കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാടിയും പറഞ്ഞും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവിട്ട് മോഹന്‍ലാല്‍; മന്ത്രിക്ക് ബിഗ് സല്യൂട്ടും

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവഴിച്ച് മോഹന്‍ലാല്‍. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാരുമായാണ് മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടായാണ് ആരോഗ്യ വകുപ്പ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.

എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പടേയുള്ള 250-ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ഒരോ ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇത്തരമൊരു അവസരം വന്നു ചേര്‍ന്നത് ജീവിതത്തിലെ വലിയ കാര്യമായി കാണുന്നവെന്ന് മോഹന്‍ലാല്‍ പറഞ്ഞു..

വിലപ്പെട്ടത്

വിലപ്പെട്ടത്

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഊര്‍ജ്ജം വളരെ വിലപ്പെട്ടതാണ്. ലഭിക്കുന്ന സാഹചര്യത്തില്‍ ഭഗീരത പ്രയത്നം നടത്തുന്ന ഇവര്‍ നമുക്ക് അഭിമാനമാണ്. രോഗികള്‍ക്ക് ഇവര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്ത് സഹായം വേണമെങ്കിലും സിനിമാ മേഖല ചെയ്തു തരാന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സ്‌നേഹദീപമേ മിഴി തുറക്കൂ

സ്‌നേഹദീപമേ മിഴി തുറക്കൂ

വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെഈ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഇനിയും തുടരണം. ലോക ഭൂപടത്തില്‍ കേരളത്തിന്‍റെ സ്ഥാനം ഉയരുകയാണ്. ആശുപത്രികളില്‍ അഹോരാത്രം പണിയെടുക്കുന്ന ശൂചീകരണ തൊഴിലാളികള്‍ മുതലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകനാണ് അതിന് പിന്നിലെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...' എന്ന ഗാനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മോഹനല്‍ലാല്‍ പാടി.

അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍

അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍

ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ബിഗ് സല്യൂട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. കുടുംബവും കുട്ടികളും എല്ലാം മാറ്റിവച്ച് അഹോരാത്രം നമ്മുടെ എല്ലാവരുടേയും ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് മന്ത്രി കെകെ ശൈലജയും വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിനെ കുറിച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചതിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മാനസിക പിന്തുണ

മാനസിക പിന്തുണ

ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി.

വീഡിയോ കോണ്‍ഫറന്‍സില്‍

വീഡിയോ കോണ്‍ഫറന്‍സില്‍

എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാൻ ആണെന്നും വെളിപ്പെടുത്തി.

പരിചയം പുതുക്കല്‍‍

പരിചയം പുതുക്കല്‍‍

ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു.

പിണറായിയെ പുകഴ്ത്തി മോഹൻലാൽ, ഈ നേതൃത്വം ചരിത്രത്തിൽ അടയാളപ്പെടുത്തും!പിണറായിയെ പുകഴ്ത്തി മോഹൻലാൽ, ഈ നേതൃത്വം ചരിത്രത്തിൽ അടയാളപ്പെടുത്തും!

 കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് 1500 വരെ കൊടുക്കുന്നു; കേരളത്തില്‍ അധരവ്യായാമങ്ങൾ മാത്രം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് 1500 വരെ കൊടുക്കുന്നു; കേരളത്തില്‍ അധരവ്യായാമങ്ങൾ മാത്രം

English summary
Mohanlal gives full support to health workers by takhing and singing with them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X