കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീ വെറും പെണ്ണാണ് ഡയലോഗിന് കയ്യടിച്ച കാലം; മോഹന്‍ലാലിന്‍റെ ആറാട്ടില്‍ സ്ത്രീവിരുദ്ധതയില്ല; ഉദയകൃഷ്ണ

Google Oneindia Malayalam News

മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ 'ആറാട്ട്' എന്ന ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നിറച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് പാലക്കാടും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. കോവിഡ് കാലത്തിന്‍റെ സൃഷ്ടിയാണ് ഈ സിനിമയെന്നാണ് സംവിധായാകന്‍ ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും പറയുന്നത്. മലയാള മനോരമ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മോഹന്‍ലാലിനെ വെച്ച്

മോഹന്‍ലാലിനെ വെച്ച്

മോഹന്‍ലാലിനെ വെച്ച് ആദ്യം ഞങ്ങള്‍ പ്ലാന്‍ ചെയ്തത് മറ്റൊരു സിനിമയായിരുന്നു. നാല്‍പ്പത്തോളം ലൊക്കേഷനുകളില്‍ ചിത്രീകരിക്കണം. കേരളത്തിന് പുറത്തായിരുന്നു ഭൂരിഭാഗവും. കൂടാതെ പല സീനുകളിലും അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കില്ലെന്ന് മനസ്സിലായി. അതുകൊണ്ടാണ് മോഹന്‍ലാലിനെ തന്നെ നായകനാക്കി പുതിയ കഥയിലേക്ക് വന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

മോഹന്‍ലാലുമായി അഞ്ചാമത്തെ പടം

മോഹന്‍ലാലുമായി അഞ്ചാമത്തെ പടം


ഞാനും മോഹന്‍ലാല്‍ സാറും ഒരുമിച്ചുള്ള അഞ്ചാമത്തെ പടമാണ്. ഒരു പക്കാ മാസ് പടമാണ് ആറാട്ട്. കഴിഞ്ഞ സിനിമകളെല്ലാം ജനപ്രിയ ഫോര്‍മാറ്റില്‍ ചെയ്ത സിനിമകള്‍ ആണെങ്കിലും പക്കാ മാസ് എന്ന നിലയിലേക്ക് വന്നിട്ടില്ലെന്നതാണ് എന്‍റെ വിലയിരുത്തല്‍. ഞാന്‍ തന്നെ എനിക്ക് കല്‍പ്പിക്കുന്ന ചില നിരോധനങ്ങളാവാം അതിന് കാരണം. അപ്പോള്‍ ഞാനൊന്ന് അഴിയണം എന്ന് തോന്നി. അങ്ങനെയാണ് ഉദയകൃഷ്ണയോട് തിരക്കഥയെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 നെയ്യാറ്റിന്‍കര ഗോപന്‍

നെയ്യാറ്റിന്‍കര ഗോപന്‍

പുതിയൊരു കഥ ആലോചിക്കാം എന്ന് പറഞ്ഞത് മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം പറയുന്നു. എന്‍റെ മനസ്സിലുണ്ടായിരുന്നു ഒരു കഥയെ കുറിച്ച് ഉണ്ണികൃഷ്ണനോട് പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. അദ്ദേഹം പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നതെന്ന് ഉദയകൃഷ്ണയും പറയുന്നത്.

ആയൂര്‍വേദ ചികിത്സ

ആയൂര്‍വേദ ചികിത്സ

മോഹന്‍ലാല്‍ കൂറ്റനാട്ടുള്ള ഗുരുകൃപയില്‍ ആയൂര്‍വേദ ചികിത്സയിലായിരുന്നു. ഫോണിലൂടെയാണ് അദ്ദേഹത്തോട് ഞാന്‍ കഥ പറയുന്നത്. കഥാപാത്രത്തെ കുറിച്ച് കേട്ടയുടന്‍ ഇനി ഒന്നും ആലോചിക്കേണ്ട ഇങ് പോരെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും കൊവിഡ് ടെസ്റ്റൊക്കെ ചെയ്ത് ഗുരുകൃപയില്‍ പോയി മോഹന്‍ലാലിനോട് കഥപറഞ്ഞു. പിന്നീട്ട് സംഭാഷണങ്ങള്‍ സഹിതം മുഴുവന്‍ എഴുതി പൂര്‍ത്തിയാക്കി ദൃശ്യം 2 ലൊക്കേഷനില്‍ പോയി തിരക്കഥ വായിച്ചു കേള്‍പ്പിച്ചു.

