സെലിബ്രിറ്റി ക്രിക്കറ്റില്‍ നിന്ന് മോഹന്‍ലാല്‍ ഒഴിയുന്നോ...
കൊച്ചി: താരക്രിക്കറ്റിലെ മലയാളി സാന്നിധ്യമായ കേരള സ്ട്രൈക്കേഴ്സില് നിന്ന് മോഹന്‍ലാല്‍ ഒഴിയുന്നതായി വാര്‍ത്ത. എന്നാല്‍ താരം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
താരദമ്പതിമാരായ പ്രിയദര്‍ശനും ലിസിയും വിവാഹമോചനം തേടുന്നതുമായി ബന്ധപ്പെട്ടാണ് ലാലിന്റെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശന്റെ അടുത്ത സുഹൃത്താണ് ലാല്‍.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ടാണ് പ്രിയദര്‍ശനും ലിസിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ വര്‍ഷവും താരദമ്പതിമാര്‍ പിരിയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു മോഹന്‍ലാല്‍ അടക്കമുളളവര്‍ ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചതെന്നാണ് പറയപ്പെടുന്നത്.
കേരള സ്ട്രൈക്കേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ക്യാപ്റ്റനും ആണ് മോഹന്‍ലാല്‍. താരക്രിക്കറ്റിന് ജനപിന്തുണ ലഭിക്കാനുള്ള കാരണവും ലാലിന്റെ സാന്നിധ്യമായിരുന്നു.
വിവാഹമോചന കരാറില്‍ കേരള സ്ട്രൈക്കേഴ്സിനെ തനിക്ക് വേണം എന്ന് ലിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അല്ലാത്ത പക്ഷം നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ താര ക്രിക്കറ്റ് വിട്ടുകൊടുക്കാതെ നഷ്ടപരിഹാരം നല്കി പ്രശ്നം പരിഹാരിക്കാനാണ് പ്രിയദര്ശന് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ വാക്കുകള്‍ ചെവിക്കൊള്ളാതെ ലിസിയും പ്രിയദര്‍ശനും പിരിഞ്ഞതാണ് ലാലിനെ വേദനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ താന്‍ സ്ട്രൈക്കേഴ്സിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാല്‍ സൂചിപ്പിച്ചിട്ടുണ്ടത്രെ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications