കന്മദത്തിലെ ഭാനുവിന്റെ മുത്തശ്ശി ഇനിയില്ല; നടി ശാരദാ നായർ അന്തരിച്ചു
കൊച്ചി; കന്മദം സിനിയമിലെ മുത്തശ്ശിയായ അഭിനയിച്ച ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതാനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ.
മോഹൻലാലിനേയും മഞ്ജുവാര്യറേയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതാദ് ചിത്രം കന്മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ജുവാര്യരുടെ മുത്തശ്ശിയായിരുന്നു ശാരദ നായർ വേഷമിട്ടത്. 1999 ൽ അനിൽ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിവേഷമിട്ടിരുന്നു. സിനിമയിൽ മോഹിനിയുടെ മുത്തശ്ശിയായിട്ടായിരുന്നു വേഷമിട്ടത്.

Recommended Video
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam


Click it and Unblock the Notifications