കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയില്‍ കടുത്ത ഭിന്നത; പോരടിച്ച് പ്രമുഖര്‍, മോഹന്‍ലാല്‍ രാജിക്ക്!! ഭാരവാഹകളുമായി സംസാരിച്ചു

Google Oneindia Malayalam News

കൊച്ചി: താരസംഘടന അമ്മയില്‍ കടുത്ത ഭിന്നത. പ്രമുഖ താരങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തിയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചും രംഗത്തുവന്നതോടെ സംഘടനയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇനിയും പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ ഭാരവാഹികളെ അറിയിച്ചുവെന്ന് സൂചന.

ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം രാജിവയ്ക്കുമെന്നാണ് വിവരം. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങള്‍ ഉയര്‍ത്തിയ ചോദ്യത്തിന് വ്യത്യസ്ത മറുപടിയാണ് അമ്മ ഭാരവാഹികള്‍ നല്‍കിയത്. അമ്മ ട്രഷറര്‍ ജഗദീഷ് സമവായത്തിന്റെ ഭാഷയില്‍ സംസാരിച്ചെങ്കില്‍ അദ്ദേഹത്തെ തള്ളിയാണ് സെക്രട്ടറിയായ സിദ്ദീഖ് രംഗത്തുവന്നത്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ കടുത്ത തീരുമാനം എടുത്തതത്രെ. വിവരങ്ങള്‍ ഇങ്ങനെ.....

വിവാദ വിഷയങ്ങള്‍

വിവാദ വിഷയങ്ങള്‍

ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് അമ്മ മൗനം പാലിക്കുന്നത് ചര്‍ച്ചയായിരുന്നു. ഡബ്ല്യുസിസി അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ട് വിഷയം വീണ്ടും ചര്‍ച്ചയാക്കി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അവര്‍ വീണ്ടും രംഗത്തെത്തി. തൊട്ടുപിന്നാലെയാണ് കഴിഞ്ഞദിവസം ജഗദീഷ് വാര്‍ത്താ കുറിപ്പ് ഇറക്കിയത്.

 ജഗദീഷിന്റെ വിശദീകരണം

ജഗദീഷിന്റെ വിശദീകരണം

ഔദ്യോഗിക വക്താവ് എന്ന നിലയിലാണ് ട്രഷറര്‍ ജഗദീഷ് കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്ന് അമ്മ തീരുമാനം എടുത്തിട്ടില്ല. ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങളില്‍ ചര്‍ച്ച തുടരും. പ്രളയ സാഹചര്യമാണ് ചര്‍ച്ച വൈകാന്‍ കാരണം. വൈകാതെ ജനറല്‍ ബോഡി വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിപ്പില്‍ ജഗദീഷ് വ്യക്തമാക്കി.

സിദ്ദീഖ് രംഗത്ത്

സിദ്ദീഖ് രംഗത്ത്

എന്നാല്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ് സെക്രട്ടറി സിദ്ദീഖ് രംഗത്തുവന്നത്. എഴുപുന്നയിലെ സിനിമാ സെറ്റില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു. മുതിര്‍ന്ന നടി കെപിഎസി ലളിതയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജഗദീഷിന്റെത് സമവായ ശ്രമങ്ങളായിരുന്നെങ്കിലും സിദ്ദീഖിന്റെത് ശക്തമായ ആക്രമണമായിരുന്നു.

ജഗദീഷിനെതിരെ സിദ്ദീഖ്

ജഗദീഷിനെതിരെ സിദ്ദീഖ്

ജഗദീഷ് സംഘടനയുടെ ട്രഷറര്‍ മാത്രമാണെന്നും ഔദ്യോഗിക വക്താവിന്റെ ചുമതല ആരും അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച ശേഷമാണ് മാധ്യമങ്ങളെ കാണുന്നതെന്നാണ് സിദ്ദീഖ് പറഞ്ഞത്. മോഹന്‍ലാല്‍, സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പകര്‍പ്പ് അയച്ച ശേഷമാണ് വാര്‍ത്താ കുറിപ്പ് ഇറക്കിയതെന്ന ജഗദീഷും പറഞ്ഞു.

 രണ്ടുപേരും പറഞ്ഞത്

രണ്ടുപേരും പറഞ്ഞത്

ജഗദീഷിന്റെ പത്രക്കുറിപ്പ് കണ്ടില്ലെന്ന് സിദ്ദീഖ് പറഞ്ഞു. ദിലീപ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയെന്നും അദ്ദേഹം അറിയച്ചു. എന്നാല്‍ ഇക്കാര്യം ജഗദീഷ് പറഞ്ഞിരുന്നില്ല. ജനറല്‍ ബോഡി ഉടന്‍ വിളിക്കുമെന്നാണ് ജഗദീഷ് സൂചിപ്പിച്ചത്. എന്നാല്‍ ഉടന്‍ വിളിക്കില്ലെന്നും ജനറല്‍ ബോഡി അടുത്ത വര്‍ഷം ജൂണിലേ നടക്കൂവെന്നും സിദ്ദീഖ് പറഞ്ഞു.

 മോഹന്‍ലാല്‍ രാജിവച്ചേക്കും

മോഹന്‍ലാല്‍ രാജിവച്ചേക്കും

ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ കടുത്ത തീരുമാനം എടുത്തതെന്നറിയുന്നു. പ്രസിഡന്റ് പദവി രാജിവയ്ക്കാന്‍ അദ്ദേഹം ആലോചിച്ചുവെന്നാണ് വിവരം. മറ്റു ഭാരവാഹികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അടുത്ത മാസം പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടി അമ്മ നടത്തുന്നുണ്ട്. അതുകഴിഞ്ഞാല്‍ രാജിവയ്ക്കാനാണ് മോഹന്‍ലാല്‍ തീരുമാനിച്ചത് എന്നാണ് വിവരം.

ശബരിമല വിഷയത്തില്‍ ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കും, സ്ത്രീകളെ തടയുന്നുശബരിമല വിഷയത്തില്‍ ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കും, സ്ത്രീകളെ തടയുന്നു

English summary
Mohanlal mull to resign AMMA president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X