കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരയ്ക്കാറിനെതിരെ പരാതി ഹൈക്കോടതിയില്‍, ചരിത്രം വളച്ചൊടിച്ചു, സാമുദായിക വിദ്വേഷത്തിന് കാരണമാകും

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. എന്നാല്‍ ചിത്രം നിയമകുരുക്കുകളിലേക്ക് വീണിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയില്‍ നാലാഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്നാണ് ആരോപണം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ മരയ്ക്കാര്‍ മലയാള സിനിമയുടെ തലവര തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷപ്പെടുന്ന ചിത്രമാണ്. നേരത്തെ തന്നെ ചരിത്രത്തില്‍ എഴുതി വെച്ചതല്ല തന്റെ കുഞ്ഞാലി മരയ്ക്കാറെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

1

പ്രിയദര്‍ശന്റെ വിശദീകരണം ആര്‍ക്കും തൃപ്തകരമല്ലെന്നാണ് സൂചന. ചിത്രം കുഞ്ഞാലി മരയ്ക്കാറെ തെറ്റായി ചിത്രീകരിക്കുന്നു എന്നതൊക്കെ നേരത്തെ ഉയര്‍ന്ന് വന്ന ആരോപണങ്ങളായിരുന്നു. കുഞ്ഞാലി മരയ്ക്കാറുടെ കുടുംബാംഗം തന്നെയാണ് ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് മരയ്ക്കാര്‍ കുടുംബാംഗമായ മുഫീദ അറാഫത്ത് മരക്കാര്‍ പറയുന്നു. തുടര്‍ന്നാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു. അതേസമയം ചിത്രത്തിന് വലിയ കുരുക്കായി മാറിയിരിക്കുകയാണ് ഈ ഹര്‍ജി.

സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും 2020 ഫെബ്രുവരിയില്‍ പരാതി നല്‍കിയിട്ടും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ഹര്‍ജിക്കാരിയുടെ പരാതി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെന്‍സര്‍ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. റൂള്‍ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറില്‍ നിന്നും വ്യക്തമാക്കുന്നതായി മുഫീദ ആരോപിക്കുന്നു. ഇത് സാമുദായിക വിദ്വേഷം ജനിപ്പിക്കാന്‍ കാരണമാകുമെന്ന് ഇവര്‍ പറയുന്നു. വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാനാവൂ എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

അതേസമയം കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അത് കുട്ടികളുടെ മനസ്സില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേരളത്തില്‍ തിയേറ്റര്‍ തുറന്നാല്‍ ആദ്യം റിലീസാവാനുള്ള വമ്പന്‍ ചിത്രങ്ങളിലൊന്നാണ് മരയ്ക്കാര്‍. നേരത്തെ ഒടിടി റിലീസിനായി വരെ ശ്രമിച്ചിട്ടും ചിത്രം കൊടുക്കാന്‍ ആശീര്‍വാദ് ഫിലിംസ് തയ്യാറായിരുന്നില്ല. മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണെന്ന് നേരത്തെ മോഹന്‍ലാലും പറഞ്ഞിരുന്നു. നൂറ് കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചില്‍ റിലീസാവേണ്ട ചിത്രമാണിത്. കൊവിഡ് കാരണം ഒരു വര്‍ഷത്തോളം ചിത്രം വൈകുകയായിരുന്നു.

English summary
mohanlal movie marakkar arabikadalinte simham face a challenge, petitioner questions film's release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X