കന്യാസ്ത്രീ സമരത്തെ തൊട്ട് കൈ പൊള്ളി.. ശബരിമലയെ ക്കുറിച്ചുള്ള ചോദ്യത്തിന് കയ്യോങ്ങി മോഹൻലാൽ
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. തുല്യനീതി വേണ്ടെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സ്ത്രീകള്‍ അടക്കം തെരുവിലേക്ക് വരെ ഇറങ്ങിയിരിക്കുന്നു. തൊട്ടാല്‍ പൊള്ളുന്ന വിഷയം ആയത് കൊണ്ട് തന്നെ പ്രമുഖര്‍ പലരും മൗനത്തിലാണ്.
കന്യാസ്ത്രീ സമരത്തെക്കുറിച്ച് വിലകുറഞ്ഞ പ്രതികരണം നടത്തി കൈ പൊള്ളിയ അനുഭവമുണ്ട് നടന്‍ മോഹന്‍ലാലിന്. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടിയപ്പോള്‍ നടന്റെ പ്രതികരണം തമാശ രൂപത്തില്‍ ആയിരുന്നു.

ലാലിനെ വളഞ്ഞ് മാധ്യമങ്ങൾ
കൊച്ചിയില്‍ വിശ്വശാന്തി ഫൗണ്ടഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങവേയാണ് മോഹന്‍ലാലിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്. കൊച്ചിയില്‍ നടക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തെക്കുറിച്ചായാരുന്നു ആദ്യത്തെ ചോദ്യം. അമ്മ എക്‌സിക്യൂട്ടീവ് ചേരുന്നുണ്ടെന്നും അത് വേറെ ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും മോഹന്‍ലാല്‍ മറുപടി നല്‍കി.

അമ്മയുടെ ഷോ
പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സമാഹരിച്ച് നല്‍കാന്‍ അമ്മ ഒരു ഷോ ചെയ്യുന്നുണ്ട് എന്നും ലാല്‍ പറഞ്ഞു. അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അമ്മ എക്‌സിക്ട്യൂട്ടിവ് ചേരുന്നതെന്നും ലാല്‍ പറഞ്ഞു. ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുമോ എന്നായി അടുത്ത ചോദ്യം.

ലാലേട്ടാ ശബരിമല..
അക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അതും ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞ് മോഹന്‍ലാല്‍ പോകാനൊരുങ്ങി. കാറിനടുത്തേക്ക് നീങ്ങവേയാണ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നടന്റെ അഭിപ്രായം ചോദിച്ചത്. ലാല്‍ ചെറിയ ചിരിയോടെ കണ്ണുരുട്ടി.

അടി വേണോ
അടി തരുമെന്ന തരത്തില്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച് പ്രതികരണമൊന്നും നടത്താതെ കാറില്‍ കയറി. തമാശ രൂപത്തിലുള്ള ലാലിന്റെ പ്രതികരണം ചുറ്റും കണ്ട് നിന്നവര്‍ക്ക് ചിരിക്കാനുള്ള വകയുമായി. സാധാരണ മോഹന്‍ലാല്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ ശൈലിയില്‍ ആയിരുന്നു തമാശരൂപേണെയുള്ള ആ കയ്യോങ്ങല്‍.

ഭക്തനായ ലാൽ
നേരത്തെ ഒരു വിവാദ വിഷയത്തില്‍ പ്രതികരണം നടത്തി പണികിട്ടിയത് കൊണ്ടാകണം ലാല്‍ മിണ്ടാതെ പോയത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സംഘപരിവാറിനോട് കാണിക്കുന്ന ചായ്വിന്റെ പേരില്‍ ലാല്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. സംഘപരിവാര്‍ അഴുകൊഴമ്പന്‍ നിലപാടാണ് ശബരിമല വിഷയത്തില്‍ കാണിക്കുന്നത്. മാത്രമല്ല വലിയ ഭക്തന്‍ കൂടിയാണ് മോഹന്‍ലാല്‍.

കൈ പൊള്ളിയ പ്രതികരണം
ഇക്കാരങ്ങള്‍ കൊണ്ട് തന്നെ മോഹന്‍ലാലിന്റെ അഭിപ്രായം എന്തായിരിക്കും എന്നറിയാനുളള ആകാംഷ എല്ലാവരിലുമുണ്ട്. എന്നാല്‍ കന്യാസ്ത്രീ വിഷയം ഓര്‍മ്മയില്‍ ഉള്ളത് കൊണ്ടാവണം നടന്‍ പ്രതികരിക്കാതെ പോയത്. പ്രളയബാധിതരെ സഹായിക്കാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോടെ സംസാരിക്കവേയാണ് അന്ന് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ കുറിച്ച് മോഹന്‍ലാലിന് നേര്‍ക്ക് ചോദ്യം ഉയര്‍ന്നത്.

നാണമില്ലേ ചോദിക്കാൻ
ചോദ്യം പൂര്‍ത്തിയാക്കും മുന്‍പേ മോനേ നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍, ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം, ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അതൊക്കെ പൊതുവികാരമാണോ, നിങ്ങള്‍ക്ക് വേറെ എന്തൊക്കെ നല്ലത് ചോദിക്കാം.. എന്നായിരുന്നു ലാല്‍ പ്രതികരിച്ചത്. ഈ പ്രതികരണത്തിന് നേരെ വലിയ തോതിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്.

ചേട്ടനോട് ക്ഷമിക്കണം
വിവാദമായതോടെ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. കന്യാസ്ത്രീ സമരത്തെ കുറിച്ച് പറയാനുള്ള ഒരു മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നും അതുകൊണ്ടാണ് അത്തരത്തില്‍ പ്രതികരിച്ചത് എന്നും ലാല്‍ ബ്ലോഗെഴുതി. ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണെന്ന് കരുതി തന്നോട് ക്ഷമിക്കണമെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഉദ്ദേശിച്ച് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ എഴുതി.
വീഡിയോ കാണാം
മോഹൻലാലിന്റെ പ്രതികരണം












Click it and Unblock the Notifications