മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി
ചങ്ങനാശ്ശേരി: ചലച്ചിത്രതാരം മോഹന്‍ലാല്‍ എന്‍ എസ് എസ് ആസ്ഥാനനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. തന്റെ സൗഹൃദം തീര്‍ത്തും സൗഹൃദപരമാണെന്നാണ് ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാവിലെ 10.30ഓടെയാണ് മോഹന്‍ലാല്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തിയത്. സുകുമാരന്‍ നായര്‍ ലാലിനെ പൊന്നാടയണിഞ്ഞ് സ്വീകരിച്ചു. ചലച്ചിത്രതാരങ്ങളായ ശ്രീകുമാറും കൃഷ്ണപ്രസാദും മോഹന്‍ലാലിനൊപ്പം എന്‍ എസ് എസ് ആസ്ഥാനത്തെത്തിയിരുന്നു.

തങ്ങളുടെ കൂട്ടിക്കാഴ്ചയില്‍ രാഷ്ട്രീയ പരമായ ഒന്നും തന്നെയില്ലെന്നും തികച്ചും സൗഹൃദപരമാണെന്നും ലാല്‍ പ്രതകരിച്ചു. കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വേണ്ടിയാണോ ഈ കൂടിക്കാഴ്ചയെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ലാല്‍.
മോഹന്‍ലാല്‍ തന്നെ വന്ന് കണ്ടതില്‍ രാഷ്ട്രീയോദ്ദേശ്യങ്ങള്‍ ഒന്നുമില്ലെന്ന് സുകുമാരന്‍ നായരും പ്രതികരിച്ചു. ഈ കൂടിക്കഴ്ച തീര്‍ത്തും സൗഹൃദപരമാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
ഏറെ നാളത്തെ ആഗ്രഹമായിരുന്നു മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുക എന്നത്. മന്നം ജയന്തിക്ക് പെരുന്നയിലെത്തണമെന്ന് കരുതയെങ്കിലും നടന്നില്ല. ഇപ്പോള്‍ അതിന് സാധിച്ചതില്‍ സന്തോഷമുണ്ട്. മോഹന്‍ലാല്‍ പറഞ്ഞു.












Click it and Unblock the Notifications