Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ ഒരു ധീരനാകുന്നതെങ്ങനെ...

തിരുവനന്തപുരം: അഭിനയ രംഗത്ത് മോഹന്‍ലാല്‍ കഴിവ് തെളിയിച്ചതാണ്. അക്കാര്യത്തില്‍ ആരും ഒരു എതിരഭിപ്രായം പറയാനിടയില്ല. എന്നാല്‍ ഒരു മഹാനാടന്‍ എന്നതിനപ്പുറം പൊതുകാര്യങ്ങളില്‍ സ്വന്തം അഭിപ്രായം പറയുമ്പോഴാണ് അദ്ദേഹം ഒരു നടനില്‍ നിന്ന് ധീരനായ ഒരു സാമൂഹ്യ ജീവി കൂടി ആകുന്നത്.

ഏറ്റവും ഒടുവില്‍ കേരളത്തിലെ സദാചാര പോലീസുകാരെ ഒന്നടങ്കം വിമര്‍ശിച്ചുകൊണ്ടാണ് ലാല്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയർത്തുന്നുണ്ട്. ഇതിന് മുമ്പ് ലാല്‍ സ്വന്തം ബ്ലോഗില്‍ എഴുതിയ അഭിപ്രായങ്ങളില്‍ പലതും ഇങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്ന് തന്നെ പോരുന്നു.

തന്റെ വലിയൊരു വിഭാഗം ആരാധകര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികളേയോ മതവിഭാഗങ്ങളേയോ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ലാല്‍ ഒരു അയവും വരുത്താറില്ല. അതുകൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ ധീരനാകുന്നത്....

ചുംബനസമരം

ചുംബനസമരം

കേരളത്തിലെ മത-സാമുദായിക സംഘടനകള്‍ ഒന്നടങ്കം എതിര്‍ത്ത് രംഗത്ത് വന്നതായിരുന്നു സദാചാര പോലീസിങ്ങിനെതിരെയുള്ള ചുംബന സമരം. എന്നാല്‍ സദാചാര പോലീസുകാരെ അടച്ചാക്ഷേപിച്ചുകൊണ്ടാണ് ലാല്‍ ഒടുവില്‍ ബ്ലോഗില്‍ എഴുതിയത്.

രാഷ്ട്രീയം

രാഷ്ട്രീയം

മോഹന്‍ലാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളേയും പ്രതിനിധീകരിക്കുന്നില്ല. എങ്കിലും അദ്ദേഹത്തെ പലപ്പോഴും പലരും അവരുടെ ചേരിയില്‍ കൊണ്ടുപോയി കെട്ടിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം തട്ടിത്തെറിപ്പിച്ചാണ് മോഹന്‍ലാലിന്റെ അഭിപ്രായ പ്രകടനങ്ങള്‍.

പിണറായി വിജയന്‍

പിണറായി വിജയന്‍

മോഹന്‍ലാല്‍ പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ ഇവിടെ വലിയ കോളിളക്കമായിരുന്നു. കുട്ടികള്‍ പിണറായി വിജയനെ കണ്ട് പഠിക്കണം എന്നായിരുന്നു ലാലിന്റെ പോസ്റ്റ്. സാധാരണ ഗതിയില്‍ ഒരു സിനിമ താരം നടത്താന്‍ സാധ്യതയില്ലാത്ത ഒരു അഭിപ്രായ പ്രകടനം ആയിരുന്നു ഇത്.

അമൃതാനന്ദമയി

അമൃതാനന്ദമയി

മാതാ അമൃതാനന്ദമയിക്കും മഠത്തിനും എതിരെ ആരോപണങ്ങള്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് 'അമ്മ' യെ പ്രകീര്‍ത്തിച്ച് ലാലിന്റെ ബ്ലോഗ് വരുന്നത്. അത്രയേറെ എതിര്‍പ്പുകള്‍ വന്നിട്ടും ലാല്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ച് തന്നെ നിന്നു.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ പ്രക്ഷോഭങ്ങളുടെ നിരയൊരുക്കിയപ്പോള്‍ അതിനെക്കുറിച്ചും മോഹന്‍ലാല്‍ ബ്ലോഗെഴുതി. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴുവന്‍ അപ്പോള്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നു.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യാപകദിന പ്രസംഗത്തെ പ്രകീര്‍ത്തിച്ചും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ എഴുതി. അപ്പോള്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടായിരുന്നു ഇവിടെ ചര്‍ച്ചയായത്. പിണറായി വിജയനെ പ്രശംസിച്ച മോഹന്‍ലാല്‍ തന്നെയാണ് മോദിയേയും പ്രശംസിച്ചത്.

ലൈംഗികത

ലൈംഗികത

പലരും മടിക്കുന്നതാണ് ലൈംഗികതയെ കുറിച്ച് പറയാന്‍. എന്നാല്‍ ലൈംഗികതയെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ എന്തെന്ന് വ്യക്തമാക്കാന്‍ മോഹന്‍ലാല്‍ ഒരിക്കലും മടികാണിച്ചിട്ടില്ല.

അക്രമ രാഷ്ട്രീയം

അക്രമ രാഷ്ട്രീയം

കേരളത്തില്‍ അക്രമ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളും തുടര്‍ക്കഥയായപ്പോള്‍ അതിനെതിരേയും ലാല്‍ പ്രതികരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+