർത്ത വന്നു.. എന്നാൽ മമ്മൂട്ടി ജനറൽ സെക്രെട്ടറി പദം ഒഴിഞ്ഞു കൈ കഴുകി..

ലാലിനെ ബലിയാടാക്കുന്നു

ലാലിനെ ബലിയാടാക്കുന്നു

ദിലീപിനെ പുറത്താക്കാൻ താൻ വാദിച്ചിട്ടില്ല എന്നും പറഞ്ഞു പ്രിത്വിയും ഇപ്പോൾ ഒഴിഞ്ഞു.. പോരാത്തതിന് പ്രിത്വി അവർക്കൊപ്പം എന്നാണ് പറയുന്നത്... ദിലീപിനെ ഏറ്റവും അധികം സപ്പോർട്ട് ചെയ്യുന്ന സിദ്ദിഖ് , മമ്മൂട്ടി, ഇടവേള ബാബു, ഇന്നസെന്റ് ഒന്നും ഇവിടെ ചിത്രത്തിലെ ഇല്ല.. എല്ലാവര്ക്കും ബലിയാടാക്കാൻ, പഴി ചാരാൻ മോഹൻലാൽ മാത്രം... കാരണം എന്താ.. അയാൾ അമ്മയുടെ പ്രസിഡന്റ് ആണെന്ന്... എന്ന് മുതൽ... രണ്ടു ദിവസം മുൻപ് മുതൽ.... തീരുമാനം എടുത്തത് ആരാ... മോഹൻലാൽ ഒറ്റയ്ക്ക്...

എന്തിനാണ് ഈ പ്രതിഷേധം

എന്തിനാണ് ഈ പ്രതിഷേധം

അപ്പൊ അന്ന് വന്നു ദിലീപിന് വേണ്ടി വാദിച്ചു തീരുമാനം കയ്യടിച്ചു പാസ് ആക്കിയവർ....? സരിത കേസിൽ ഉൾപ്പെട്ട രാഷ്ട്രരെയാ നേതാക്കൾ ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നു. ഐസ് ക്രീം പേന വാണിഭ കേസിലെ ആരോപിതൻ ആയ രാഷ്‌ടീയ നേതാവ് ഒക്കെ ഈപ്പോഴും പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. പല തരത്തിലുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ മന്ത്രിമാരും എം എൽ എ മാരും നെഞ്ച് വിരിച്ചു നടക്കുന്നു... പക്ഷെ ഈ ഒരു കേസിന്റെ പോലും ഭാഗം അല്ലാത്ത മോഹൻലാൽ എന്ന വ്യക്തിയുടെ കോലം കത്തിക്കുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുന്നു.. എന്തിനു..?

Recommended Video

cmsvideo
ഇനി സമ്മര്‍ദ്ദത്തിന്റെ നാളുകള്‍, നിലപാട് നിര്‍ണായകം | Oneindia Malayalam
ഓലപ്പാമ്പ് കാണിക്കല്ലേ

ഓലപ്പാമ്പ് കാണിക്കല്ലേ

ഒരു സംഘടനയിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളും ഒരുമിച്ചു ആവശ്യപ്പെട്ടു എടുത്ത തീരുമാനത്തിന്.. ഈ ഓലപ്പാമ്പ് കാണിച്ചു ആരുടേയും കണ്ണിൽ പൊടിയിടാൻ ഒരു മാധ്യമവും രാഷ്ട്രീയ പാർട്ടികളും ബുദ്ധിജീവി സിനിമാക്കാരും ശ്രമിക്കേണ്ട....കാരണം നിങ്ങളെക്കാൾ കൂടുതൽ മലയാളികൾക്ക് അറിയാം മോഹൻലാൽ എന്ന മനുഷ്യനെ.. ഇത് പറഞ്ഞിട്ട് പോകുന്ന ഞങ്ങളുടെ പേര് മറക്കണ്ട.. മോഹൻലാൽ ഫാൻസ്..!!

ഫേസ്ബുക്ക് പോസ്റ്റ്

മോഹൻലാൽ ഫാൻസ് ക്ലബ് പേജിലെ പോസ്റ്റ് വായിക്കാം

English summary
AMMA issue: Mohanlal fans protested at Kochi against targeting Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X