കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടിയന്‍ കണ്ട് ഓടിയോ; വീണുകിടക്കുന്ന ഒടിയനെ ഒടിച്ചു മടക്കി ട്രോളന്‍മാര്‍, ബിജെപിക്ക് ആദ്യമായി നന്ദി

Google Oneindia Malayalam News

സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനേയും മറികടന്ന മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ ഇന്ന് റിലീസ് ചെയ്തു. നാളുകളായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രത്തിനായി വന്‍വരവേല്‍പ്പായിരുന്നു ആരാധകര്‍ ഒരുക്കിയിരുന്നത്. ഹര്‍ത്താല്‍ വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കില്‍ മുന്‍ നിശ്ചയപ്രകാരം ചിത്രം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെ ഇന്നലെ അര്‍ധരാത്രിമുതല്‍ തന്നെ ആരാധകര്‍ തിയേറ്ററുകള്‍ക്ക് മുന്നിലേക് ഒഴുകിയെത്തി.

ഭൂരിപക്ഷം തിയേറ്ററുകളില്‍ പുലര്‍ച്ചയോടെ തന്നെ ഫാന്‍സ് ഷോകള്‍ നടന്നു. ഏറെ നാളത്തെ കത്തിരിപ്പിന് ശേഷമെത്തിയ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രം കണ്ടിറങ്ങിയവരില്‍ പലരും നേരെ സംവിധായകന്‍ ശ്രീകുമാര്‍ മോനോന്റെ എഫ്ബി പേജില്‍ പോയി പൊങ്കാലയിടുന്നതാണ് പിന്നീട് കണ്ടത്. എന്നിട്ടും അരിശം തീരാത്തവര്‍ ട്രോളുകളിലൂടേയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.. സോഷ്യല്‍ മീഡിയയില്‍ നിറയുന്നു ഏതാനും ഒടിയന്‍ ട്രോളുകള്‍ ഇങ്ങനെ..

നശിച്ചു പോട്ടെ

നശിച്ചു പോട്ടെ

ഒടിയന് ശേഷം മോഹന്‍ലാലിനെ തന്നെ നായകനാക്കി 1000 രൂപ മുതല്‍ മുടക്കില്‍ രണ്ടാമൂഴം എന്ന ചിത്രം സംവിധാനം ചെയ്യാനിരിക്കുന്ന ശ്രീകുമാര്‍ മേനോന് കിട്ടിയ വിളിപ്പേരായിരുന്നു കേരള രാജമൗലി എന്നത്..

രാജമൗലിയെ...

രാജമൗലിയെ...

രാജമൗലിയെ... കേരളത്തിലെ രാജമൗലിയെ.. ശ്രീകുമാര്‍ മേനോന്റെ എഫ്ബി വാളിലെ പോസ്റ്റിന് കീഴെ ഈ പരിഹാസ വിളിയാണ് ഇപ്പോള്‍ നിറയുന്നത്.

ഓവര്‍ ഹൈപ്പ്

ഓവര്‍ ഹൈപ്പ്

ചിത്രത്തെക്കുറിച്ച് ഇത്രക്ക് പ്രതീക്ഷകള്‍ നല്‍കിയത് ശ്രീകുമാര്‍ മേനോന്റെ ഓവര്‍ ഹൈപ്പായിരുന്നു.. കഥ പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ ഒടിയനായി മാറി..അങ്ങനെ എന്തോരം തള്ളുകള്‍ കേട്ടു.. അങ്ങേരുടെ മുമ്പില്‍ പോയി തലവെച്ചുകൊടുത്ത മോഹന്‍ലാലിനെ പറഞ്ഞാല്‍ മതി..

നേരേ വിട്ടത്

നേരേ വിട്ടത്

പടം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതായതോടെ മോഹന്‍ലാല്‍ ഫാന്‍സ് നേരേ വിട്ടത് ശ്രീകുമാര്‍ മേനോന്റെ പേജിലാക്കിയിരുന്നു.. പിന്നീട് പലരും അവിടുന്ന് ഇറങ്ങിയിട്ടില്ല.. ഇന്ന് പലരുടേയും പൊറുതി അവിടെയായിരിക്കും.

എന്തൊക്കെ തള്ളായിരുന്നു..

എന്തൊക്കെ തള്ളായിരുന്നു..

എന്തൊക്കെ തള്ളായിരുന്നു.. ഒടിയന്‍ ഓസ്‌കാറിന് വരെ പരിഗണിക്കപ്പെട്ടേക്കും.. രക്ഷയില്ലാതായത് ആന്റണിക്കാണ്.. രാവിലെമുതല്‍ ഓരോരുത്തര്‍ വിളിച്ച് ചോദിക്കുകയാ ഓസ്‌കാറ് കിട്ടിയോ..അഞ്ഞൂറ് കോടി കിട്ടിയോന്ന്..

