Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ എൽജിബിടിക്യുഐഎയെ കുറിച്ച് പഠിച്ചിട്ടുണ്ടോ? മതങ്ങൾ എതിർക്കുന്നതിനെ ഗ്ലോറിഫൈ ചെയ്യുന്നു'

ബിഗ് ബോസ് ഹൗസിനകത്ത് വെച്ച് എൽജിബിടിക്യു അംഗങ്ങളെ അധിപേക്ഷിച്ച് ഒരു മത്സരാർത്ഥി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന ലക്ഷ്മിയുടെ പ്രതികരണമാണ് വിവാദമായത്. ലക്ഷ്മിയുടെ നിലപാടിനോട് ഷോയുടെ അവതാരകനായ മോഹൻലാൽ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. തന്റെ വീട്ടിൽ അവരെ കയറ്റുമെന്നും എന്ത് അടിസ്ഥാനത്തിലാണ് വീട്ടിൽ കയറ്റാൻ പറ്റില്ലെന്ന് അധിക്ഷേപിച്ചതെന്നും മോഹൻലാൽ ചോദിച്ചു. മോഹൻലാലിന്റെ ഈ നിലപാടിന് വലിയ കൈയ്യടിയാണ് അന്ന് ലഭിച്ചത്. എന്നാൽ മോഹൻലാലിന്റെ നിലപാടിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്റഫ്. ഫേസ്ബുക്കിൽ പങ്കുവെച്ച മോഹൻലാലിനുള്ള തുറന്ന കത്തിലാണ് പ്രതികരണം. വായിക്കാം.

മോഹൻലാലിന് ഒരു തുറന്ന കത്ത് ഏഷ്യാനെറ്റിൻ്റെ ഷോയിൽ താങ്കളുടെ ഒരു പ്രതികരണം ശ്രദ്ധയിൽപ്പെട്ടു. ലെസ്ബിയൻ ആശയം നോർമലൈസ് ചെയ്യുന്നതിൽ എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ ഒരു അമ്മയോടുള്ള പ്രതികരണമായിരുന്നു അത്. 'എൻ്റെ മകൻ ഈ ഷോ കാണുന്നതാണ്. അവൻ ഈ ആശയം ഉൾക്കൊള്ളുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല' എന്നതാണ് ആ അമ്മയുടെ നിലപാട്. ലെസ്ബിയൻ കമ്മ്യൂണിറ്റിയെ ആക്ഷേപിക്കൽ എൻ്റെ ലക്ഷ്യമല്ലെന്നും അവർ വിശദീകരിക്കുന്നുണ്ട്. പക്ഷേ, താങ്കൾ വളരെ പരുഷമായ സ്വരത്തിലാണ് ആ സ്ത്രീയോട് പ്രതികരിച്ചതായി കണ്ടത്. ⁉️ താങ്കൾ ഈ എഴുത്ത് കാണുമെങ്കിൽ താഴെ ചേർത്ത ചില ചോദ്യങ്ങൾക്ക് ഉത്തരം പറയുമോ ?

mohanlalnew

LGBTQIA+++ എന്ന പേരിലുള്ള ജെൻഡർ ആക്ടിവിസത്തെ പ്രൊമോട്ട് ചെയ്യുന്നതാണ് താങ്കളുടെ ഷോയുടെ 'ഫണ്ടമെന്റൽ' എന്നതാണ് മനസ്സിലായത്. ഈ അക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഓരോന്നും എന്താണെന്ന് പഠിച്ചിട്ടാണോ താങ്കളുടെ ഈ അകമഴിഞ്ഞ പിന്തുണ ?

