കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലേട്ടന് ഇത്തവണയും 'പത്മഭൂഷണ്' വിധിയില്ല...?

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിന്റെ അനുഗ്രഹീത നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ട് പേര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും ഇനി കിട്ടാനുള്ള പത്ഭൂഷണ്‍ പുരസ്‌കാരമാണ്.

മോഹന്‍ലാല്‍ ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ പട്ടികയില്‍ മോഹന്‍ലാലിന്റെ പേരില്ലെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

13 പേരെയാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂക്കയ്ക്ക് പത്മ പുരസ്‌കാരം

മമ്മൂക്കയ്ക്ക് പത്മ പുരസ്‌കാരം

മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് 1998 ല്‍ ആണ് പത്മശ്രീ പുരസ്‌കാരം ലഭിയ്ക്കുന്നത്. പിന്നീട് പതാമ പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.

ലാലേട്ടനും പത്മ പുരസ്‌കാരം

ലാലേട്ടനും പത്മ പുരസ്‌കാരം

മോഹന്‍ ലാലിന് പത്മ പുരസ്‌കാരം ആദ്യമായി ലഭിയ്ക്കുന്നത് 2001 ല്‍ ആണ്. മമ്മൂട്ടിയ്ക്ക് പത്മശ്രീ ലഭിച്ച് മൂന്ന് വര്‍ഷമായപ്പോള്‍

പത്മഭൂഷണ്‍

പത്മഭൂഷണ്‍

മോഹന്‍ ലാലിന് പത്മഭൂഷണ്‍ ലഭിയ്ക്കാനിടയുണ്ടെന്ന വാര്‍ത്ത പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. പക്ഷേ ഇതുവരെ നടന്നില്ലെന്ന് മാത്രം.

അന്തിമ പട്ടികയില്‍

അന്തിമ പട്ടികയില്‍

ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അന്തിമ പട്ടികയില്‍ മോഹന്‍ലാല്‍ ഉണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം മോഹന്‍ലാലിനെ ഒഴിവാക്കിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

 എത്ര പേരുണ്ട്

എത്ര പേരുണ്ട്

ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ പട്ടികയില്‍ 13 പേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.

സിനിമയില്‍ നിന്ന്

സിനിമയില്‍ നിന്ന്

സിനിമ മേഖലയില്‍ നിന്ന് ആകെ ഒരാള്‍ മാത്രമാണ് ഇത്തവണ ശുപാര്‍ശ പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളത്. അത് സംവിധായകനും ഗാന രചയിതാവും എല്ലാം ആയ ശ്രീകുമാരന്‍ തമ്പിയാണ്.

രാഷ്ട്രീയം കളിച്ചോ

രാഷ്ട്രീയം കളിച്ചോ

എന്തുകൊണ്ട് മോഹന്‍ലാലിനെ ഒഴിവാക്കി എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട്. മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് കാരണം എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.

കേന്ദ്രത്തിനോട്

കേന്ദ്രത്തിനോട്

കേന്ദ്ര സര്‍ക്കാരിനോടോ ബിജെപിയോടോ നേരിട്ട് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള ആളല്ല മോഹന്‍ലാല്‍. എന്നാല്‍ മാതാ അമൃതാനന്ദമയിയുമായി അടുത്ത ബന്ധമാണ് ഉള്ളത്.

English summary
Mohanlal is not in state government's Padma Award list- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X