കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് കുവൈത്തില്‍ വിലക്ക്; ഷോകള്‍ റദ്ദാക്കി

Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാലിന്റെ പുതിയ ചിത്രം മോണ്‍സ്റ്ററിന് കുവൈത്തില്‍ വിലക്ക്. അതേസമയം ജിസിസി രാജ്യങ്ങളില്‍ മൊത്തം വിലക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിലെ എല്‍ജിബിടിക്യു കണ്ടന്റിന്റെ പേരിലാണ് വിലക്കെന്ന് സൂചനയുണ്ട്. അതേസമയം മോണ്‍സ്റ്ററിന്റെ ഷോകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഈ റദ്ദാക്കിയ ഷോകള്‍ക്ക് പകരം നിവിന്‍ പോളിയുടെ പടവെട്ട് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സെന്‍സിറ്റീവായ കണ്ടന്റ് ഉള്ളതിനാല്‍ കുവൈത്ത് മന്ത്രാലയത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയാക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. മുമ്പും സിനിമകള്‍ കുവൈത്ത് വിലക്കിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് നേരത്തെ കുവൈത്ത് ബാന്‍ ചെയ്തിരുന്നു.

1

അതേസമയം ഉദയകൃഷ്ണ തിരക്കഥയൊരുക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണസ്റ്റര്‍ ദീപാവലി റിലീസായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

രാജവെമ്പാലയെയും തൂക്കിയെടുത്ത് മദ്യപന്‍ വാര്‍ഡില്‍; പാമ്പ് കടിച്ചെന്ന് യുവാവ്, സംഭവിച്ചത് ഇങ്ങനെരാജവെമ്പാലയെയും തൂക്കിയെടുത്ത് മദ്യപന്‍ വാര്‍ഡില്‍; പാമ്പ് കടിച്ചെന്ന് യുവാവ്, സംഭവിച്ചത് ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. എന്നാല്‍ വിലക്കിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. വിജയ് ചിത്രം ബീസ്റ്റും, വിഷ്ണു വിശാല്‍ ചിത്രം എഫ്‌ഐആറും നേരത്തെ കുവൈത്തില്‍ ബാന്‍ ചെയ്ത ചിത്രങ്ങളാണ്.

ജനസംഖ്യ ഞെട്ടിക്കുന്ന തലത്തിലേക്ക് എത്തും; 2052ല്‍ വേറൊന്ന് സംഭവിക്കും: ടൈം ട്രാവലറുടെ പ്രവചനംജനസംഖ്യ ഞെട്ടിക്കുന്ന തലത്തിലേക്ക് എത്തും; 2052ല്‍ വേറൊന്ന് സംഭവിക്കും: ടൈം ട്രാവലറുടെ പ്രവചനം

English summary
mohanlal movies monster banned in kuwait, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X