ഒരാളുടെ തോന്നലുകളെ സ്വത്വമായി അംഗീകരിച്ചു കൊടുക്കുകയും, അതിനെ എതിർക്കുന്നത് എന്തിന്റെ പേരിലായാലും അത് കുറ്റകരമാണെന്ന് പറയുകയും ചെയ്യുന്ന, ഇതേ ലോജിക് വെച്ച് - ഇൻസെസ്റ്റ് (രക്തബന്ധമുള്ളവർക്കിടയിലെ ലൈംഗിക ബന്ധം) താങ്കൾ അംഗീകരിക്കുമോ ? MAP (അഥവാ മൈനർ അട്രാക്റ്റീവ് പേഴ്സൺസ്) അല്ലെങ്കിൽ പീഡോഫീലിയ താങ്കൾ അംഗീകരിക്കുമോ? അതൊക്കെ അവരുടെ സെൽഫ് /ഇഷ്ടങ്ങളല്ലേ ? എങ്കിൽ അതിനെയും morally അംഗീകരിക്കണം എന്നതായിരുന്നില്ലേ താങ്കൾ പറഞ്ഞത്? താങ്കളുടെ ലോജിക്ക് വെച്ച് മൃഗരതി മുതൽ ശവരതി വരെ ലീഗലൈസ് ചെയ്യണം എന്ന് വാദിക്കുന്നവർ യൂറോപ്പിൽ ഉണ്ട് എന്നതും മറക്കണ്ട..!

ഇൻ്റർ സെക്സ് പോലെ genuine ആയ ജീവിതപ്രശ്നങ്ങൾ അനുഭവിക്കുന്നവരെ മുന്നിൽനിർത്തി, അതിന്റെ മറവിൽ സ്വവർഗാനുരാഗം ഇൻജെക്റ്റ് ചെയ്യുന്ന LGBTQ പൊളിറ്റിക്സിനെക്കുറിച്ച് അറിയാൻ താങ്കൾ സമയം കണ്ടെത്തിയിട്ടുണ്ടോ?

എൽജിബിടിക്യു ഉള്ളടക്കത്തിന് വൈദ്യശാസ്ത്രത്തിന്റെ പിൻബലം കൊണ്ട് നോർമലാണ് എന്ന് തെളിയിക്കാൻ സാധിക്കാതെ വന്നപ്പോൾ, രാഷ്ട്രീയമായി വോട്ടിനിട്ട് DSM (Diagnostic and statistical manual of mental illness) ൽ നിന്ന് എടുത്തുമാറ്റിയ ചരിത്രപരമായ വസ്തുത താങ്കൾക്കറിയുമോ ? മറ്റെവിടെയെങ്കിലും, biological ആയ ഒരു തിയറിയെ politically വോട്ടിനിട്ട് മാറ്റിയെടുത്ത ചരിത്രം താങ്കൾ കേട്ടിട്ടുണ്ടോ ?

പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം woke ഐഡിയോളജികൾക്കെതിരെ നടക്കുന്ന സേവ് ഫാമിലി റാലികൾ താങ്കൾ കണ്ടിട്ടുണ്ടോ ? അവിടെയുള്ള ജനങ്ങളും ചിലയിടങ്ങളിൽ ഗവൺമെന്റുകളും, അവയുടെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങിയപ്പോൾ, ഇത്തരം പ്രതിലോമകരമായ ആശയങ്ങളെ തുറന്നെതിർക്കുന്നത് താങ്കൾ അറിഞ്ഞിട്ടുണ്ടോ ?

സ്വവർഗ വിവാഹം നിരോധിക്കുന്നതിന് ഒരു കാരണമായി population shrinkage (അഥവാ ജനസംഖ്യ വളർച്ചാമുരടിപ്പ്) ജപ്പാനിലെ കോടതി പറഞ്ഞത് താങ്കൾ വായിച്ചിട്ടുണ്ടോ ? വിദൂരമെങ്കിലും നമ്മുടെ രാജ്യത്തെയും വിശിഷ്യാ ദക്ഷിണേന്ത്യയെയും ജനസംഖ്യ മുരടിപ്പ് വൻതോതിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നത് താങ്കൾക്ക് അറിവുണ്ടോ ? (ഞാൻ ഇത് എഴുതുമ്പോൾ കേരളത്തിന്റെ TFR (ടോട്ടൽ ഫേർട്ടിലിറ്റി റേറ്റ്) മിനിമം 2.1 വേണ്ടയിടത്ത് 1.8 മാത്രമാണ്). അതിനാൽ ഈ സാഹചര്യത്തിൽ താങ്കളെ ഉപയോഗിച്ചു നടത്തുന്ന ചാനൽ ഷോയുടെ അപകടം എത്ര ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കിയോ ?