ഇരുപതോളം സംവിധായകരോടൊപ്പം

ഇരുപതോളം സംവിധായകരോടൊപ്പം


ഇരുപതോളം സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. അവരുടെ ഒരോരുത്തരുടേയും ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് കൂടിച്ചേരാന്‍ കഴിയണം എന്നതാണ് പ്രധാനം. എഴുത്തുകാരായ സംവിധായകര്‍ക്ക് വേണ്ടി അധികം എഴുതിയിട്ടില്ല. പ്രിയദര്‍ശന്‍ സാറിന്‍റെ വെട്ടം മാത്രമാണ് അങ്ങനെ എഴുതിയിട്ടുള്ളത്. അത് എഴുതാന്‍ പോകുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ഉദയകൃഷ്ണ പറയുന്നു.

സ്ത്രീപക്ഷ ചര്‍ച്ചകള്‍

സ്ത്രീപക്ഷ ചര്‍ച്ചകള്‍


സിനിമയിലെ സ്ത്രീപക്ഷ ചര്‍ച്ചകള്‍ പോലുള്ള ചിന്തകളും പൊളിച്ചെഴുത്തുകളും നല്ലതാണ്. അതുകൊണ്ട് നമ്മുടെ സൃഷ്ടികള്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നതെന്ന് ബി ഉണ്ണികൃഷ്ണനും പറയുന്നു. ഇത്തരം നീക്കങ്ങള്‍ സമൂഹത്തില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പൊളിറ്റിക്കല്‍ കറക്ടന് എന്നത് മൗലിക വാദമായി മാറരുത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലപ്പോഴെങ്കിലും അങ്ങനെ സംഭവിക്കുന്നു.

ചര്‍ച്ചകളെ നിരാകരിക്കും

ചര്‍ച്ചകളെ നിരാകരിക്കും

എല്ലാ തീവ്രവാദവും ചര്‍ച്ചകളെ നിരാകരിക്കും. സംഭാഷണത്തിലൂടേയും സംഘര്‍ഷത്തിലൂടെയുമാണ് സമൂഹം വളരുന്നത്. 100 ശതമാനം പൊളിറ്റിക്കലി കറക്ട് ആവാന്‍ ആര്‍ക്കും കഴിയില്ല. തെറ്റുകളിലൂടെ മുന്നോട്ട് പോവുന്ന ജീവിയാണ് മനുഷ്യന്‍. അത് നാളെ കറക്ട് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. നീ വെറും പെണ്ണാണ് എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ട ആളാണ് ഞാനെന്ന് ഉദയകൃഷ്ണയും വ്യക്തമാക്കുന്നു.

മുന്നോട്ട് പോവാനാവില്ല

മുന്നോട്ട് പോവാനാവില്ല

എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തത് കൊണ്ട് അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു. അതുപോലെ ജാതിപേര് പറഞ്ഞും തൊഴിലിന്‍റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് മറന്നുകൊണ്ട് എഴുത്തുകാരന് മുന്നോട്ട് പോവാനാവില്ലെന്നും ഉദയകൃഷ്ണ വ്യക്തമാക്കുന്നു.

ആറാട്ട് ഒരു മാസ് മസാല

ആറാട്ട് ഒരു മാസ് മസാല

ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍ അതില്‍ സ്ത്രീ വിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്ന് കാണാവുന്ന എന്‍റര്‍ടെയ്നര്‍ എന്ന് പറയാം. ചിത്രത്തിന്‍റെ റിലീസ് തിയറ്ററില്‍ തന്നെയായിരിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പാലക്കാട്ടെ ഒറ്റ ലൊക്കേഷനില്‍ പൂര്‍ത്തിയാക്കാം എന്നത് മാത്രമാണ് കൊറോണക്കാലത്തെ സൗകര്യമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

English summary
Mohanlal movie aarattu will not have misogyny dialogues; says Screenwriter udayakrishna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X