കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ വേറെ ലെവലാണ്, മമ്മൂട്ടിക്കും മേല്‍; നേരത്തെ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് ദേവന്‍

Google Oneindia Malayalam News

കൊച്ചി: സിനിമാ ജീവിതത്തില്‍ നിന്നും താല്‍ക്കാലികമായൊരു ഇടവേള സ്വീകരിച്ച് കേരള രാഷ്ട്രീയത്തില്‍ വീണ്ടുമൊരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് നടന്‍ ദേവന്‍. തന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി 'നവകേരള പീപ്പിള്‍സ് പാര്‍ട്ടി'യുടെ ഔദ്യോഗിക പതാക അടുത്തിടെ പുറത്തിറക്കിയ ദേവന്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ ജീര്‍ണ്ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം. ഇതിനിടെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളും വിവാദമായിരുന്നു.

Recommended Video

cmsvideo
മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ
ഒരാൾ മമ്മൂട്ടി

ഒരാൾ മമ്മൂട്ടി

ലോകത്തിലെ പത്ത് മികച്ച നടന്മാരെ തിരഞ്ഞെടുത്താൽ അതിൽ ഒരാൾ മമ്മൂട്ടിയാണെന്ന അഭിപ്രായക്കാരനാണ് താനെന്നായിരുന്നു ഒടു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞത്. എന്നാൽ മോഹൻലാൽ ആ ലിസ്‌റ്റിൽ വരില്ല. മമ്മൂട്ടിയുടെ ലെവലിൽ മോഹൻലാലുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നുമായിരുന്നു വിവാദമായ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞത്.

മോഹൻലാലും

മോഹൻലാലും

മമ്മൂട്ടിയാണോ മോഹൻലാൽ ആണോ നല്ല നടനെന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്‌ടമാണ്. താന്‍ മികച്ച രീതിയില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ മമ്മൂട്ടിയും മോഹൻലാലും ടെൻഷൻ ആകാറുണ്ട്. ഇക്കാര്യം മമ്മൂട്ടിയോട് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ എതിർക്കുന്ന ഒരു വില്ലൻ അപ്പുറത്ത് വന്നാൽ ഫാൻസിന് അത് ഇഷ്‌ടപ്പെടില്ല എന്ന തെറ്റിദ്ധാരണയാണ് സൂപ്പർ സ്‌റ്റാറുകൾക്കെന്നും ദേവന്‍ പറഞ്ഞു.

ദേവന്‍ പറയുന്നത്

ദേവന്‍ പറയുന്നത്

തനിക്ക് മമ്മൂട്ടിയേക്കാള്‍ വലിയ താരമാകാനുള്ള കഴിവുണ്ടായിരുന്നെന്നും ദേവന്‍ പറഞ്ഞു. താന്‍ രക്ഷപ്പെടാതെ പോയതിന് പിന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ്. പലപ്പോഴും കഴിവുള്ള നടന്മാര്‍ ടൈപ്കാസ്റ്റില്‍ പെട്ടു പോവുന്നതിന് കാരണം ഈ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ കാരണമാണ്. മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയ്‌ക്കൊപ്പമോ അഭിനയിക്കുന്ന നടന്മാര്‍ അവരെക്കാള്‍ നന്നായി അഭിനയിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഇരുവരുടെയും നേരിട്ടുള്ള ഇടപെടലുള്ളതായി ഞാന്‍ പറയുന്നില്ല.

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി

പക്ഷെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി സംവിധായകരും നിര്‍മ്മാതാക്കളും കളിക്കുകയാണ്. ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് പലപ്പോഴും ഇരുവരുടേയും സിനിമകള്‍ സംവിധാനം ചെയ്യുന്നത്. ആരാധകരെ മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. ദേവനെ പോലൊരു നടനോട് ഇങ്ങനെ ചെയ്യാമോ എന്നൊരാള്‍ മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചപ്പോള്‍, 'ഇത് പ്രൊഫഷണലല്ലേടോ' എന്നായിരുന്നു മമ്മൂട്ടി മറുപടി നല്‍കിയതെന്നും ദേവന്‍ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

അവസരം ലഭിച്ചിരുന്നില്ല

അവസരം ലഭിച്ചിരുന്നില്ല

ഇക്കാര്യം മമ്മൂട്ടിയോട് തന്നെ നേരിട്ട് ചോദിച്ചിരുന്നു. അപ്പോള്‍ അപ്പോള്‍ വളരെ ഡിപ്ലോമാറ്റിക്കായ ഉത്തരമാണ് അദ്ദേഹം നല്‍കിയത്. ചിലര്‍ക്ക് വേണ്ടി അങ്ങനെ ആയിപ്പോവുന്നതാണെന്നാണ് പറഞ്ഞത്. മോഹന്‍ലാലിനോട് ഇക്കാര്യം ചോദിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. മോഹന്‍ലാലും മമ്മൂട്ടിയും താന്‍ ബഹുമാനിയ്ക്കുന്ന രണ്ട് നടന്മാരാണെന്നും ദേവന്‍ പറഞ്ഞിരുന്നു.

വാക്കുകള്‍

വാക്കുകള്‍


അതേസമയം, മോഹന്‍ലാലിനേയും മമ്മൂട്ടിയേയും താരതമ്യം ചെയ്ത് താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കുന്നത്. ലോകസിനിമയില്‍ ഞന്‍ കാണുന്നതില്‍ വെച്ച് ഏറ്റവും മഹാന്‍മാരായ നടന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയെന്നും ദേവന്‍ കൗമുദി ഇന്‍റര്‍വ്യൂവിലും അവര്‍ത്തിക്കുന്നു.

താരതമ്യം ചെയ്യാന്‍

താരതമ്യം ചെയ്യാന്‍

ലോക സിനിമയിലെ ഏറ്റവും മികച്ച 10 നടന്‍മാരെ എടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടിയാണെന്ന് പറഞ്ഞു. അപ്പോള്‍ മോഹന്‍ലാലോ എന്നായി ചോദ്യകര്‍ത്താവ്. മോഹന്‍ലാലിന്‍റെ ലെവല് വേറെയാണ്. അവര്‍ അവിടെ നിര്‍ത്തുകയാണ് ഉണ്ടായത്. ഞാന്‍ പറഞ്ഞത് മറ്റൊരു കാര്യമാണ്. രജനീകാന്തിനെ നമുക്ക് മറ്റൊരു താരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല

മുകളിലാണ് മോഹന്‍ലാല്‍

മുകളിലാണ് മോഹന്‍ലാല്‍

രാജമൗലി എന്ന സംവിധായകനും അങ്ങനെയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ താരതമ്യങ്ങള്‍ക്ക് അപ്പുറത്താണ്. അദ്ദേഹത്തിന്‍റെ ഭാവ ചലനങ്ങളും ഫ്ലെക്സിബിലിറ്റിയും ഏത് കഥാപാത്രത്തേയും സംയോജിപ്പിച്ച് കൊണ്ടു പോവുന്നു. എന്നാല്‍ അത് പറയാന്‍ സമ്മതിച്ചില്ല. മോഹന്‍ലാല്‍ അതുല്യനായ നടനാണ്. ലോകസിനിമയിലെ 10 മികച്ച നടന്‍മാരേക്കാള്‍ മുകളിലാണ് മോഹന്‍ലാല്‍. വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Mohanlal is on a different level than Mammootty; says devan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X