താങ്കളുടെ വൈകാരിക സംസാരത്തിലൂടെ പിന്തുണ പ്രഖ്യാപിച്ച LGBTQ വക്താക്കളുടെ ഡേർട്ടി പൊളിറ്റിക്സ് യഥാർത്ഥത്തിൽ, ജെനുവിൻ പ്രശ്നങ്ങളുള്ള മനുഷ്യരുടെ മെഡിക്കൽ ട്രീറ്റ്മെന്റുകളെ പോലും തടയുകയും ഗവേഷണങ്ങൾ നിർത്തിക്കുകയും ചെയ്യുന്നത് അറിഞ്ഞിട്ടുണ്ടോ ? ശേഷം അവർ തിട്ടൂരമിറക്കിയ ട്രീറ്റ്മെന്റുകൾക്ക് വിധേയരായ മലയാളികളടക്കമുള്ള മനുഷ്യർ ആത്മഹത്യ ചെയ്തത് ശ്രദ്ധയിലുണ്ടോ ?

ഹിന്ദുമതവും ക്രിസ്തുമതവും ഇസ്‌ലാമുമെല്ലാം തെറ്റായി കാണുന്ന ഒന്നിനെ താങ്കൾ ഗ്ലോറിഫൈ ചെയ്യുന്നതിലൂടെ മതപരമായ മൂല്യങ്ങൾക്ക് പ്രസക്തിയുണ്ട് എന്ന താങ്കൾ പോലും ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്നതിനു വരെ എതിരാണ് ഈ നിലപാട് എന്നത് മനസ്സിലാക്കിയിട്ടുണ്ടോ ?

മോഹൻലാൽ, താങ്കളെ കേൾക്കുന്നവരെയും, താങ്കളുടെ മേലുള്ള അവരുടെ വിശ്വാസത്തേയും LGBTQ ഡേർട്ടി പൊളിറ്റിക്സിന് വേണ്ടി മുതലെടുക്കുകയാണ് ചെയ്തത്. ഒരു ചരിത്രം ഓർമ്മിപ്പിക്കാം - ഇസ്രായേലിനും ജോർദാനുമിടയിൽ കരകളാൽ ചുറ്റപ്പെട്ട ചാവുകടലിന്റെ ചരിത്രം; സ്വന്തം ഇഷ്ടങ്ങളെ പുൽകി സ്വവർഗ രതിയിലേർപ്പെട്ട ഒരു സമൂഹം നശിപ്പിക്കപ്പെട്ട ചരിത്ര ശേഷിപ്പാണ് അത്.

'വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ്' എന്ന് ഒരാളുടെ മുഖത്ത് നോക്കി പബ്ലിക്ക് ആയി പറയുന്നതിലെ വിഷയം മനസ്സിലാക്കാം. എന്നാൽ അതിന്റെ മറപിടിച്ച് LGBTQ Politics നെ വെള്ളപൂശുന്നതും Homosexuality യെ normalize ചെയ്യുന്നതും ഒരു കടന്ന കൈയായിരുന്നു എന്ന് കേരളം മനസ്സിലാക്കും; അതിന് അധിക നാൾ കാത്തിരിക്കേണ്ടി വരില്ല! അതിന് മുമ്പ് തന്നെ താങ്കൾ ഈ വിഷയത്തിൻ്റെ എല്ലാ വശവും പഠിക്കണമെന്നഭ്യർഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+