Get Updates
Get notified of breaking news, exclusive insights, and must-see stories!

മരയ്ക്കാര്‍ ഒടിടിയില്‍ തന്നെ, ആമസോണ്‍ പ്രൈമില്‍ കാണാം; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കൊച്ചി: മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

MOVIE

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ തീയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവച്ചിരുന്നു.

ചിത്രത്തിന് ദേശീയ പുരസ്‌കാരം സ്വീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നിര്‍മ്മാതാവ് മരയ്ക്കാര്‍ ഒടിടിയിലേക്കാണെന്ന സൂചന നല്‍കിയത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടക്കുകയാണെന്നും ആന്റണി പെരുമ്പാവൂര്‍ അന്ന് പറഞ്ഞത്.

സിനിമയുടെ റിലീസ് ഇനിയും മുന്നോട്ടുകൊണ്ടുപോകാനാകില്ല. ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. തീയേറ്ററിലും ഒടിടിയിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ 50 ശതമാനം ആളുകളെ തീയേറ്ററിലേക്ക് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ ചിത്രം തീയേറ്ററുകളിലേക്ക് റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 50 കോടി രൂപ തീയേറ്റര്‍ ഉടമകള്‍ അഡ്വാന്‍സായി നല്‍കുതയാണെങ്കില്‍ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. അതോടൊപ്പം സിനിമ തിയേറ്ററുകളില്‍ 25 ദിവസമെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ തനിക്ക് മിനിമം ഗ്യാരണ്ടി നല്‍കണമെന്നും നിര്‍മാതാവ് ഫിലിം ചേംബറിനെ അറിയിച്ചു. അതേസമയം നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. എന്നാല്‍ ലാഭവിഹിതം നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ 50 കോടി രൂപ നല്‍കാനാവില്ലെന്നും പത്ത് കോടി രൂപ നല്‍കാമെന്നുമാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഈ പ്രതിസന്ധി കാലത്ത് 50 കോടി രൂപ നല്‍കാന്‍ സാധ്യമാകില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു. 2020 ഏപ്രില്‍ മാസത്തിലാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് റിലീസ് ചെയ്യുന്നതിലെ ആശങ്ക നിര്‍മ്മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തീയേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയിലേക്ക് മാറിയാല്‍ സിനിമ മേഖലയില്‍ കനത്ത തിരിച്ചടിയാണ് സംഭവിക്കാന്‍ പോകുന്നത്.

Recommended Video

cmsvideo
    മരയ്ക്കാര്‍ തീയറ്റര്‍ റിലീസില്ല, ഒടിടിക്ക് നല്‍കുമെന്ന് ആന്റണി പെരുമ്പാവൂര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+