മോഹന്‍ലാല്‍ അമൃത ടിവി ചെയര്‍മാനാകുന്നു?
തിരുവനന്തപുരം: അമൃത ടിവിയുടെ ചെയര്‍മാനായി നടന്‍ മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. നവംബര്‍ ഒന്നിന് നടക്കുന്ന ചാനലിന്റെ റീ ലോഞ്ചിംഗ് ചടങ്ങിലാകും മോഹന്‍ലാല്‍ ചാനലിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുകയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല,
വാര്‍ത്താ ബുള്ളറ്റിനുകള്‍ ഒഴിവാക്കി വിനോദ ചാനലാക്കി അമൃതയെ മാറ്റാനുള്‌ല ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചെയര്‍മാനാകണമെന്ന ആവശ്യം മഠം മുന്നോട്ട് വച്ചപ്പോള്‍ മോഹന്‍ലാല്‍ അത് അംഗീകരിച്ചതായാണ് സ്ഥീരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍

പ്രചാരണം മാത്രമോ
മോഹന്‍ലാല്‍ അമൃത ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തുന്നുവെന്ന ഏറെ നാളായി വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

നവംബറില്‍
കേരളപ്പിറവി ദിനത്തിലാണ് ചീനലിന്റെ റീലോഞ്ചിംഗ്. അന്ന് മോഹന്‍ലാല്‍ ചെയര്‍മാനായി ചുമതലയേല്‍ക്കുമേ്രത

മഠം നിര്‍ബന്ധിച്ചു
അമൃതാനന്ദമയിയുമായി ഏറെയടുപ്പം മോഹന്‍ലാലിനുണ്ടെന്നത് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചാനലിന്റെ തലപ്പത്തേയ്ക്ക് ലാല്‍ വരണമെന്ന് പലതവണ മഠം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അന്ന് തയ്യാറായിരുന്നില്ലത്രേ. അടുത്തിടെ വള്ളിക്കാവിലെ മഠത്തില്‍ ചര്‍ച്ച നടന്നെന്നും മോഹന്‍ലാല്‍ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കാമെന്ന് സമ്മതിച്ചുവെന്നുമാണ് പുതിയ പ്രചാരണം

ഇടനിലക്കാരന്‍രെ വേഷം
നിലവില്‍ ചാനല്‍ തലവന്‍ സിഇഒ ആണ്. ഇ്‌ദ്ദേഹത്തിന് മുകളില്‍ അധികാരമുള്ളത് മഠത്തിന് മാത്രമാണ് എന്നാല്‍ മോഹന്‍ലാല്‍ ചുമതലയേറ്റാല്‍ മഠത്തിനും ചാനലിനും ഇടയിലുള്ള അന്തിമ വാക്കായി അദ്ദേഹം മാറും

വ്യക്തിപരമായ അടുപ്പം
അമൃതാനന്ദമയി മഠവുമായുള്ള വ്യക്തിപരമായ അടുപ്പമാണേ്രത മോഹന്‍ലാലിനെ ചെര്‍മാന്‍ സ്ഥാനമേറ്റെടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications