കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിന് മുട്ടൻ പണി കൊടുത്ത് മുണ്ട്.. പരസ്യം പിൻവലിച്ചില്ലെങ്കിൽ നടപടി.. വക്കീൽ നോട്ടീസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ അടുത്ത കാലത്തായി തൊട്ടതിനെല്ലാം പണി വാങ്ങിക്കൊണ്ടിരിക്കുകയാണ്. താരസംഘടനയായ എഎംഎംഎയുടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയതോടെ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ ലാലിനെതിരെ നടന്നു. കോടികള്‍ മുടക്കി തുടങ്ങിയ ചാനല്‍ പരിപാടിയില്‍ അവതാരകനായി എത്തിയെങ്കിലും അതും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്നാണ് ജനസംസാരം.

ഇതൊന്നും പോരാഞ്ഞ് അങ്ങ് ഓസ്‌ട്രേലിയയില്‍ വരെ ചെന്ന് ലാലിസം അവതരിപ്പിച്ചതിന്റെ പേരുദോഷം വേറെയും. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന് പണി കിട്ടിയിരിക്കുന്നത് പരസ്യത്തില്‍ നിന്നാണ്. പണി കൊടുത്തിരിക്കുന്നതാകട്ടെ ശോഭനാ ജോര്‍ജും.

മോഹൻലാലിന്റെ പരസ്യം

മോഹൻലാലിന്റെ പരസ്യം

കോണ്‍ഗ്രസില്‍ നിന്നും വിട്ട് ഇടത്പക്ഷത്തേക്ക് എത്തിയ ശോഭനാ ജോര്‍ജ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സിപിഎമ്മിന് നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം. ഖാദിയെ ജനകീയമാക്കാനുള്ള നടപടികള്‍ കുറഞ്ഞ സമയം കൊണ്ട് ശോഭനാ ജോര്‍ജ് സ്വീകരിച്ചും വരുന്നുണ്ട്. അതിനിടയിലാണ് മോഹന്‍ലാലിന്റെ പരസ്യം കണ്ണില്‍പ്പെട്ടത്.

ഖാദി സ്വകാര്യ സ്വത്തല്ല

ഖാദി സ്വകാര്യ സ്വത്തല്ല

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ഒരു രംഗത്ത് ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിക്കുന്നുണ്ട്. ഈ രംഗത്തിന്റെ പേരില്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ചര്‍ക്കയുമായി ഒരു ബന്ധവും ഇല്ലാത്ത പരസ്യത്തില്‍ ഇത്തരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ശോഭനാ ജോര്‍ജ് പറയുന്നു.

വ്യാജ തുണിത്തരങ്ങള്‍

വ്യാജ തുണിത്തരങ്ങള്‍

ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. മാത്രമല്ല ചര്‍ക്ക ദേശീയതയുടെ ഒരു അടയാളം കൂടിയാണ്. ഖാദി എന്ന പേരില്‍ വ്യാജ തുണിത്തരങ്ങള്‍ വസ്ത്ര വിപണിയില്‍ സജീവമാകുന്നുവെന്നതും ഇതും കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ഇത്തരം നടപടികള്‍ ഖാദി മേഖലയെ പിന്നോട്ടടിക്കും.

പരസ്യം പിന്‍വലിക്കണം

പരസ്യം പിന്‍വലിക്കണം

ഈ പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായി ശോഭനാ ജോര്‍ജ് അറിയിച്ചു. ഇല്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരും. സിപിഎം കാസര്‍കോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംവി ബാലകൃഷ്ണന്‍ രാജി വെച്ച ഒഴിവിലേക്കാണ് ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷയാകുന്നത്. ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ശോഭനാ ജോര്‍ജ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

കയ്യടി നേടി ശോഭനാ ജോർജ്

കയ്യടി നേടി ശോഭനാ ജോർജ്

ഓണത്തിന് ഖാദി ബോര്‍ഡ് പുറത്ത് ഇറക്കിയ സഖാവ് ഷര്‍ട്ടും മുണ്ടും എന്ന ശോഭനയുടെ ആശയം ഇതിനകം തന്നെ കയ്യടി നേടിക്കഴിഞ്ഞു. ഓണത്തിന് ഇത്തവണ നൂറ് കോടി വിറ്റുവരവാണ് ഖാദി ബോര്‍ഡിന്റെ ലക്ഷ്യം. ഒപ്പം മീന്‍ വിറ്റ് വൈറലായ ഹനാനെ കേരള ഖാദി ബോര്‍ഡ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിച്ച തീരുമാനവും കയ്യടി നേടിയിരുന്നു.

English summary
Mohanlal gets legal notice from Kerala Khadi board in the name of advertisement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X