ബ്ലോഗ് ഹാക്ക് ചെയ്ത സംഭവത്തില്‍ മോഹന്‍ലാല്‍ പരാതി നല്‍കി
തിരുവനന്തപുരം: ബ്ലോഗ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നടന്‍ മോഹന്‍ലാല്‍ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. ഇ-മെയിലിലൂടെയാണ് പരാതി നല്‍കിയത്.
സൈബര്‍ സെല്ലനിനും മോഹന്‍ലാല്‍ പരാതി നല്‍കി. പരാതിയിന്മേല്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി സൈബര്‍ സെല്‍ എസ്പിയെ ചുമതലപ്പെടുത്തി. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ബ്ലോഗ് ഹാക്ക് ചെയ്തു
ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്റെ ദി കംപ്ലീറ്റ് ആക്ടര്‍ എന്ന പേരിലുള്ള ബ്ലോഗ് ഹാക്ക് ചെയ്തത്.

സൈബര്‍ വാരിയേഴ്‌സ്
സൈബര്‍ വാരിയേഴ്‌സ് എ്ന്ന പേരിലുള്ള ഹാക്കര്‍മാരാണ് ബ്ലോഗ് ഹാക്ക് ചെയ്തത്.

പാകിസ്താന്‍
പാകിസ്താനാണ് ബ്ലോഗ് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് നിഗമനം

കശ്മീര്‍ മോചനം
ഹാക്ക് ചെയ്ത ശേഷം കശ്മീരിനെ മോചിപ്പിയ്ക്കൂ എന്ന മുദ്രാവാക്യവും പാകിസ്താന്റെ പതാകയും പോസ്റ്റ് ചെയ്തിരുന്നു

പരാതി
സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഡിജിപിയ്ക്ക് പരാതി നല്‍കി.












Click it and Unblock the Notifications