Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ നായർ ലോബിയിൽ നിന്ന് മാറി കൊച്ചിയിൽ പോയതാണോ പ്രശ്നം?; ശാന്തിവിള ദിനേശിന്റെ മറുപടി

സിനിമ താരങ്ങൾക്കെതിരെ കടുത്ത വിമർശനമായിരുന്നു അടുത്തിടെ നിർമ്മാതാവ് സുരേഷ് കുമാർ ഉയർത്തിയത്. നായകൻമാരുടെ 'റൈറ്റ്സ് കൊള്ള' നിർമ്മാതാക്കളെ പാപ്പരാക്കുന്നുവെന്നതടക്കമുള്ള വിമർശനങ്ങളാണ് സുരേഷ് കുമാർ ഉയർത്തിയത്. വിഷയത്തിൽ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിമർശനത്തിൽ സുരേഷ് കുമാറിനോട് പൂർണമായും യോജിക്കുന്നുവെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'ചെറുപ്രായത്തിൽ നല്ല ബിസിനസ് ഒക്കെ നടത്തി മുന്നേറാൻ കഴിയുന്ന ഒരു ജീവിത പശ്ചാത്തലം ഉണ്ടായിരുന്ന ആളാണ് സുരേഷ് കുമാർ. അദ്ദേഹമാണ് മോഹൻലാലിനേയും മമ്മൂക്കയേയുമൊക്കെ മദ്രാസിലെത്തിച്ച് സിനിമ തുടങ്ങിയവരാണ്. പിന്നീട് ഇവരെ തിരുവനന്തപുരം ബെൽട്ട്, നായർ ലോബി എന്നൊക്കെ പറയുമായിരുന്നു. ഇപ്പോഴത്തെ സിനിമ പ്രശ്നത്തെ കുറിച്ച് സംസാരിച്ചപ്പോൾ മോഹൻലാൽ നായർ ലോബിയിൽ നിന്ന് മാറി കൊച്ചിയിൽ പോയതാണോ പ്രശ്നം എന്നൊരാൾ ചോദിച്ചു. അപ്പോഴാണ് അങ്ങനെയൊരു കാര്യം മനസിൽ വന്നത് തന്നെ.

santhivila2-

ആന്റണി പെരുമ്പാവൂരിന്റെ മക്കളുടെ രക്ഷകർത്താവ് മോഹൻലാൽ ആണോ? ക്രിസ്ത്യൻ സമുദായത്തിൽ അങ്ങനെയൊരു സമ്പ്രദായം ഉണ്ടല്ലോ, മോഹൻലാലിനെ മാമോദിസ മുക്കിയോ എന്നൊന്നും അറിയില്ല. എന്തായാലും നായർ ബെൽറ്റിൽ നിന്നും മോഹൻലാൽ വഴുതി മാറിയത് കൊണ്ടാണ് ഇപ്പോൾ സുരേഷ് കുമാർ വിമർശിക്കുന്നതെന്നൊക്കെയാണ് വിമർശനം. യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത ആരോപണങ്ങളാണ് ഇതൊക്കെ.

ചില യാഥാർത്ഥ്യങ്ങൾ പറയുന്നതിൽ വിഷമം ഉണ്ട്. ബറോസ് കാണാൻ പോയപ്പോൾ ഞാൻ ഉറങ്ങിപ്പോയി. ഭാര്യയാണ് വിളിച്ചുണർത്തിയത്. രവി പിള്ളയുടെ പണമാണ് ബറോസ്. അറബിക്കടലിമന്റെ സിംഹം എന്നൊക്കെ പറഞ്ഞൊരു പടം വന്നില്ലേ, ഇങ്ങനെ പല കോടികളും അവർ കളയുന്നുണ്ട്. ഇനി എമ്പുരാൻ എന്നൊരു പടം വരാൻ ഉണ്ട്, ആ വാക്കൊക്കെ പൃഥ്വിരാജ് കണ്ടുപിടിച്ചതാണ്, ലോകത്തിന്റെ പല ഭാഗത്ത് പോയാണ് ഷൂട്ടൊക്കെ ചെയ്തത്. ആന്‌റണി മുടക്കുന്ന കോടികളൊക്കെ കണ്ടവന്റെ പൈസയാണ് ആന്റണിയുടേതൊന്നുമല്ല, എപ്പോഴും കോ പ്രൊഡ്യൂസർമാരെ വെച്ച് ഞാൻ ആണ് പ്രൊഡ്യൂസർ എന്ന മട്ടിൽ ഞെളിഞ്ഞ് നിൽക്കും.

കൊള്ളയടിക്കുന്നവരെ സിനിമയിൽ നിന്നും മാറ്റി നിർത്തണം. മമ്മൂട്ടി പ്രൊഡ്യൂസ് ചെയ്യുന്നുണ്ടെങ്കിൽ എല്ലാ പടവും മമ്മൂട്ടി പ്രൊഡ്യൂസ് ചെയ്യട്ടെ. ചെറിയ ബജറ്റിൽ എടുത്ത് വലിയ ലാഭം കിട്ടുന്ന പടങ്ങൾ മാത്രമേ മമ്മൂട്ടി ചെയ്യുകയുള്ളൂ. നല്ല കച്ചവടക്കാരനാണ് മമ്മൂട്ടി, അയാൾക്കൊരു സിനിമ വിറ്റെടുക്കാൻ നന്നായി അറിയാം.പൊളിഞ്ഞാലും അതുകൊണ്ട് ലാഭമാണ്. നടൻമാർ പ്രൊഡ്യൂസർമാർ ആകേണ്ടെന്ന് പറയാനുള്ള അവകാശം സുരേഷ് കുമാറിനില്ല. അത് കുറച്ച് കടന്ന കൈയ്യായി പോയി.

ഞാൻ അഭിനയിക്കുന്ന എല്ലാ പടവും ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്ന് നസീർ സാർ പറഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം ആയിരുന്നേനെ ഏറ്റവും വലിയ കോടീശ്വരൻ. യൂസഫലി സാറിന്റെ ഭാര്യയെക്കാളും കാശുകാരനായേനെ. നസീർ സാർ ആകാൻ ഇവിടെ ഇപ്പോൾ ആർക്കും കഴിയില്ല.

ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കണ്ടാൽ എംടി വാസുദേവൻ നായരാണ് അദ്ദേഹം എന്ന് തോന്നിപ്പോകും. അതെഴുതിക്കൊടുത്തത് ആരാണെന്നൊക്കെ എനിക്ക് അറിയാം. ഭാനുപ്രസാദ് എന്ന് പറയുന്നൊരാളാുണ്ട്. മോഹൻലാലിന്റെ പുറകെ നടന്ന് അദ്ദേഹത്തിന്റെ പുസ്തകം എഴുതുക, അഭിമുഖമെടുക്കുക ഇങ്ങനെയൊക്കെ ചെയ്യുന്ന ആളാണ്, അയാളാണ്. സുരേഷ് കുമാറിനെതിരെ ആന്റണി പോസ്റ്റിടുന്നതിന് മുൻപ് മോഹൻലാൽ അത് വായിച്ച് നോക്കുകയായിരുന്നു വേണ്ടത്, എന്നാൽ ലാൽ അതിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്', ശാന്തിവിള ദിനേശ് വിമർശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+