ജാഗ്രതൈ

ജാഗ്രതൈ

ഒടിയന്റെ സംവിധായകന് കിട്ടിയ പൊങ്കാല കാണുന്ന ലൂസിഫറിന്റെ സംവിധായകന്‍.. പടത്തെകുറിച്ച് ഇപ്പോഴെ ഓവര്‍ ഹൈപ്പ് തുടങ്ങിയതല്ലേ.. ജാഗ്രതൈ..

വാങ്ങിപ്പിച്ചതല്ലേ..

വാങ്ങിപ്പിച്ചതല്ലേ..

രണ്ടമൂഴത്തിന്റെ തിരക്ക എംടി വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങിച്ചത് നന്നായി.. വാങ്ങിയതല്ലല്ലോ.. വാങ്ങിപ്പിച്ചതല്ലേ.. ആര്.. ഏട്ടന്‍ തന്നെ.. പിന്നല്ലാണ്ടാര്

ഇതിലും വലിയ ശിക്ഷ

ഇതിലും വലിയ ശിക്ഷ

ഇതിലും വലിയ ശിക്ഷ വേറെന്ത് കിട്ടാനാണ്.. ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്റര്‍ അടപ്പിക്കാന്‍ എത്തിയ സംഘുപുത്രനെ പിടിച്ചിരുത്തി ഒടിയന്‍ കാണിപ്പിച്ചു..

ലാലേട്ടന്റെ പടം

ലാലേട്ടന്റെ പടം

ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ബിജെപിയാണ്.. കാര്യം നമ്മുടെ പാര്‍ട്ടിയാണ് എന്നുള്ളതൊക്കെ ശരി.. പക്ഷെ ലാലേട്ടന്റെ പടം ഫസ്റ്റ് ഷോ കാണാതിരിക്കുന്നത് എങ്ങനെ..

പക്ഷെ സംവിധാനം

പക്ഷെ സംവിധാനം

എംടി യുടെ തിരക്കഥയില് മോഹന്‍ലാല്‍ നായകനായി രണ്ടാമൂഴം പുറത്തിറങ്ങുന്നതില്‍ ഞങ്ങള്‍ക്ക് വിരോധം ഒന്നുമില്ല.. പക്ഷെ സംവിധാനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം..

ഇജ്ജാതി തള്ള്

ഇജ്ജാതി തള്ള്

ശ്രീകുമാര്‍ മോനോന്റെ തള്ളിന് ഈ പൊങ്കാലയൊന്നും പോരെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.. ഇജ്ജാതി തള്ള് തള്ളിയില്ലായിരുന്നെങ്കില്‍ പടം ഒരു പക്ഷെ രക്ഷപ്പെട്ടു പോയേനെ

പൊങ്കാല

പൊങ്കാല

പടം കണ്ടിറങ്ങി ശ്രീകുമാര്‍ മേനോന്റെ പേജിലേക്ക് പൊങ്കാല ഇടാനായി ഓടുന്ന ഏട്ടന്‍ ഫാന്‍സ്

മോശം റിവ്യൂ വരാന്‍ കാരണം

മോശം റിവ്യൂ വരാന്‍ കാരണം

ഒടിയന്‍ സിനിമക്ക് മോശം റിവ്യൂ വരാന്‍ കാരണം.. സംവിധായകന്റെ തള്ളി.. സംവിധായകന്റെ തള്ള്.. സംവിധായകന്റെ തള്ള്..

ഇന്നലെ രാത്രി വരെ

ഇന്നലെ രാത്രി വരെ

ഇന്നലെ രാത്രി വരെ എന്തൊക്കെ ബഹളമായിരുന്നു.. പാലഭിഷേകം,, നൂറടി കട്ടൗണ്ട്.. രണ്ടരമണിക്കൂര്‍ കൊണ്ട് എല്ലാം പൊളിഞ്ഞില്ലേ..

രക്ഷകരായ ബിജെപി

രക്ഷകരായ ബിജെപി

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഒരു വിഭാഗം ജനങ്ങളെയെങ്കിലും ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബിജെപി.. ചെറിയൊരു ഇഷ്ടമൊക്കെ തോന്നണുണ്ട്.. പിള്ളച്ചേട്ടാ..

പവനായി ശവമായി

പവനായി ശവമായി

എന്തൊക്കെ ബഹളമായിരുന്നു... റിലീസിന് മുന്നേ 100 കോടി കളക്ഷന്‍.. ഒസ്‌കാര്‍, ദേശീയ പുരസ്‌കാരം.. എല്ലാം പവനായി ശവമായി..

രണ്ടാമതൊരു ഊഴം ഉണ്ടാവില്ല

രണ്ടാമതൊരു ഊഴം ഉണ്ടാവില്ല

ശ്രീകുമാര്‍ മേനോനെ തപ്പിയിറങ്ങിയ ഏട്ടന്‍ ഫാന്‍സ്.. കയ്യില്‍ കിട്ടിയാല്‍ രണ്ടാമതൊരു ഊഴം ഉണ്ടാവില്ല മേനോനെ..

നീയാണ് മൂപ്പന്‍

നീയാണ് മൂപ്പന്‍

മേനോനെ ഇന്ന് മുതല്‍ ഞാനല്ല മൂപ്പന്‍.. നീയാണ് മൂപ്പന്‍.. തള്ളുകളുടെ മലമൂപ്പന്‍.. എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു മോനോനെ..

ആ അങ്ങനെ തന്നെ

ആ അങ്ങനെ തന്നെ

പ്രതിഷേധങ്ങള്‍ക്കിടെ കേരളത്തില്‍ ഒടിയന്‍ തരംഗമെന്നും ആരാധകര്‍ ആനന്ദ നൃത്തം ചവിട്ടുന്നെന്നും മനോരമ.. ആ അങ്ങനെ തന്നെയെന്ന് കേരള രാജമൗലി..

100 കോടി ക്ലബില്‍

100 കോടി ക്ലബില്‍

100 കോടി ക്ലബില്‍ കേറാന്‍ ക്യൂനില്‍ക്കുന്ന ശ്രീകുമാര്‍.. തലവഴി നല്ലോണം മുണ്ടിട്ടു മൂടിക്കോ ആരും കാണണ്ട..

തെളിവ്

തെളിവ്

ഒടിയനില്‍ അഭിനയിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ വന്ന് വിളിച്ചപ്പോള്‍ മകന്‍ പ്രണവ് ലാലേട്ടനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതി്‌ന്റെ തെളിവ്.

നന്ദിയുണ്ട് സംഘമിത്രമേ..

നന്ദിയുണ്ട് സംഘമിത്രമേ..

തിയേറ്ററില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് നന്ദിയുണ്ട് സംഘമിത്രമേ..

 തല്ലിയത്

തല്ലിയത്

ഒരു സിനിമാപ്രേമി ഒരു ഡയറക്ടറെ തല്ലിയതായി ഞാന്‍ കാണുന്നില്ല.. ഒരു മോഹന്‍ലാല്‍ ഫാന്‍ മറ്റൊരു മോഹന്‍ലാല്‍ ഫാനിനെ തല്ലിയതായിട്ടേ ഞാന്‍ കാണു.. അതാണ് നല്ലതും..

അതിലെങ്ങാനും തൊട്ടാല്‍

അതിലെങ്ങാനും തൊട്ടാല്‍

ലെ മേനോന്‍.. എംടി സാറെ രണ്ടാമൂഴത്തിന്റെ തിരക്കഥയാ അല്ലിയോ.. അതിങ്ങു തന്നേ... അതിലെങ്ങാനും തൊട്ടാല്‍ നിന്നെ തീര്‍ക്കുമെന്ന് എംടി

പ്രേക്ഷനെ കാണിക്കാതെ

പ്രേക്ഷനെ കാണിക്കാതെ

ഒടിയന്‍ കണ്ടിറങ്ങിയ പ്രേക്ഷനെ കാണിക്കാതെ ശ്രീകുമാര്‍ മേനോനെ രക്ഷപ്പെടുത്തുന്ന ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും.

എല്ലാം ഉള്ളിലൊതുക്കി

എല്ലാം ഉള്ളിലൊതുക്കി

സിനിമ പൊട്ടിയത് സത്യമാണെങ്കിലും പരസ്യമായി അത് അംഗീകരിക്കാന്‍ പറ്റുമോ.. എല്ലാം ഉള്ളിലൊതുക്കി കഴിയുക തന്നെ..

രണ്ടാമത് കണ്ടാലേ ഇഷ്ടപ്പെടു

രണ്ടാമത് കണ്ടാലേ ഇഷ്ടപ്പെടു

ഓ അപ്പോള്‍ ഒടിയന്‍ രണ്ടാമത് കണ്ടാലേ ഇഷ്ടപ്പെടു അല്ലേ..

English summary
mohanlal move odiayn; social media reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X